nctv news pudukkad

Local News

ബൈക്ക് ചോദിക്കാതെ എടുത്തത് ചോദ്യം ചെയ്തതിന് ആക്രമണം; കണ്ണിന് താഴെ പേന കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

കൊരട്ടിയില്‍ മോട്ടോര്‍ സൈക്കിള്‍ അനുമതിയില്ലാതെ കൊണ്ടുപോയത് ചോദ്യം ചെയ്ത സുഹൃത്തിനെ പേന കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ച കേസില്‍ സ്‌റ്റേഷന്‍ റൗഡി അറസ്റ്റില്‍. മേലൂര്‍ പൂലാനി സ്വദേശി ഞാറക്കല്‍ വീട്ടില്‍ സുമിത്ത് ആണ് അറസ്റ്റിലായത്. മേലൂര്‍ കല്ലുത്തി സ്വദേശി കരിപ്പാല വീട്ടില്‍ ജില്‍ജിത്തിനെ (33) ആണ് സുമിത്ത് ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്. ജൂലൈ 6ന് രാത്രി 8.30ഓടെ പൂലാനി കോലോത്തും കടവിന് സമീപമുള്ള ഇരുവരും ജോലി ചെയ്യുന്ന കമ്പനി റൂമില്‍ വെച്ചാണ് സംഭവം നടന്നത്. ജില്‍ജിത്തിന്റെ മോട്ടോര്‍ സൈക്കിള്‍ പ്രതിയായ …

ബൈക്ക് ചോദിക്കാതെ എടുത്തത് ചോദ്യം ചെയ്തതിന് ആക്രമണം; കണ്ണിന് താഴെ പേന കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ Read More »

രാമനാമ മന്ത്രങ്ങളുമായി പുണ്യമാസം; ഭക്തിനിർഭരമായ രാമായണ മാസത്തിന് ഇന്ന് തുടക്കം

ഇന്ന് കർക്കിടകം ഒന്ന്. ഭക്തിനിർഭരമായ രാമായണ മാസത്തിന് ഇന്ന് തുടക്കമായി. കേരളത്തിലെ ക്ഷേത്രങ്ങളിലും വീടുകളിലും ഇനി ഒരു മാസക്കാലം രാമനാമവും രാമായണ പാരായണവും മുഴങ്ങും. തോരാമഴയുടെ കർക്കിടക മാസത്തെയാണ് മലയാളികൾ പണ്ടുകാലം മുതൽ ‘കള്ള കർക്കിടകം’, ‘പഞ്ഞ കർക്കിടകം’ എന്നിങ്ങനെ വിശേഷിപ്പിച്ചിരുന്നത്. കൃഷിയായിരുന്നു പ്രധാന ഉപജീവനമാർഗമായിരുന്ന കാലത്ത് ദുരിതവും രോഗങ്ങളും ഏറെയുണ്ടായിരുന്ന മാസമായിരുന്നു കർക്കിടകം. ഈ കാഠിന്യങ്ങളെ അതിജീവിക്കാൻ രാമായണ പാരായണം ആത്മീയമായ കരുത്ത് പകരുമെന്നാണ് വിശ്വാസം. സൂര്യൻ കർക്കിടക രാശിയിലൂടെ സഞ്ചരിക്കുന്ന ഈ കാലയളവിൽ വീടും …

രാമനാമ മന്ത്രങ്ങളുമായി പുണ്യമാസം; ഭക്തിനിർഭരമായ രാമായണ മാസത്തിന് ഇന്ന് തുടക്കം Read More »

പാലിയേക്കര മേൽപ്പാലത്തിനടിയിലെ ക്രൂര കൊലപാതകം: തമിഴ്‌നാട് സ്വദേശി പ്രഭാകരൻ റിമാൻഡിൽ

പാലിയേക്കര മേല്‍പ്പാലത്തിനടിയില്‍ എഴുപതുകാരന്റെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി റിമാന്റില്‍. തലവണിക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന പണ്ടാരപ്പറമ്പില്‍ ചന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ തമിഴ്‌നാട് ധര്‍മ്മപുരി സ്വദേശി 34 വയസുള്ള പ്രഭാകരനെയാണ് കോടതി റിമാന്റ് ചെയ്തത്. ജൂലൈ 14ന് രാവിലെ മേല്‍പ്പാലത്തിന്റെ തൂണില്‍ ചാരിയിരിക്കുന്ന നിലയില്‍ ചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പുതുക്കാട് പൊലീസ് 24 മണിക്കൂറിനുള്ളില്‍ …

പാലിയേക്കര മേൽപ്പാലത്തിനടിയിലെ ക്രൂര കൊലപാതകം: തമിഴ്‌നാട് സ്വദേശി പ്രഭാകരൻ റിമാൻഡിൽ Read More »

പുതുക്കാട് ദേശീയപാതയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചു

ദേശീയപാത പുതുക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് മുന്നില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. തൃശൂരില്‍ നിന്ന് ചാലക്കുടി ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ടാങ്കര്‍ ലോറിയും കാറുമാണ് അപകടത്തില്‍പ്പെട്ടത്. ചാലക്കുടി ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയില്‍ അപ്രതീക്ഷിതമായി നിര്‍ത്തിയതോടെ പിറകില്‍ വരികയായിരുന്ന കാര്‍ മറുഭാഗത്തേക്ക് കടക്കുകയായിരുന്നു. ഇതോടെ ഒരേ ട്രാക്കിലായ വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ലോറിയുടെ മുന്‍ഭാഗത്ത് കുടുങ്ങി. അപകടത്തെ തുടര്‍ന്ന് കാറില്‍ നിന്ന് …

പുതുക്കാട് ദേശീയപാതയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചു Read More »

ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ദമ്പതികൾക്ക് പരുക്ക്

ഗുരുവായൂരില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പുരോഗികളായ ദമ്പതികള്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. വീടിനുളളില്‍ പുക നിറഞ്ഞതോടെ ശ്വാസതടസ്സം നേരിട്ട ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടപ്പന്‍, അംബിക എന്നിവര്‍ക്കാണ് പരുക്കേറ്റത്. വീടിനുള്ളില്‍ പുക നിറഞ്ഞതിനെ തുടര്‍ന്നാണ് ഇവര്‍ ഉണര്‍ന്നത്. തുടര്‍ന്ന് അയല്‍വാസികളുടെ സഹായം തേടുകയായിരുന്നു. അവരെത്തിയാണ് വീടിനുള്ളില്‍ നിന്നും ഇവരെ പുറത്തെത്തിച്ചത്. അപ്പോഴേയക്കും ഫ്രിഡ്ജ് പൂര്‍ണമായും പൊട്ടിത്തെറിച്ചിരുന്നു. പുക ശ്വസിച്ച് ദമ്പതികള്‍ക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടിരുന്നു. ഇവരുടെ പരുക്ക് ഗുരുതരമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കും അപകടത്തിന് കാരണമെന്നാണ് …

ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ദമ്പതികൾക്ക് പരുക്ക് Read More »

തൃശ്ശൂർ ജില്ല: ഡാമുകളുടെ നിലവിലെ ജലനിരപ്പ്- 15.07.2026

പെരിങ്ങൽക്കുത്ത് ഡാം (Peringalkuthu Dam)(10:00 AM) ഷോളയാർ ഡാം (Kerala Sholayar Dam)(10:00 AM) പീച്ചി ഡാം (Peechi Dam)(08:00 AM) ചിമ്മിനി ഡാം (Chimoni Dam)(08:00 AM) വാഴാനി ഡാം (Vazhani Dam)(08:00 AM) പൂമല ഡാം (Poomala Dam)(10:00 AM) അസുരൻകുണ്ട് ഡാം (Asurankundu Dam)(09:00 AM) പത്താഴക്കുണ്ട് ഡാം (Pathazhakundu Dam)(09:00 AM) ജില്ലാ ഇൻഫർമേഷൻ ഓഫീസ്, തൃശ്ശൂർ

തൃശ്ശൂർ ജില്ല: ഡാമുകളുടെ നിലവിലെ ജലനിരപ്പ്- 14.07.2026

പെരിങ്ങൽക്കുത്ത് ഡാം (Peringalkuthu Dam)(10:00 AM) ഷോളയാർ ഡാം (Kerala Sholayar Dam)(10:00 AM) പീച്ചി ഡാം (Peechi Dam)(08:00 AM) ചിമ്മിനി ഡാം (Chimoni Dam)(08:00 AM) വാഴാനി ഡാം (Vazhani Dam)(08:00 AM) പൂമല ഡാം (Poomala Dam)(10:00 AM) അസുരൻകുണ്ട് ഡാം (Asurankundu Dam)(09:00 AM) പത്താഴക്കുണ്ട് ഡാം (Pathazhakundu Dam)(09:00 AM) ജില്ലാ ഇൻഫർമേഷൻ ഓഫീസ്, തൃശ്ശൂർ

മദ്യലഹരിയില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച രണ്ട് പേര്‍ പിടിയില്‍

കൈപ്പമംഗലം ചെന്ത്രാപ്പിന്നിയില്‍ മൊബൈല്‍ ഷോപ്പിലെത്തിയ യുവാവിനെ മദ്യലഹരിയില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസില്‍ രണ്ടുപേരെ കൈപ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണനാംകുളം ഏറാക്കല്‍ വീട്ടില്‍ സൂരജ്, പൊന്നൂക്കര പുറങ്ങാപറമ്പില്‍ വീട്ടില്‍ വിഷ്ണു എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. ചെന്ത്രാപ്പിന്നി പടിഞ്ഞാറുള്ള മൊബൈല്‍ ഷോപ്പിലെത്തിയ ചാമക്കാല സ്വദേശി യദുവിനെ പ്രതികള്‍ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് ആക്രമിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഇവര്‍ കടയിലുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് യദുവിനെ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം യദുവിന്റെ കൈവശമുണ്ടായിരുന്ന 1000 രൂപയും …

മദ്യലഹരിയില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച രണ്ട് പേര്‍ പിടിയില്‍ Read More »

കടലിലെ അടിയൊഴുക്കിൽപെട്ട് തമിഴ്‌നാട് സ്വദേശി മുങ്ങിമരിച്ചു

തളിക്കുളം സ്‌നേഹതീരം പാര്‍ക്കിനു വടക്ക് കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ ഉദുവാം പെട്ടി മെയിന്‍ റോഡ് ഷണ്‍മുഖത്തിന്റെ മകന്‍ തമിളകന്‍ (27) ആണ് മരിച്ചത്. കോയമ്പത്തൂരില്‍നിന്നും കടല്‍ കാണാനായി ബൈക്കുകളിലായെത്തിയ പതിമൂന്നംഗ സംഘത്തിലെ ഒരാളാണ് തമിളകന്‍. ഉച്ചയ്ക്ക് 12.30ന് കടപ്പുറത്തെത്തിയ ഇവരില്‍ നാലുപേര്‍ കുളിക്കാനായി കടലിലിറങ്ങി. തീരക്കടലിലെ അടിയൊഴുക്കില്‍പ്പെട്ട് യുവാവ് മുങ്ങിപ്പോവുകയായിരുന്നു. വിവരമറിഞ്ഞ് വാടാനപ്പള്ളി പൊലീസും നാട്ടികയില്‍നിന്നും അഗ്‌നി രക്ഷാസേനയും ചാവക്കാട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.വി. ഫൈസല്‍, തളിക്കുളം സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ …

കടലിലെ അടിയൊഴുക്കിൽപെട്ട് തമിഴ്‌നാട് സ്വദേശി മുങ്ങിമരിച്ചു Read More »

കുന്നംകുളത്ത് ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു; രണ്ട് മരണം

തൃശ്ശൂർ കുന്നംകുളത്ത് ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രവാസിയായ സിബിയാണ് ജോലി നഷ്ടപ്പെട്ട് നാട്ടിൽ മടങ്ങി എത്തിയ ശേഷം ജീവനൊടുക്കിയത്. കുന്നംകുളം സ്വദേശി സിബി (50), മകൾ അലീന (18) എന്നിവർ മരിച്ചു. ഭാര്യ ബീന (40), മകൻ ആദിത്യൻ (17) എന്നിവർ ചികിത്സയിലാണ്. സിബി പ്രവാസിയായിരുന്നു. ജോലി നഷ്ട്ടപ്പെട്ട് മടങ്ങി വന്ന ദിവസമായിരുന്നു ആത്മഹത്യാശ്രമം. വിഷം കഴിച്ച സിബി കിണറ്റിൽ ചാടുകയായിരുന്നു. മകൾ വിഷം കഴിച്ച് തൂങ്ങിമരിച്ച നിലയിലായിരുന്നു. ബീന വിഷം കഴിച്ച് …

കുന്നംകുളത്ത് ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു; രണ്ട് മരണം Read More »

പുതുക്കാട് മേല്‍പാലം: ദേശീയപാത അതോറിറ്റിക്കെതിരെ പഞ്ചായത്ത് വിമര്‍ശനം

ദേശീയപാത അതോറിറ്റി പുതുക്കാട് മേല്‍പാലം നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത് വേണ്ടത്ര മുന്‍കരുതലുകളോ കൃത്യമായ ആസൂത്രണമോ ഇല്ലാതെയാണെന്ന് പുതുക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആരോപിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായും ഭരണസമിതി കുറ്റപ്പെടുത്തി. മുന്‍കൂട്ടിയുള്ള മുന്നറിയിപ്പില്ലാതെ നിലവിലുള്ള സര്‍വ്വീസ് റോഡ് അടച്ചത് പൊതുജനങ്ങള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കിയിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയസാമൂഹ്യവ്യാപാര രംഗത്തുള്ളവര്‍ എന്നിവരുമായി അധികൃതര്‍ യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. മേല്‍പ്പാലത്തിന് ഇരുവശത്തുമായി നിരവധി വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍, വിദ്യാഭ്യാസ …

പുതുക്കാട് മേല്‍പാലം: ദേശീയപാത അതോറിറ്റിക്കെതിരെ പഞ്ചായത്ത് വിമര്‍ശനം Read More »

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ അവിട്ടത്തൂർ സ്വദേശി മരിച്ചു

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ അവിട്ടത്തൂര്‍ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു. അവിട്ടത്തൂര്‍ പൊഴലിപറമ്പില്‍ സനി എന്നു വിളിക്കുന്ന ജോജിയാണ് മരിച്ചത്. 52 വയസായിരുന്നു. മെയ് 22ന് ഇരിങ്ങാലക്കുട പുല്ലൂര്‍ കശുവണ്ടി ഫാക്ടറിയ്ക്ക് സമീപമായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജോജി 48 ദിവസമായി അബോധാവസ്ഥയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെ വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു മരണം. സംസ്‌കാരം ഞായറാഴ്ച രാവിലെ 11.30ന് അവിട്ടത്തൂര്‍ തിരുകുടുംബ പള്ളിയില്‍. ടീനയാണ് ഭാര്യ. സാനിയ, സൈന, സെറിന, …

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ അവിട്ടത്തൂർ സ്വദേശി മരിച്ചു Read More »

പാലപ്പിള്ളിയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിച്ചു

പാലപ്പിള്ളിയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കിയതിനെ തുടര്‍ന്ന് പുലിയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു. ചക്കിപ്പറമ്പ് മലമ്പതി ഉന്നതി പ്രദേശത്ത് 10 ദിവസം മുന്‍പാണ് കൂട് വെച്ചത്. പുലിയെ നിരീക്ഷിക്കാന്‍ 5 ട്രാപ് ക്യാമറകളും വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ കുണ്ടായി, ചക്കിപ്പറമ്പ് മേഖലയില്‍ 2 പശുക്കളെയും 3 വളര്‍ത്തുനായ്ക്കളെയും പുലി പിടിച്ചിരുന്നതായി വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു. പക്ഷെ, ഇതില്‍ കൂടുതല്‍ വളര്‍ത്തുമൃഗങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. കാടിനോട് ചേര്‍ന്ന ഈ പ്രദേശത്ത് ആദിവാസി വിഭാഗങ്ങളും തോട്ടം തൊഴിലാളികളും …

പാലപ്പിള്ളിയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിച്ചു Read More »

തൃശ്ശൂർ ജില്ല: ഡാമുകളുടെ നിലവിലെ ജലനിരപ്പ്- 11.07.2026

പെരിങ്ങൽക്കുത്ത് ഡാം (Peringalkuthu Dam)(10.00 AM) ഷോളയാർ ഡാം (Kerala Sholayar Dam)(07.00 AM) പീച്ചി ഡാം (Peechi Dam)(08:00 AM) ചിമ്മിനി ഡാം (Chimoni Dam)(08:00 AM) വാഴാനി ഡാം (Vazhani Dam)(08:00 AM) പൂമല ഡാം (Poomala Dam)(10.50 AM) അസുരൻകുണ്ട് ഡാം (Asurankundu Dam)(09:00 AM) പത്താഴക്കുണ്ട് ഡാം (Pathazhakundu Dam)(09:00 AM) ജില്ലാ ഇൻഫർമേഷൻ ഓഫീസ്, തൃശ്ശൂർ

തൃശ്ശൂർ ജില്ലഡാമുകളുടെ നിലവിലെ ജലനിരപ്പ്- 09.07.2026

പെരിങ്ങൽക്കുത്ത് ഡാം (Peringalkuthu Dam)(01.00 PM)• നിലവിലെ ജലനിരപ്പ്: 420 മീറ്റർ• പരമാവധി ജല സംഭരണ നില: 424.00 മീറ്റർ• ഷട്ടർ വിവരങ്ങൾ: എല്ലാ ക്രസ്റ്റ് ഗേറ്റുകളും (Crest gates) പൂർണ്ണമായും തുറന്ന നിലയിലാണ്.• 4 സ്ലൂയിസ് ഗേറ്റുകൾ അടച്ചിരിക്കുന്നു) ഷോളയാർ ഡാം (Kerala Sholayar Dam)(07:00 AM)• നിലവിലെ ജലനിരപ്പ്: 2601.6 അടി (ft)• പരമാവധി ജല സംഭരണ നില: 2663.00 അടി (ft)• ഷട്ടർ വിവരങ്ങൾ: എല്ലാ റേഡിയൽ ഷട്ടറുകളും പൂർണ്ണമായും അടച്ചിരിക്കുന്നു. പീച്ചി …

തൃശ്ശൂർ ജില്ലഡാമുകളുടെ നിലവിലെ ജലനിരപ്പ്- 09.07.2026 Read More »

എംഎൽഎയുടെ വ്യാജ ഒപ്പിട്ട് പണം തട്ടി; സി.സി. മുകുന്ദന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം മസൂദ് ഒടുവിൽ പിടിയിൽ!

സി.സി. മുകുന്ദൻ എംഎൽഎയായിരിക്കെ വ്യാജ ഒപ്പിട്ട് പണം തട്ടി എന്ന പരാതി. പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന മസൂദ് കെ വിനോദ് പിടിയിൽ. അന്തിക്കാട് പൊലീസ് ആണ് മസൂദിനെ പിടികൂടിയത്. ഒളിവിൽ കഴിയുന്നതിനിടയിലാണ് മസൂദ് പൊലീസ് വലയിലായത്. സി.സി. മുകുന്ദന്റെ വ്യാജ ഒപ്പിട്ട് പണം തട്ടി എന്നതാണ് മസൂദിനെതിരെ ഉള്ള പരാതി. പൊലീസ് കേസടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും മസൂദിനെ അറസ്റ്റ് ചെയ്തിരുന്നില്ല. ഹൈക്കോടതി കഴിഞ്ഞാഴ്ച മസൂദിന്റെ മുൻകൂർ ജാമ്യ അപേക്ഷ തള്ളിയിരുന്നു. വി.എസ്. സുനിൽകുമാറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന …

എംഎൽഎയുടെ വ്യാജ ഒപ്പിട്ട് പണം തട്ടി; സി.സി. മുകുന്ദന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം മസൂദ് ഒടുവിൽ പിടിയിൽ! Read More »

എരുമപ്പെട്ടിയിൽ 52-കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

52 കാരിയെകിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. എരുമപ്പെട്ടി പൊലീസ് സ്‌റ്റേഷന് സമീപം താമസിക്കുന്ന മുരിങ്ങത്തേരി ലോറന്‍സ് ഭാര്യ ബ്രൂഷയെയാണ് വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഗ്നിരക്ഷസേനയെത്തി മൃതദേഹം പുറത്തെടുത്തു.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു

പുത്തൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. കൊങ്ങംപാറ സ്വദേശി രമേഷിന്റെ മകന്‍ ബദ്രീനാഥ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. വീടിന്റെ മുറ്റത്ത് കൂട്ടുകാരുമൊത്ത് ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കെ മെയിന്‍ സ്വിച്ചിന് സമീപത്തുള്ള ദ്രവിച്ച എര്‍ത്ത് കമ്പിയില്‍ നിന്നും വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു. ഉടന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുത്തൂര്‍ ഗുരുദേവ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആണ് ബദ്രിനാഥ്.

ബേപ്പൂർ സുൽത്താന്റെ ഓർമ്മകളിൽ മറ്റത്തൂർ ജി.എൽ.പി സ്കൂൾ; കഥാപാത്രങ്ങളായി മാറി കുട്ടികൾ

മറ്റത്തൂര്‍ ജിഎല്‍പി സ്‌കൂളില്‍ ബഷീര്‍ ദിനം ആചരിച്ചു. സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളെ അനുകരിച്ചുകൊണ്ട് കുട്ടികളുടെ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ടി.എം. ശകുന്തള, അധ്യാപകരായ പി.എം. അന്ന, ലിജി ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.

NCTV NEWS- PUDUKAD NEWS

പുതുക്കാട് മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തികളുടെ നിര്‍മ്മാണ സ്ഥിതിഗതികളെ സംബന്ധിച്ച് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.ടി. വിജയലക്ഷ്മി , രമ പ്രകാശന്‍, ബീന സുരേന്ദ്രന്‍, രതി ബാബു, മീന മദനന്‍, ജില്ലാ പഞ്ചായത്ത് അംഗം അമ്പിളി വേണു തുടങ്ങിയ ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. വിവിധ പദ്ധതികളില്‍ തുക അനുവദിച്ച് പൂര്‍ത്തീകരിച്ച പാലക്കുന്ന് ആണ്ടി കുന്ന് റോഡ്, പൗണ്ട് കാരികുളം റോഡ്, ബാബു സ്മാരക റോഡ്, വിവിധ സെന്ററുകള്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനവും ജൂലൈ മാസത്തില്‍ നടത്താന്‍ …

പുതുക്കാട് മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തികളുടെ നിര്‍മ്മാണ സ്ഥിതിഗതികളെ സംബന്ധിച്ച് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു Read More »