nctv news pudukkad

Kerala news

ദുബായിൽ നിന്ന് വിമാനമിറങ്ങി, നേരെ ജയിലിലേക്ക്; വധശ്രമക്കേസ് പ്രതി നെടുമ്പാശ്ശേരിയിൽ പിടിയിൽ!

വർഷങ്ങളായി വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന വധശ്രമക്കേസ് പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. ചെന്ത്രാപ്പിന്നി സ്വദേശി വിബിനെയാണ് തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. ലുക്കൗട്ട് സർക്കുലർ നിലവിലുള്ള പ്രതി ദുബായിൽ നിന്ന് എത്തിയപ്പോഴാണ് എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ചത്. 2021-ൽ എടത്തിരുത്തി സ്വദേശി സുവിലാലിനെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിലെ പ്രതിയാണ് പിടിയിലായ വിബിൻ എന്ന മുരുകൻ. കേസിൽ ജാമ്യം എടുത്ത ശേഷം വിചാരണ നടപടികളിൽ സഹകരിക്കാതെ ഇയാൾ വിദേശത്തേക്ക് കടക്കുകയായിരുന്നു. പ്രതിയെ കണ്ടെത്താൻ തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് …

ദുബായിൽ നിന്ന് വിമാനമിറങ്ങി, നേരെ ജയിലിലേക്ക്; വധശ്രമക്കേസ് പ്രതി നെടുമ്പാശ്ശേരിയിൽ പിടിയിൽ! Read More »

വോട്ടർപട്ടികയിൽ നിങ്ങളുടെ പേരുണ്ടോ? ഓൺലൈനായി പരിശോധിക്കാൻ ഇതാ 3 എളുപ്പവഴികൾ!

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് ഓൺലൈനിലായി പരിശോധിക്കാം. https://electoralsearch.eci.gov.in/ എന്ന പേജിൽ പ്രവേശിച്ചോ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ecinet എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയോ 3 രീതിയിൽ പരിശോധന നടത്താം. പിഡിഎഫും ലഭ്യം ബൂത്തിലെ മുഴുവൻ വോട്ടർമാരുടെയും പട്ടിക പിഡിഎഫ് ആയി ഡൗൺലോഡ് ചെയ്തു പേരു പരിശോധിക്കാനുള്ള സൗകര്യവുമുണ്ട്. https://voters.eci.gov.in/download-eroll?stateCode=S11ൽ പ്രവേശിച്ചു ജില്ലയും  മണ്ഡലവും നൽകിയ ശേഷം ഭാഷ തിരഞ്ഞെടുക്കണം. മണ്ഡലത്തിലെ മൊത്തം ബൂത്തുകളുടെ പട്ടിക തെളിയും. ഇതിൽനിന്ന് ആവശ്യമുള്ള ബൂത്ത് ടിക് ചെയ്ത് ഡൗൺലോഡ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ഹോട്ടൽ മേഖലയ്ക്ക് ഇരുട്ടടി; വാണിജ്യ സിലിണ്ടർ വില കുത്തനെ കൂട്ടി

സംസ്ഥാനത്തെ ഹോട്ടൽ-വ്യാപാര മേഖലയ്ക്ക് കനത്ത ആഘാതമായി വാണിജ്യ പാചകവാതക വിലയിൽ വൻ വർദ്ധനവ്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 195 രൂപ 50 പൈസയാണ് എണ്ണക്കമ്പനികൾ വർദ്ധിപ്പിച്ചത്. ഇതോടെ കേരളത്തിലെ പുതിയ വില 2000 കടന്നു. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല എന്നത് ആശ്വാസകരമാണ്. ആഗോള വിപണിയിലെ മാറ്റങ്ങൾക്കും പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങൾക്കും പിന്നാലെയാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടാൻ കമ്പനികൾ തീരുമാനിച്ചത്. നേരത്തെ 1890 രൂപയായിരുന്ന സിലിണ്ടറിന് ഇനി മുതൽ 2092 …

ഹോട്ടൽ മേഖലയ്ക്ക് ഇരുട്ടടി; വാണിജ്യ സിലിണ്ടർ വില കുത്തനെ കൂട്ടി Read More »

NCTV NEWS- PUDUKAD NEWS

കാത്തിരിപ്പിന് വിരാമമിട്ട് തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു

മന്ത്രിമാരായ എ.കെ ശശീന്ദ്രനും കെ. രാജനും പാര്‍ക്കിലേക്ക് ആദ്യ ടിക്കറ്റെടുത്ത് പ്രവേശനത്തിന് തുടക്കം കുറിച്ചു. രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് സന്ദര്‍ശന സമയം. എല്ലാ തിങ്കളാഴ്ചകളിലും സുവോളജിക്കല്‍ പാര്‍ക്കിന് അവധിയായിരിക്കും. മുതിര്‍ന്നവര്‍ക്ക് 100 രൂപയും അഞ്ച് മുതല്‍ 12  വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 30 രൂപയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 രൂപയും ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് പ്രവേശനം സൗജന്യവുമായിരിക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ഇളവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാലാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം …

കാത്തിരിപ്പിന് വിരാമമിട്ട് തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു Read More »

വീണാ ജോർജ് ആശുപത്രിയിൽ തുടരും; സ്പീക്കർക്കെതിരെ ഗൂഢാലോചന ആരോപണവുമായി യൂത്ത് കോൺഗ്രസ്

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും കഴുത്തിലെ വേദനയ്ക്ക് കാര്യമായ മാറ്റമില്ലാത്തതിനാലാണ് ആശുപത്രിയിൽ തുടരാൻ ഡോക്ടർമാർ നിർദ്ദേശിച്ചത്. അതേസമയം, സംഭവത്തിൽ സ്പീക്കർ എ.എൻ ഷംസീറിനെതിരെ ഗൂഢാലോചന ആരോപണവുമായി യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി. ആരോഗ്യനിലയും ചികിത്സയും മന്ത്രിയുടെ കഴുത്തിലെ വേദന കൈകളിലേക്ക് വ്യാപിക്കുന്നുണ്ടെന്ന് ഡോക്ടർമാരെ അറിയിച്ചിട്ടുണ്ട്. ന്യൂറോ സർജൻ ഉൾപ്പെടെയുള്ള വിദഗ്ധ സംഘം മെഡിക്കൽ ബോർഡ് ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. …

വീണാ ജോർജ് ആശുപത്രിയിൽ തുടരും; സ്പീക്കർക്കെതിരെ ഗൂഢാലോചന ആരോപണവുമായി യൂത്ത് കോൺഗ്രസ് Read More »

NCTV NEWS- PUDUKAD NEWS

 ചികിത്സപ്പിഴവ് വിവാദം: കാഴ്ച നഷ്ടപ്പെട്ട തൃക്കൂര്‍ സ്വദേശി സനൂപിന് സഹായവുമായി അനില്‍ അക്കരയും തൃക്കൂര്‍ പഞ്ചായത്തും

2023ല്‍ കാല്‍ മുട്ടുവേദനയ്ക്കുള്ള ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയ തൃക്കൂര്‍ സ്വദേശി  മുളങ്ങാട്ടുപറമ്പില്‍ സനൂപിന്റെ ഇരുകണ്ണുകളും നഷ്ടമായെന്നാണ് പരാതി. മുട്ടുവേദനയ്ക്കുള്ള ചികിത്സയ്ക്കിടെ എന്താണ് സംഭവിച്ചതെന്ന് സനൂപിനും കുടുംബത്തിനും ഇനിയും മനസ്സിലായിട്ടില്ല. അച്ഛനും അമ്മയും ഒന്നാം ക്ലാസുകാരനായ മകനും അടങ്ങുന്ന കൊച്ചു കുടുംബത്തിന്റെ എല്ലാമായിരുന്നു സനൂപ്. ടൈല്‍സ് പണിക്ക് പോയാണ് സനൂപ് കുടുംബം നോക്കിയിരുന്നത്. മുട്ടുവേദന കുത്തിയിരുന്ന് ജോലിയെടുക്കുന്നതിന് തടസ്സമായി മാറിയതോടെ ചികിത്സിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് സ്വന്തമായി ബൈക്ക് ഓടിച്ചാണ് സനൂപ് പോയത്. എന്നാല്‍, …

 ചികിത്സപ്പിഴവ് വിവാദം: കാഴ്ച നഷ്ടപ്പെട്ട തൃക്കൂര്‍ സ്വദേശി സനൂപിന് സഹായവുമായി അനില്‍ അക്കരയും തൃക്കൂര്‍ പഞ്ചായത്തും Read More »

സംസ്ഥാനത്തെ മികച്ച സബ് കളക്ടറായി ഒ.വി. ആൽഫ്രഡ്; പാടിയോട്ടുചാലിന്റെ അഭിമാനമായി യുവ ഐ.എ.എസ് ഉദ്യോഗസ്ഥൻ

സംസ്ഥാനത്തെ മികച്ച സബ് കളക്ടർക്കുള്ള പുരസ്കാരം തിരുവനന്തപുരം സബ് കളക്ടർ ഒ.വി. ആൽഫ്രഡിന്. റവന്യൂ ദിനമായ ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും. തിരുവനന്തപുരം സബ് കളക്ടർ എന്ന നിലയിലുള്ള മികച്ച പ്രവർത്തനങ്ങളും ഭരണരംഗത്തെ ശ്രദ്ധേയമായ ഇടപെടലുകളുമാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. കണ്ണൂർ ജില്ലയിലെ പാടിയോട്ടുചാൽ സ്വദേശിയായ ഒ.വി ആൽഫ്രഡ് 2022 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്. പാലക്കാട് അസിസ്റ്റന്റ് കളക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം കഴിഞ്ഞ സെപ്റ്റംബറിലാണ് തിരുവനന്തപുരം സബ് …

സംസ്ഥാനത്തെ മികച്ച സബ് കളക്ടറായി ഒ.വി. ആൽഫ്രഡ്; പാടിയോട്ടുചാലിന്റെ അഭിമാനമായി യുവ ഐ.എ.എസ് ഉദ്യോഗസ്ഥൻ Read More »

nctv news

10 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണം കൊണ്ടു തകര്‍ന്നു തരിപ്പണമായ കേരളത്തെ കൈ പിടിച്ചുയര്‍ത്തുക എന്ന ദൗത്യമാണു യുഡിഎഫ് ഏറ്റെടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

ഈ മാസം ആറിന് കാസര്‍ഗോഡ് നിന്ന് ആരംഭിച് മാര്‍ച്ച് ആറിന് തിരുവനന്തപുരത്ത് അവസാനിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്ക് പുതുക്കാട് സെന്ററില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.കേരള ജനതയെ 6 ലക്ഷം കോടി കടത്തിലേക്കു തള്ളിവിട്ടതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടം. ഇപ്പോള്‍ വെന്റിലേറ്ററിലായ ആരോഗ്യമേഖലയെ യുഡിഎഫ് അധികാരത്തിലെത്തുന്നതോടെ ആരോഗ്യവതിയായി നടത്തും. തൊഴിലില്ലാതെ നമ്മുടെ യുവതലമുറ കേരളം വിടുന്നതിനു പരിഹാരം വേണം. അതിനുള്ള കര്‍മപദ്ധതികള്‍ യുഡിഎഫ് ആവിഷ്‌കരിച്ചു നടപ്പാക്കുമെന്നും സതീശന്‍ പറഞ്ഞു.പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയന്‍ ന്യൂനപക്ഷ …

10 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണം കൊണ്ടു തകര്‍ന്നു തരിപ്പണമായ കേരളത്തെ കൈ പിടിച്ചുയര്‍ത്തുക എന്ന ദൗത്യമാണു യുഡിഎഫ് ഏറ്റെടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ Read More »

nctv news

എസ്എസ്എല്‍സി തുല്യതാ പരീക്ഷയില്‍ വിജയം നേടി 71 കാരി

തൃക്കൂര്‍ സ്വദേശിനി മേരി ലോനപ്പന്‍ എലുവത്തിങ്കലാണ് ആഗ്രഹത്തിനൊപ്പം പരിശ്രമം കൂടിയായാല്‍ അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ചിരിക്കുന്നത്. പഞ്ചായത്ത് അംഗം സിന്ധുമോള്‍ രാജേഷും മുന്‍ പഞ്ചായത്ത് അംഗം മോഹനന്‍ തൊഴുകാട്ടും ചേര്‍ന്ന് മേരിയെ ആദരിച്ചു. മനീഷ് തോണിപറമ്പില്‍, അശോകന്‍ നെല്ലിശ്ശേരി, ജോണ്‍ കടമററത്തില്‍ എന്നിവര്‍ സന്നിഹിതരായി. 

nctv nesws- pudukad news

ജനുവരി 14 മുതല്‍ 18 വരെ തൃശ്ശൂരില്‍ നടക്കുന്ന 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണക്കപ്പ് പ്രയാണയാത്രയ്ക്ക് പുതുക്കാട് സ്വീകരണം നല്‍കി

 പുതുക്കാട് സെന്റ് ആന്റണീസ് എച്ച്എസ്എസിലാണ് ഘോഷയാത്രയായി എത്തിയ സ്വര്‍ണക്കപ്പിന് ഉജ്ജ്വല സ്വീകരണം ഒരുക്കിയത്. എന്‍സിസി, ജെആര്‍സി, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് ടീമുകളോടൊപ്പം തെയ്യം, മോഹിനിയാട്ടം, ഓട്ടന്‍തുള്ളല്‍  എന്നിവയുടെ അകമ്പടിയോടെയാണ് പുതുക്കാട് സെന്റ് ആന്റണീസ് എച്ച്എസ് സ്‌കൂള്‍ പരിസരത്ത് ഘോഷയാത്രയെ എതിരേറ്റത്. ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപക അനധ്യാപക ജീവനക്കാര്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, പിടിഎ അംഗങ്ങള്‍ തുടങ്ങിയവര്‍ ഘോഷയാത്രയില്‍ അണിനിരന്നു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത …

ജനുവരി 14 മുതല്‍ 18 വരെ തൃശ്ശൂരില്‍ നടക്കുന്ന 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണക്കപ്പ് പ്രയാണയാത്രയ്ക്ക് പുതുക്കാട് സ്വീകരണം നല്‍കി Read More »

nctv news update- pudukad news

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി അശ്വതി വിബി

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി അശ്വതി വിബിയെ തിരഞ്ഞെടുത്തു. റിട്ടേണിങ് ഓഫീസര്‍ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. യുഡിഎഫിലെ റെജി ജോണ്‍ ആയിരുന്നു എതിര്‍സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. അശ്വതി വിബിയ്ക്ക് 10 വോട്ടും റെജി ജോണിന് 6 വോട്ടും ലഭിച്ചു. മറ്റത്തൂര്‍ഡിവിഷന്‍ അംഗമാണ് അശ്വതി വിബി, പള്ളിക്കുന്ന് ഡിവിഷന്‍ അംഗമാണ് റെജി ജോണ്‍.

ക്രിസ്മസ് ആഘോഷലഹരിയില്‍ നാട്

സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ആഘോഷിക്കുന്ന മഹത്തായ തിരുനാളാണ് ക്രിസ്മസ്.ലോകരക്ഷകനായി യേശുക്രിസ്തു ഭൂമിയിൽ അവതരിച്ചതിന്റെ ഓർമ്മ പുതുക്കുന്ന ഈ ദിനം, ഡിസംബർ 25-നാണ് ആഘോഷിക്കപ്പെടുന്നത്. മഞ്ഞുവീഴുന്ന ഡിസംബർ രാവുകളിൽ നക്ഷത്രവിളക്കുകളും ക്രിസ്മസ് മരങ്ങളും ഒരുക്കി ലോകം ഈ ദിനത്തെ വരവേൽക്കുന്നു. ക്രിസ്മസ്…സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സമഭാവനയുടേയും സന്ദേശം ഉണര്‍ത്തുന്ന പുണ്യദിനം.. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി നാടെങ്ങും ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമാണ് ക്രിസ്തുമസ്. പുല്‍ക്കൂടും, നക്ഷത്രങ്ങളും ഒക്കെ ഒരുക്കി ക്രിസ്മസിനെ വരവേല്‍ക്കുകയാണ് നാടും …

ക്രിസ്മസ് ആഘോഷലഹരിയില്‍ നാട് Read More »

nctv news- pudukad news

ക്രിസ്മസ് ആഘോഷലഹരിയില്‍ നാട്.

വീണ്ടും ഒരു ക്രിസ്മസ് വന്നെത്തിയിരിക്കുന്നു. ലോകമെമ്പാടും യേശുക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിക്കുന്ന പുണ്യദിനമാണ് ക്രിസ്മസ്. എല്ലാ ആഘോഷങ്ങളേയും പോലും ജാതി-മതഭേദമന്യേ കേരളത്തിലെ ജനം ക്രിസ്മസും ആഘോഷിക്കുന്നു. നക്ഷത്രങ്ങള്‍, പുല്‍ക്കൂട്, കരോള്‍, കേക്ക് തുടങ്ങിയവയുമായി ക്രിസ്മസിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. വിശ്വാസികളെ സംബന്ധിച്ചാകട്ടെ പള്ളികളിലെ പാതിരാ കുർബാന അടക്കുള്ള സവിശേഷമായ ചടങ്ങുകള്‍കൂടി ചേരുന്നതാണ് ക്രിസ്മസ് ആഘോഷം.ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമാണ് ക്രിസ്തുമസ്. പുല്‍ക്കൂടും, നക്ഷത്രങ്ങളും ഒക്കെ ഒരുക്കി ക്രിസ്മസിനെ വരവേല്‍ക്കുകയാണ് നാടും നഗരവും. യേശു ക്രിസ്തുവിന്റെ ജനനമാണ് ഈ ദിവസത്തില്‍ …

ക്രിസ്മസ് ആഘോഷലഹരിയില്‍ നാട്. Read More »

nctv news- pudukad news

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഡ്രൈ ഡേ ഉത്തരവിറങ്ങി, വോട്ടെണ്ണൽ ദിനത്തിലും ഡ്രൈ ഡേ ആചരിക്കും

തദ്ദേശ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഡ്രൈ ഡേ ഉത്തരവിറങ്ങി. തെക്കൻ ജില്ലകളിൽ ഡിസംബർ 7ന് വൈകീട്ട് ആറ് മുതൽ ഡിസംബർ 9 വൈകീട്ട് ആറ് വരെയും വടക്കൻ ജില്ലകളിൽ ഡിസംബർ 9ന് വൈകീട്ട് ആറ് മുതൽ ഡിസംബർ 11 വൈകീട്ട് ആറ് വരെയുമാണ് മദ്യനിരോധനം. വോട്ടെണ്ണൽ ദിനമായ ഡിസംബർ 13നും ഡ്രൈ ഡേ ആയിരിക്കും. ഡിസംബർ 9,11 തിയ്യതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. 13നാണ് വോട്ടെണ്ണൽ.

NCTV NEWS- PUDUKAD NEWS

രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍; കൈയില്‍ എത്തുക 3600 രൂപ

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള രണ്ട് മാസത്തെ പെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. ഒരു ഗുണഭോക്താവിന് ഇത്തവണ 3600 രൂപ ലഭിക്കും. നേരത്തെ കുടിശ്ശികയായി നില്‍ക്കുന്ന 1600 രൂപയും നവംബര്‍ മാസം മുതല്‍ വര്‍ധിപ്പിച്ച 2000 രൂപയും ചേര്‍ന്നാണ് ഈ തുക. ഇതോടുകൂടി പെന്‍ഷന്‍ കുടിശ്ശിക പൂര്‍ണമായും തീര്‍ക്കപ്പെടും.

NCTV NEWS- PUDUKAD NEWS

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 5 മുതല്‍

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു. 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച് 30 വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും. മെയ് 8നായിരിക്കും എസ്എസ്എൽസി ഫലപ്രഖ്യാപനം. മാർച്ച് 5 മുതൽ 27 വരെ ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷകളും, രണ്ടാം വർഷം മാർച്ച് 6 മുതൽ 28 വരെയും നടക്കും. ഒന്നാംവർഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷ രാവിലെ 9.30 നും ആരംഭിക്കുമെന്നും …

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 5 മുതല്‍ Read More »

nctv news- pudukad news

കൊടകര സ്വദേശി ഇ.ഡി. പ്രസാദ് നമ്പൂതിരി ശബരിമല മേല്‍ശാന്തി

ശബരിമല മേല്‍ശാന്തിയായി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയില്‍ ഇ.ഡി. പ്രസാദ് നമ്പൂതിരിയെ തെരഞ്ഞെടുത്തു. രാവിലെ എട്ടേകാലോടെയാണ് ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ കശ്യപ് വര്‍മയാണ് ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുത്തത്. നിലവില്‍ ആറേശ്വരം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം മേല്‍ശാന്തിയാണ് പ്രസാദ് നമ്പൂതിരി. ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുപ്പിനുശേഷം മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ് നടന്നു. മാളികപ്പുറം മേല്‍ശാന്തിയായി കൊല്ലം മയ്യനാട് ആയിരംതെങ്ങ് മുട്ടത്തുമഠം എംജി മനു നമ്പൂതിരിയെയാണ് തെരഞ്ഞെടുത്തത്.

PULIKALI 2025- NCTV NEWS

ചെണ്ട മേളത്തിനും അരമണിക്കിലുക്കത്തിനുമൊപ്പം ചുവടുവച്ച് നാനൂറിലേറെ പുലികള്‍ പൂരനഗരി കീഴടക്കി

 ഒന്‍പതു ദേശങ്ങളും വീറും വാശിയോടെ അരമണി കിലുക്കി കുടവയര്‍ കുലുക്കി തകര്‍ത്താടുന്നത് കാണാന്‍ ജനമൊഴുകി തിങ്കളാഴ്ച വൈകിട്ട് നാലരയോടെ ആണ് പുലിക്കളിക്ക് തുടക്കമായത്. അയ്യന്തോള്‍, കുട്ടന്‍കുളങ്ങര, സീതാറാം മില്‍ ദേശം, ചക്കാ മുക്ക് ദേശം, നായ്ക്കനാല്‍ പുലികളി സമാജം, വിയ്യൂര്‍ യുവജന സംഘം, ശങ്കരങ്കുളങ്ങര ദേശം, വെളിയന്നൂര്‍, പാട്ടുരായ്ക്കല്‍ എന്നിങ്ങനെ 9 പുലിമടകളില്‍ എണ്ണം പറഞ്ഞ പുലികളാണ് പൂരനഗരിയ്ക്ക് പുലിക്കളി ആവേശം തീര്‍ത്തത്. എല്ലാവര്‍ഷത്തെയും പോലെ പല നിറത്തില്‍ പല തരത്തിലുള്ള പുലികളാണ് ഇത്തവണയും ഒരുങ്ങിയത്. പ്രായഭേദമെന്യേ …

ചെണ്ട മേളത്തിനും അരമണിക്കിലുക്കത്തിനുമൊപ്പം ചുവടുവച്ച് നാനൂറിലേറെ പുലികള്‍ പൂരനഗരി കീഴടക്കി Read More »

NCTV NEWS- PUDUKAD NEWS

സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിച്ചു

 സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിച്ചു. 60 വയസ്സിന് മുകളിലുള്ളവരുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കമ്മീഷൻ. ചെയർപേഴ്സൺ ഉൾപ്പെടെ അഞ്ചംഗ കമ്മീഷനാണ് നിലവിൽ വന്നത്. മുൻ രാജ്യസഭാംഗം അഡ്വ കെ സോമപ്രസാദ് ആണ് കമ്മീഷൻ ചെയർപേഴ്സൺ. അമരവിള രാമകൃഷ്ണൻ, കെ എൻ കെ നമ്പൂതിരി, ഇ എം രാധ, പ്രൊഫസർ ലോപ്പസ് മാത്യു എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങൾ. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്മീഷൻ അംഗങ്ങളുടെ നിയമന കാലാവധി മൂന്ന് വർഷമായിരിക്കും. ചെയർപേഴ്സണ് ഗവൺമെൻറ് …

സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിച്ചു Read More »

nctv news- pudukad news

ദേശീയപാതയില്‍ 12 മണിക്കൂര്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് കിടക്കുന്നതിന് എന്തിനാണ് ജനങ്ങള്‍ 150 രൂപ ടോളായി നല്‍കുന്നതെന്നു സുപ്രീംകോടതി

പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ഹൈക്കോടതി വിധിക്കെതിരെ ദേശീയപാത അതോറിറ്റിയും ടോള്‍പിരിക്കുന്ന കമ്പനിയുമാണ് ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എന്‍.വി. അന്‍ജാരിയ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സുപ്രീംകോടതി ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ പാലിയേക്കര ടോള്‍ കേസില്‍  രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. കഴിഞ്ഞ ദിവസത്തെ പത്രം കണ്ടിരുനോ എന്ന് അദ്ദേഹം ചോദിച്ചു. റോഡ് അവസ്ഥ എത്ര പരിതാപകരമാണ് അതാണ് പ്രധാന പ്രശ്‌നം. …

ദേശീയപാതയില്‍ 12 മണിക്കൂര്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് കിടക്കുന്നതിന് എന്തിനാണ് ജനങ്ങള്‍ 150 രൂപ ടോളായി നല്‍കുന്നതെന്നു സുപ്രീംകോടതി Read More »