nctv news pudukkad

nctv news logo
nctv news logo

Kerala news

minimum mage for class 1

ഒന്നാം ക്ലാസിന് 5 വയസ്സു തന്നെ; സ്കൂൾ പ്രവേശന പ്രായം ആറാക്കണമെന്ന കേന്ദ്രനിര്‍ദേശം നടപ്പാക്കില്ല

സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനം വരുന്ന വർഷവും അഞ്ചാം വയസ്സിൽ തന്നെ. പ്രവേശന പ്രായം ആറാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ആറാം വയസ്സാക്കണമെന്ന കേന്ദ്ര നിർദ്ദേശം ഇത്തവണയും നടപ്പായില്ല.

innocent funeral

ഇന്നസെന്റിന് വിട നല്‍കി നാട്‌

ഇന്നസെന്റിന്റെ സംസ്‌കാരം പൂര്‍ത്തിയായി. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയിലാണ് ചടങ്ങുകള്‍ നടന്നത്. ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. സിനിമാ, രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകരടക്കം ആയിരക്കണക്കിന് ആളുകളാണ് ഇരിങ്ങാലക്കുടയിലേക്ക് പ്രിയപ്പെട്ട കലാകാരനെയും സഹപ്രവര്‍ത്തകനെയും കൂട്ടുകാരനെയും കാണാനെത്തിയത്.

innocent passed away

ഇനിയില്ല ആ നിറചിരി

നടനും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസെന്റിന്റെ സംസ്‌കാരം ചൊവ്വാഴ്ച നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ ഇരിങ്ങാലക്കുട ടൗണ്‍ഹാളിലും വൈകീട്ട് 3 മുതല്‍ ഇരിങ്ങാലക്കുടയിലെ വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന നടന്‍ ഇന്നസെന്റ് ഞായറാഴ്ച രാത്രിയാണ് അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ആനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ട ബൈക്ക് യാത്രികര്‍ ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു

പാലപ്പിള്ളിയില്‍ കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ട ബൈക്ക് യാത്രികര്‍, ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. പുലിക്കണ്ണി സ്വദേശി പഞ്ചലി ഹനീഫയും ഭാര്യയുമാണ് കാട്ടാനകൂട്ടത്തിനു മുന്നില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാവിലെ പിള്ളത്തോടിന് സമീപത്തായിരുന്നു അപകടം. കഴിഞ്ഞ ആഴ്ചയില്‍ ടാപ്പിങ് ജോലിക്കായി ബൈക്കില്‍ പോയിരുന്ന ദമ്പതികള്‍ കാട്ടാനകൂട്ടത്തിനു മുന്നില്‍ ബൈക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടിരുന്നു. ഹനീഫയും ഭാര്യയും പാലപ്പിള്ളിയിലേക്ക് ടാപ്പിംഗിന് പോകുന്നതിനിടെ പാലത്തിന് സമീപത്തുവെച്ചാണ് ആനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ടത്. റോഡ് മുറിച്ചുകടന്ന ആനകളെ കണ്ട് ഭയന്ന് ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ആനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് …

ആനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ട ബൈക്ക് യാത്രികര്‍ ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു Read More »

aacident ex mla

ടി.വി. ചന്ദ്രമോഹന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു

മുന്‍ എംഎല്‍എ ടി.വി. ചന്ദ്രമോഹന്‍ സഞ്ചരിച്ചിരുന്ന കാര്‍ ചെമ്പൂത്രയില്‍ വെച്ച് അപകടത്തില്‍പ്പെട്ടു. കാറിന് പിന്നില്‍ പിക്കപ്പ് വാന്‍ ഇടിച്ചതിനെ തുടര്‍ന്നായിരുന്നു അപകടം. ആര്‍ക്കും പരുക്കില്ല.

cow

പശുക്കളുടെ വേനൽക്കാല പരിചരണം: കരുതൽ വേണമെന്ന് മൃഗസംരക്ഷണ വകുപ്പ്

സൂര്യാഘാതം മരണകാരണമായേക്കാം. സൂര്യാഘാതമേറ്റാൽ ആദ്യം വെള്ളം നനച്ച് നന്നായി തുടയ്ക്കുക, കുടിക്കാൻ ധാരാളം വെള്ളം നൽകുക, തൊട്ടടുത്ത മൃഗാശുപത്രിയിൽ ചികിത്സ തേടുക എന്നിവ ചെയ്യേണ്ടതാണ്. തളർച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായിൽ നിന്നും നുരയും പതയും വരൽ, വായ തുറന്ന ശ്വസനം , പൊള്ളിയ പാടുകൾ എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഉടൻ വിദഗ്ദ്ധ ചികിത്സ തേടണമെന്നും മ്യഗസംരക്ഷണ വകുപ്പ് അറിയിച്ചു.കന്നുകാലികളേയും വളർത്തുമൃഗങ്ങളേയും അത്യുഷ്ണത്തിൽ നിന്ന് രക്ഷിക്കുന്നതിന്ശുദ്ധമായ തണുത്ത ശുദ്ധജലം എല്ലാ വളർത്തുമൃഗങ്ങൾക്കും ലഭ്യമാക്കണം. വായു സഞ്ചാരമുള്ള തൊഴുത്തും …

പശുക്കളുടെ വേനൽക്കാല പരിചരണം: കരുതൽ വേണമെന്ന് മൃഗസംരക്ഷണ വകുപ്പ് Read More »

വരന്തരപ്പിള്ളി ലോര്‍ഡ്‌സ് അക്കാദമിയുടെ പിറകിലെ പറമ്പില്‍ തീപിടുത്തം

ലോര്‍ഡ്‌സ് അക്കാദമിയുടെ പിറകിലെ പറമ്പില്‍ തീപിടുത്തമുണ്ടായത് പരിഭ്രാന്ത്രി പരത്തി. ഉണങ്ങിനിന്ന പുല്ലിന് തീപിടിച്ചതോടെ അതിവേഗം തീപടരുകയായിരുന്നു. അഗ്നിശമനസേന എത്തുന്നതിന് മുന്‍പ് തന്നെ നാട്ടുകാരും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് തീയണച്ചു.

സ്ത്രീസ്വാതന്ത്യം സമത്വം ഓര്‍മ്മപ്പെടുത്തലുകളുമായി വനിതാദിനം ആഘോഷിക്കുന്നു

സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സ്ത്രീകളുടെ ശാക്തീകരണത്തിന് പ്രാധാന്യം നല്‍കുന്നതിനുമായാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. ലിംഗസമത്വം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ദുരുപയോഗവും, സ്ത്രീകള്‍ക്ക് തുല്യാവകാശം തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ ഈ ദിവസം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ലോകമെമ്പാടും, അന്താരാഷ്ട്ര വനിതാ ദിനം സ്ത്രീത്വത്തിന്റെ മഹത്തായ ആഘോഷമാണ്. ഈ ദിവസം, പ്രത്യേകിച്ച് സ്ത്രീകളുടെ നേട്ടങ്ങള്‍ ആഘോഷിക്കുകയും ലിംഗ അസമത്വത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുകയും ചെയ്യുന്നു. ഈ റാലി നടന്ന് ഒരു വര്‍ഷത്തിന് ശേഷം സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് …

സ്ത്രീസ്വാതന്ത്യം സമത്വം ഓര്‍മ്മപ്പെടുത്തലുകളുമായി വനിതാദിനം ആഘോഷിക്കുന്നു Read More »

sslc exam date announced

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍ 29 വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. മേയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. 2960 പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. മൂല്യനിര്‍ണയം 70 ക്യാംപുകളില്‍ ഏപ്രില്‍ 3 മുതല്‍ 24 വരെ നടക്കും. മാര്‍ച്ച് 10 മുതല്‍ 30 വരെയാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ.

തൃക്കൂര്‍ രംഗയ്യ റോഡില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

തൃക്കൂര്‍ രംഗയ്യ റോഡില്‍ എസ് സി കോളനിയയ്ക്ക് സമീപം മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ടവര്‍ നിര്‍മ്മാണത്തിനുള്ള സാമഗ്രികളുമായി എത്തിയ ലോറി നാട്ടുകാര്‍ തടഞ്ഞു.

subi suresh death

സുബി സുരേഷ് അന്തരിച്ചു

സിനിമ സീരിയല്‍ താരം സുബി സുരേഷ് അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അന്ത്യം.

POLIMA PUDUKAD

പുതുക്കാട് മണ്ഡലത്തിലെ 40,000 വനിതകളെ കൃഷിയിലേക്ക് നയിക്കുന്ന പൊലിമ പുതുക്കാട് പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനവും മികച്ച അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള പുരസ്‌കാരവിതരണവും നടത്തി

ചടങ്ങില്‍ കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനവും പുരസ്‌കാര വിതരണവും നിര്‍വഹിച്ചു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ആര്‍. രഞ്ജിത്ത്, ലളിതാ ബാലന്‍, എം.കെ. രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍, കൊടകര ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ. അനൂപ്, കെ.എം. ബാബുരാജ്, അശ്വതി വിബി, ടി.എസ്. ബൈജു, സൈമണ്‍ നമ്പാടന്‍, അജിത സുധാകരന്‍, എന്‍. മനോജ്, പ്രി്ന്‍സണ്‍ …

പുതുക്കാട് മണ്ഡലത്തിലെ 40,000 വനിതകളെ കൃഷിയിലേക്ക് നയിക്കുന്ന പൊലിമ പുതുക്കാട് പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനവും മികച്ച അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള പുരസ്‌കാരവിതരണവും നടത്തി Read More »

സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ നിരീക്ഷണം ഏർപ്പെടുത്തും

ഈ മാസം 28 ന് മുൻപ് എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കാൻ ഇന്ന് കൊച്ചിയിൽ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ബസിന്റെ മുൻഭാഗത്തെ റോഡും ബസിന്റെ അകവശവും കാണാനാവുന്ന തരത്തിലായിരിക്കണം ക്യാമറ ഘടിപ്പിക്കേണ്ടത്.

sargothsavam

മറ്റത്തൂര്‍ ഗ്രന്ഥശാല നേതൃസമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ വായനശാലകളിലെ പ്രതിഭകളെ പങ്കെടുപ്പിച്ച് കോടാലിയില്‍ കലോല്‍സവം സംഘടിപ്പിച്ചു

മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല നേതൃസമിതി കണ്‍വീനര്‍ ഹക്കിം കളിപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല നേതൃസമതി ചെയര്‍മാന്‍ ഇ.എച്ച്. സഹീര്‍, എന്‍.എസ്. വിദ്യാധരന്‍, കോ ഓഡിനേറ്റര്‍ പി.ആര്‍. കണ്ണന്‍, പി.എസ്. പ്രശാന്ത്, ടി.എം. ശകുന്തള എന്നിവര്‍ പ്രസംഗിച്ചു.

budget 2023

സംസ്ഥാനത്ത് വാഹന നികുതി കൂട്ടി

ബൈക്കിന് 100 രൂപ കാറിന് 200 രൂപ എന്നിങ്ങനെ വാഹനസെസ് കൂടും. ഇതുവഴി ഏഴു കോടി രൂപ അധികവരുമാനം ലഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. മോട്ടർ സൈക്കിൾ നികുതി കൂട്ടി. 2 ലക്ഷം രൂപ വരെയുള്ള മോട്ടർ സൈക്കിളുകൾക്ക് 2 ശതമാനം നികുതി കൂട്ടി. അഞ്ചു ലക്ഷം വരെ വിലയുള്ള കാറിന് ഒരു ശതമാനം കൂട്ടും. അഞ്ചു മുതൽ 15 ലക്ഷം വരെ 2 ശതമാനം കൂടും. 15 ലക്ഷത്തിനു മുകളിൽ ഒരു ശതമാനം കൂടി. ഇതിലൂടെ 340 …

സംസ്ഥാനത്ത് വാഹന നികുതി കൂട്ടി Read More »

budget 2023

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിക്കും

പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

health card must

ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡ് എടുക്കാത്തവർക്കെതിരെ ഫെബ്രുവരി 16 മുതൽ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കും.

ഹെൽത്ത് കാർഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതൽ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ് രണ്ടാഴ്ച കൂടി സമയം അനുവദിക്കുന്നത്. എല്ലാ രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണർമാരും ആവശ്യമായ പരിശോധനകൾ നടത്തി അടിയന്തരമായി ഹെൽത്ത് കാർഡ് നൽകേണ്ടതാണെന്നും മന്ത്രി നിർദേശം നൽകി.

kundanoor explosive

കുണ്ടന്നൂരില്‍ വെടിപ്പുരയിലെ സ്ഫോടനത്തില്‍ പൊള്ളലേറ്റ തൊഴിലാളി മരിച്ചു.

കാവശ്ശേരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. മണികണ്ഠന് 90ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. കുണ്ടന്നൂര്‍ പാടത്തിനു സമീപമുള്ള വിജനമായ പറമ്പിലെ വെടിക്കെട്ടു നിര്‍മാണശാലയിലാണ് അപകടമുണ്ടായത്. അതേസമയം അപകടത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി . ഡപ്യൂട്ടി കളക്ടർ യമുന ദേവിക്ക് ആണ് അന്വേഷണ ചുമതല. അപകട കാരണം പരിശോധിക്കാനാണ് നിർദേശം.

മലയാളിയുടെ കൊലപാതകത്തിൽ അറസ്റ്റ്

പോളണ്ടില്‍ ജോര്‍ജിയന്‍ പൗരന്മാരായുള്ള വാക്ക് തര്‍ക്കത്തിനിടെയാണ് സൂരജിന് കുത്തേറ്റത്. അറസ്റ്റ് വിവരം പോളണ്ട് പോലീസ് ഇന്ത്യന്‍ എംബസിയെ അറിയിച്ചു