nctv news pudukkad

nctv news logo
nctv news logo

Kerala news

Director Siddique funeral today

സംവിധായകന്‍ സിദ്ദിഖിന് വിട; ഖബറടക്കം ഇന്ന് വൈകിട്ട്

അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്റെ ഖബറടക്കം ഇന്ന് വൈകിട്ട് നടക്കും. രാവിലെ സിദ്ദിഖിന്റെ ഭൗതിക ശരീരം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് മൃതദേഹംപള്ളിക്കരയിലെ വസതിയിലും പൊതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. വൈകീട്ട് 6 മണിക്ക് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഖബറടക്കും. ചൊവ്വാഴ്ച വൈകിട്ട് 9 മണിയോടെയാണ് സിദ്ദിഖ് കൊച്ചി അമൃത ആശുപത്രിയില്‍ അന്തരിച്ചത്. 63 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒരുമാസമായി ചികിത്സയിലായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തിന് പിന്നാലെ ആരോഗ്യനില …

സംവിധായകന്‍ സിദ്ദിഖിന് വിട; ഖബറടക്കം ഇന്ന് വൈകിട്ട് Read More »

kerala flm awards

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി വിൻസി അലോഷ്യസും തിരഞ്ഞെടുക്കപ്പെട്ടു. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. ഇത് 6ാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടുന്നത്. രേഖ എന്ന ചിത്രമാണ് വിന്‍സിയെ മികച്ച നടിയാക്കിയത്. ന്നാ താന്‍ കേസ് കൊട് ചിത്രത്തിലെ പ്രകടനമികവിന് കുഞ്ചാക്കോ ബോബനും അപ്പന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് അലന്‍സിയറും പ്രത്യേക ജൂറി പരാമര്‍ശം നേടി. നന്‍പകല്‍ നേരത്ത് മയക്കം ആണ് മികച്ച ചിത്രം. മഹേഷ് നാരായണന്‍ …

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു Read More »

chandrayan 3

വാനിലുയര്‍ന്ന് ചന്ദ്രയാന്‍

രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ 3 കുതിച്ചുയർന്നു. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് ഉപഗ്രഹത്തെയും വഹിച്ച് ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനം ഉയർന്നുപൊങ്ങിയത്. ഓഗസ്റ്റ് 23 നോ 24 നോ ചന്ദ്രന്റെ  ദക്ഷിണധ്രുവത്തിൽ ഇന്ത്യയുടെ ലാൻഡർ ഇറങ്ങുമെന്നാണ് കണക്കാക്കുന്നത്. ശാസ്ത്രജ്ഞരും കേന്ദ്രമന്ത്രിയടക്കം ആയിരക്കണക്കിന് ആളുകളെ സാക്ഷിയാക്കിയാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൌത്യം പേകടം വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് രാജ്യത്തിന്‍റെ മുഴുവന്‍ പ്രതീക്ഷകളുമായി ചന്ദ്രയാന്‍ 3 കുതിച്ചുയര്‍ന്നത്. 

vegetable rates increased

പച്ചക്കറി മാര്‍ക്കറ്റില്‍ വിലക്കയറ്റത്തില്‍ മുന്‍നിരയില്‍ കുതിക്കുകയാണ് ചെറിയ ഉള്ളിയും ഇഞ്ചിയും തക്കാളിയും

 ഇഞ്ചി കിലോയ്ക്ക് 250രൂപയും ചെറിയ ഉള്ളി കിലോയ്ക്ക് 170 രൂപയുമാണ് പുതുക്കാട് മാര്‍ക്കറ്റിലെ വില.മഴക്കെടുതിയും തക്കാളിത്തോട്ടങ്ങളിലെ കീടബാധയുമാണ് ഇത്തരത്തില്‍ വിലര്‍ദ്ധനവിന് കാരണമായി പറയുന്നത്. തക്കാളി കിലോയ്ക്ക് 110രൂപ  ചെറിയ ഉള്ളി കിലോയ്ക്ക് 170 രൂപ, ഇഞ്ചി കിലോയ്ക്ക് 250 രൂപ 100 ഗ്രാം എടുക്കുമ്പോള്‍ 30രൂപ എന്നിങ്ങനെയാണ് പുതുക്കാട് മാര്‍ക്കറ്റിലെ വില. തക്കാളി നൂറു പിന്നിട്ടിട്ട് ഏകദേശം ഒരു മാസത്തോളമായി. വിലകുതിച്ചുയര്‍ന്നതോടെ വാങ്ങുന്ന അളവുകുറയ്ക്കുകയാണ് ജനം ചെയ്യുന്നത്. തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് ഉള്ളി …

പച്ചക്കറി മാര്‍ക്കറ്റില്‍ വിലക്കയറ്റത്തില്‍ മുന്‍നിരയില്‍ കുതിക്കുകയാണ് ചെറിയ ഉള്ളിയും ഇഞ്ചിയും തക്കാളിയും Read More »

കല്ലൂരില്‍ ഭാര്യയുടെ കഴുത്തുമുറിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

കല്ലൂര്‍ സ്വദേശി 64 വയസുള്ള കൂന്തിലി ബാബു ആണ് ജീവനൊടുക്കിയത്. ഭാര്യ 58 വയസുള്ള ഗ്രേസി ഗുരുതരാവസ്ഥയില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച പുലര്‍ച്ച രണ്ടു മണിയോടെയായിരുന്നു സംഭവം. ഉറങ്ങിക്കിടന്ന ഗ്രേസിയുടെ കഴുത്ത് വെട്ടുകത്തി ഉപയോഗിച്ച് മുറിക്കുകയായിരുന്നു. രക്തത്തില്‍ മുങ്ങി വീട്ടില്‍നിന്ന് ഇറങ്ങിയോടിയ ഗ്രേസി, തൊട്ടടുത്ത വീട്ടില്‍ അഭയം തേടി. നാട്ടുകാരാണ് ഗ്രേസിയെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ബാബു തൂങ്ങി മരിക്കുകയായിരുന്നു. ഇവരുടെ രണ്ടു മക്കളും വിദേശത്താണ്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. …

കല്ലൂരില്‍ ഭാര്യയുടെ കഴുത്തുമുറിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി Read More »

INATALLING CAMERA IN BUS

ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി; സെപ്റ്റംബര്‍ 30 വരെ സമയം അനുവദിച്ചു

ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയപരിധി മൂന്നുമാസം കൂടി നീട്ടി. ജൂണ്‍ 30ന് മുന്‍പ് സ്ഥാപിക്കണമെന്നായിരുന്നു നിര്‍ദേശം. സെപ്റ്റംബര്‍ മുപ്പതിനുള്ളില്‍ സ്ഥാപിക്കണമെന്നാണ് പുതിയ നിര്‍ദേശം. സമയം നീട്ടി നല്‍കണമെന്ന് കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ് ഉടമകളും ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ ബസുകളുടെ മത്സരയോട്ടം മൂലമുള്ള അപകടസാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ സംസ്ഥാനത്തോടുന്ന എല്ലാ ബസുകളിലും ഫെബ്രുവരി 28ന് മുന്‍പ് ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനം പലതവണ …

ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി; സെപ്റ്റംബര്‍ 30 വരെ സമയം അനുവദിച്ചു Read More »

PANCARD ADHAR LINKING

പാന്‍ ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസരം വെള്ളിയാഴ്ച തീരും

ആധാര്‍ കാര്‍ഡുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യണ്ടതിനുള്ള സമയ പരിധി വെള്ളിയാഴ്ച അവസാനിക്കും. ആധാറുമായി പാന്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ ശനിയാഴ്ച മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമാകും. പാന്‍കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന് നിലവില്‍ 1000 രൂപയാണ് പിഴ അടയ്‌ക്കേണ്ടത്. 2023 മാര്‍ച്ച് 31 ആയിരുന്നു ആദ്യത്തെ സമയപരിധി. പിന്നീട് ജൂണ്‍ 30 വരെ നീട്ടുകയായിരുന്നു.

ത്യാഗത്തിന്റെ സ്മരണകളുമായി ബലിപെരുന്നാള്‍

ത്യാഗത്തിന്റെയും സഹനത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശം പകരുന്ന ബലിപെരുന്നാള്‍. ഒന്നും തന്റേതല്ലെന്ന ലാളിത്യത്തിന്റെ പാഠമാണ് പെരുന്നാള്‍ നല്‍കുന്നത്. പെരുന്നാള്‍ നമസ്‌കാരത്തിനായി സംസ്ഥാനത്തെ ഈദ് ഗാഹുകള്‍ ഒരുങ്ങി ക്കഴിഞ്ഞു. ജീവിത സായാഹ്നത്തില്‍ ലഭിച്ച സ്വന്തം മകനെ ബലി നല്‍കണമെന്ന ദൈവ കല്‍പന ശിരസാ വഹിച്ച ഇബ്രാഹിം നബി യുടെ ത്യാഗത്തിന്റെ സ്മരണയാണ് ബലിപെരുന്നാള്‍. ഇബ്രാഹിമിന്റെയും മകന്റെയും അടിയുറച്ചവിശ്വാസത്തില്‍ സംപ്രീതനായ ദൈവം മകനുപകരം ആടിനെ ബലിനല്‍കിയാല്‍ മതിയെന്ന് അരുള്‍ ചെയ്തു. ആത്മത്യാഗത്തിന്റെ ഈ പാഠം ജീവിതത്തിലേക്ക് പകര്‍ത്താനാണ് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്. …

ത്യാഗത്തിന്റെ സ്മരണകളുമായി ബലിപെരുന്നാള്‍ Read More »

fever updates

സംസ്ഥാനത്ത് പനി വ്യാപനം തുടരുന്നു

വെള്ളിയാഴ്ചയും പനി ബാധിതരുടെ എണ്ണം 13,000 കടന്നു. ഡെങ്കിപ്പനി കേസുകള്‍ നൂറിലേറെയാണ്. പനി പ്രതിരോധത്തിന്റെ ഭാഗമായി കൊതുകിന്റെ ഉറവിടം നശിപ്പിക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കാന്‍ ആണ് നിര്‍ദേശം. വെള്ളിയാഴ്ച 13521 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. പനിയുള്ള കുട്ടികളെ മൂന്നു മുതല്‍ അഞ്ചു വരെ ദിവസം സ്‌കൂളില്‍ അയക്കരുതെന്നും നിര്‍ബന്ധമായും ചികിത്സ തേടണമെന്നും രക്ഷാകര്‍ത്താക്കള്‍ക്ക് നിര്‍ദേശം നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ ഇറങ്ങി. കുട്ടിയുടെ രോഗവിവരം സ്‌കൂളില്‍ നിന്ന് …

സംസ്ഥാനത്ത് പനി വ്യാപനം തുടരുന്നു Read More »

perunnal announcement

വ്യാഴാഴ്ച കേരളത്തിൽ ബലി പെരുന്നാൾ

അറബിമാസം ദുൽഖഅ്ദ് 30 പൂർത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാൾ. ദുൽഖഅ്ദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ തിങ്കളാഴ്ച ദുൽഖഅ്ദ് 30 പൂർത്തീകരിച്ച് ചൊവ്വാഴ്ച ദുൽഹജ്ജ് ഒന്നും ജൂൺ 29 വ്യാഴാഴ്ച ബലി പെരുന്നാളുമായിരിക്കുമെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു

എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

കല്ലൂര്‍ ഭരത സ്വദേശികളായ രണ്ട് യുവാക്കള്‍ എംഡിഎംഎയുമായി പിടിയില്‍. കല്ലൂര്‍ കളത്തിങ്കല്‍ സ്റ്റിബിന്‍ (30), ഭരത കളപ്പുരയില്‍ വീട്ടില്‍ ഷെറിന്‍ (32) എന്നിവരെയാണ് തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. സ്റ്റിബിനില്‍ നിന്നും 4.85 ഗ്രാമും ഷെറിനില്‍ നിന്നും 12 ഗ്രാം എംഡിഎംഎ യുമാണ് കണ്ടെത്തിയത്. സ്റ്റിബിനെ ഒല്ലൂരില്‍ നിന്നും ഷെറിനെ തൃക്കൂര്‍ മതിക്കുന്ന് പരിസരത്ത് നിന്നുമാണ് പിടികൂടിയത്.

SEAT BELT COMPULSORY FOR HEAVY VEHICLES

കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെ ഹെവി വാഹനങ്ങളില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം

ഡ്രൈവറും മുന്‍ സീറ്റിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് ഗതാഗത മന്ത്രി ആന്‍ണി രാജു പറഞ്ഞു

4 year degree next year

സംസ്ഥാനത്ത് മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം  കൂടി മാത്രം

അടുത്ത കൊല്ലം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകളായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു . മൂന്നാം വര്‍ഷം പൂർത്തിയാകുമ്പോൾ, ബിരുദ  സർട്ടിഫിക്കറ്റ് നൽകും .താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് നാലാം വർഷ ബിരുദ കോഴ്സ് തുടരാം .അവർക്ക് ഓണേഴ്‌സ് ബിരുദം  നൽകും.ഈ വര്‍ഷം  കോളേജുകളെ ഇതിനായി നിര്‍ബന്ധിക്കില്ല.നാലാം വർഷ പഠനം കുട്ടികൾക്ക് തെരഞ്ഞെടുക്കാം .നാലാം വര്‍ഷം ഗവേഷണത്തിന് പ്രാധാന്യം നല്‍കും. എക്സിറ്റ് സർട്ടിഫിക്കറ്റ് മൂന്നാം വർഷത്തിൽ മാത്രമേ നൽകൂ. ഇടയ്ക്ക് പഠനം നിർത്തിയ കുട്ടികൾക്ക് റീ …

സംസ്ഥാനത്ത് മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം  കൂടി മാത്രം Read More »

electricity charges updation

വൈദ്യുതി ബില്ലിൽ സർച്ചാർജ് വർധിപ്പിച്ചു

 വൈദുതി സർചാർജ്ജ് മാസം തോറും പിരിക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. വൈദ്യുതി വാങ്ങുന്നതിൽ വന്ന അധിക ബാധ്യത നികത്താനാണിത്. കേന്ദ്ര വൈദ്യുതി റഗുലേറ്ററി നിയമ ഭേദഗതി പ്രകാരമാണ് മാറ്റം. ഇതോടെ വൈദ്യുതിയുടെ ദ്വൈമാസ ബില്ലിൽ ഓരോ മാസത്തെയും സർച്ചാർജും ഇനി മുതൽ ഉപഭോക്താവ് നൽകേണ്ടി വരും. യൂണിറ്റിന് 10 പൈസ വരെയാണ് സർച്ചാർജ് പിടിക്കുകയെന്നാണ് ഔദ്യോഗിക വിവരം. വൈദ്യുതി വാങ്ങുന്നതിനുള്ള അധികച്ചെലവ് സർചാർജായി നിലവിൽ കെഎസ്ഇബി ഈടാക്കുന്നുണ്ട്. ഫെബ്രുവരി ഒന്ന് മുതൽ മെയ് 31 വരെ വരെ …

വൈദ്യുതി ബില്ലിൽ സർച്ചാർജ് വർധിപ്പിച്ചു Read More »

weather updates

ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ. വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

malakkapara-vazhachal

വാഴച്ചാൽ മുതൽ മലക്കപ്പാറ വരെ ഗതാഗത നിയന്ത്രണം

റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി മെയ് 26 മുതൽ ജൂൺ രണ്ടുവരെ വാഴച്ചാൽ ചെക്ക് പോസ്റ്റ് മുതൽ മലക്കപ്പാറ ചെക്ക് പോസ്റ്റ് വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി കളക്ടർ ഉത്തരവിട്ടു. രാവിലെയും വൈകിട്ടും കെ എസ് ആർ ടി സി യുടെ ഓരോ ട്രിപ്പ് അനുവദിക്കും. അന്തർസംസ്ഥാന സർവീസ് നടത്തുന്ന ഒരു സ്വകര്യ ബസ്സിന്‌ ടാറിങ് പ്രവൃത്തികൾ നടക്കുന്ന സ്ഥലം വരെ ഒരു വണ്ടിയും പ്രവൃത്തി നടക്കുന്ന സ്ഥലത്തിനപ്പുറത്ത് മറ്റൊരു വണ്ടിയും തയ്യാറാക്കി സർവിസ് നടത്താൻ അനുമതി …

വാഴച്ചാൽ മുതൽ മലക്കപ്പാറ വരെ ഗതാഗത നിയന്ത്രണം Read More »

plutwo results

ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 82.95 % വിജയം

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 82.95% വിജയം. കഴിഞ്ഞവര്‍ഷം 83.87%. വിജയശതമാനത്തിലെ കുറവ് 0.92%. ഹയര്‍സെക്കന്‍ഡറി റഗുലര്‍ വിഭാഗത്തില്‍ 376135 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 312005 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 77 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം. സേ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍. സയന്‍സില്‍ 87.31 ശതമാനമാണ് വിജയം, ഹ്യുമാനിറ്റിസ് 71.93%, കൊമേഴ്‌സ് 82.75%. ഹയര്‍ സെക്കന്‍ഡറി റഗുലര്‍ വിദ്യാര്‍ഥികളില്‍ സയന്‍സ് വിഷയത്തില്‍ 193544 പേര്‍ പരീക്ഷ എഴുതിയതില്‍ 168975പേര്‍ ഉപരിപഠനത്തിന് അര്‍ഹത …

ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 82.95 % വിജയം Read More »

bus strike

ജൂണ്‍ ഏഴ് മുതല്‍ അനിശ്ചിതകാല ബസ് പണിമുടക്ക്

ജൂണ്‍ ഏഴ് മുതല്‍ അനിശ്ചിതകാല ബസ് പണിമുടക്ക് നടത്താന്‍ ബസ് ഉടമകള്‍ തീരുമാനിച്ചു. വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. 12 ബസ് ഉടമസ്ഥ സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് സമര പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് മിനിമം 5 രൂപയെങ്കിലും ആക്കി ഉയര്‍ത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

education-minister.

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഈ മാസം 25 ന്

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഈ മാസം 25 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ 5 മുതല്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറിയില്‍ ചേരാന്‍ ഉദ്ദേശിക്കുന്ന എല്ലാവര്‍ക്കും അവസരം ഉണ്ടാക്കുമെന്നും കഴിഞ്ഞ വര്‍ഷമുണ്ടായ 81 അധിക ബാച്ച് ഇത്തവണയും തുടരുമെന്നും അദ്ദേഹം അറിയിച്ചു.

weather updates

കാലവർഷം വൈകിയാൽ രാജ്യത്ത് ഉഷ്ണതരംഗത്തിന് വരെ സാധ്യതയെന്ന് വിദഗ്ധർ

സംസ്ഥാനത്ത് കാലവർഷം വൈകിയാൽ രാജ്യത്ത് ഉഷ്ണതരംഗത്തിന് വരെ സാധ്യതയെന്ന് വിദഗ്ധർ. കാലവർഷത്തിന് മുൻപ് കേരളത്തിലെ മലയോര മേഖലകളിൽ കനത്ത മഴയുണ്ടാകുമെന്നും കുസാറ്റിലെ കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു. ഇത്തവണ വൈകി ജൂൺ നാലിനേ കാലവർഷമെത്തൂ എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എൽ നിനോ പ്രതിഭാസവും മോഖ ചുഴലിക്കാറ്റുമാണ് കാലവർഷം വൈകാൻ കാരണം.ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് കേരളത്തിലൂടെയാണ് കാലവർഷം വടക്കേ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത്. ഇതാണ് കാലവർഷം വൈകിയാൽ രാജ്യത്ത് ഉഷ്ണതരംഗമുണ്ടാകാൻ കാരണം. 96 ശതമാനം മഴ കിട്ടുമെന്നാണ് …

കാലവർഷം വൈകിയാൽ രാജ്യത്ത് ഉഷ്ണതരംഗത്തിന് വരെ സാധ്യതയെന്ന് വിദഗ്ധർ Read More »