മുരിയാട് ഗ്രാമപഞ്ചായത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും എസ്‌സി കുടുംബങ്ങളിലെ പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കുമായി ലാപ്‌ടോപ്പ് വിതരണം ചെയ്തു
പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ലാപ്‌ടോപ്പ് വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് സരിത സുരേഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി. പ്രശാന്ത്, കെ.യു. വിജയന്‍, രതി ഗോപി, ഭരണസമിതി അംഗം തോമസ് തൊകലത്ത്, സെക്രട്ടറി റെജി പോള്‍, അസിസ്റ്റന്റ് സെക്രട്ടറി പുഷ്പലത എന്നിവര്‍ പ്രസംഗിച്ചു. 8 ലക്ഷം രൂപ ചെലവഴിച്ച് 30 ലധികം വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്‌ടോപ്പ് വിതരണം നടത്തിയത്.