nctv news pudukkad

nctv news logo
nctv news logo

Local News

NCTV NEWS- PUDUKAD NEWS

ജനതാദള്‍ (എസ്) പുതുക്കാട് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ന്യൂനപക്ഷ സംസ്ഥാന പ്രസിഡന്റ് റഹിം പള്ളത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫ്രാന്‍സിസ് പാലത്തിങ്കല്‍ അധ്യക്ഷനായി. ജനതാദള്‍ (എസ്) ജില്ലാ പ്രസിഡന്റ് സി.ടി. ജോഫി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ രാഘവന്‍ മുളങ്ങാടന്‍, ജോണ്‍ വാഴപ്പിള്ളി, പ്രിജു ആന്റണി, ഷണ്‍മുഖന്‍ വടക്കുംപറമ്പില്‍, കെ. രഞ്ജിത്, രഘു തണ്ടാശേരി, ഷാജിത നസീര്‍, ബേബി നെന്മണിക്കര, പി. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. മലയോര പ്രദേശങ്ങളില്‍ ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങള്‍ തടയാനും കര്‍ഷകരുടെ പട്ടയവിതരണത്തിനും പ്രളയത്തില്‍ കൃഷി നശിച്ചവര്‍ക്കുള്ള സഹായത്തിനും അധികൃതര്‍ …

ജനതാദള്‍ (എസ്) പുതുക്കാട് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു Read More »

NCTV NEWS- PUDUKAD NEWS

ജീവധാരാ നൂതന പദ്ധതിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തിന്റെ ഷീ ഹെല്‍ത്ത് ചോരയ്ക്ക് ചീര പദ്ധതിക്ക് തുടക്കമായി

ഞാറ്റുവേല മഹോത്സവ വേദിയില്‍ 18 ഇനം ചിരവിത്ത് പരിചയപ്പെടുത്തുകയും വിതരണം ചെയ്യുകയും ചെയ്ത് കൊണ്ടാണ് പദ്ധതിക്ക് പ്രാരംഭം കുറിച്ചത്. മില്ലറ്റ് പാചക പരിശീലവും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങളായ തോമസ് തോകലത്ത്, നിജി വത്സന്‍, റോസ്മി ജയേഷ്, മണി സജയന്‍, നിതാ അര്‍ജ്ജുനന്‍. കൃഷി ഓഫീസര്‍ ഡോ. അഞ്ചു ബി. രാജ് ഐ …

ജീവധാരാ നൂതന പദ്ധതിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തിന്റെ ഷീ ഹെല്‍ത്ത് ചോരയ്ക്ക് ചീര പദ്ധതിക്ക് തുടക്കമായി Read More »

NCTV NEWS- PUDUKAD NEWS

ആളൂര്‍ ഗ്രാമപഞ്ചായത്ത് ഇനി മുതല്‍ അതിദരിദ്രര്‍ ഇല്ലാത്ത പഞ്ചായത്ത് പ്രഖ്യാപനം മന്ത്രി ആര്‍. ബിന്ദു നിര്‍വഹിച്ചു

കുടുംബശ്രീ സര്‍വ്വേ യിലൂടെ കണ്ടെത്തിയ 14 കുടുംബങ്ങള്‍ക്കാവശ്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാക്കി. അതോടൊപ്പം നാലര വര്‍ഷകാലം ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ നേര്‍ചിത്രമായ വികസന രേഖ പ്രകാശനവും ചെയ്തു. പ്രസിഡന്റ് കെ.ആര്‍. ജോജോ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് രതി സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷന്മാരായ ജോസ് മാഞ്ഞൂരാന്‍, ബിന്ദു ഷാജു, ഗ്രാമപഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷന്മാരായ ഷൈനി തിലകന്‍, ദിപിന്‍ പാപ്പച്ചന്‍, എം.എസ്. വിനയന്‍, നിപ്മര്‍ ഡയറക്ടര്‍ സി. ചന്ദ്രബാബു, കുടുംബശ്രീ …

ആളൂര്‍ ഗ്രാമപഞ്ചായത്ത് ഇനി മുതല്‍ അതിദരിദ്രര്‍ ഇല്ലാത്ത പഞ്ചായത്ത് പ്രഖ്യാപനം മന്ത്രി ആര്‍. ബിന്ദു നിര്‍വഹിച്ചു Read More »

nctv news- pudukad news

വാല്‍പ്പാറ പച്ചമല എസ്‌റ്റേറ്റില്‍ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

എസ്റ്റേറ്റ് ലയത്തിൽ നിന്ന് 300 മീറ്റര്‍ മാറി കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലി ആക്രമിച്ചശേഷം ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് കരുതുന്നത്. കുഞ്ഞിനായി ഇന്നലെ വൈകിട്ട് മുതൽ തെരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെ മുതൽ കാട്ടിൽ നടത്തിയ വ്യാപക തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ജാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത-മോനിക്ക ദമ്പതികളുടെ മകള്‍ നാലുവയസുകാരി റൂസ്‌നിയയാണ്പു ലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.  ഇന്നലെ വൈകിട്ട് ആറോടെ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നാലുവയസുകാരിക്കുനേരെ പുലിയുടെ ആക്രമണം ഉണ്ടായത്. നിരന്തരമായി പുലിയടക്കമുള്ള …

വാല്‍പ്പാറ പച്ചമല എസ്‌റ്റേറ്റില്‍ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി Read More »

nctv news- pudukad news

ഡിജിറ്റല്‍ റവന്യൂ കാര്‍ഡ് നവംബര്‍ മാസത്തില്‍ പുറത്തിറക്കുമെന്ന് റവന്യു മന്ത്രി കെ. രാജന്‍

തൊട്ടിപ്പാള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഡിജിറ്റല്‍ റിസര്‍വെ കഴിഞ്ഞ വില്ലേജുകളില്‍ നിന്നാണ് കാര്‍ഡ് നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നത്. ഒരു വില്ലേജ് ഓഫീസില്‍ നിന്ന് ലഭിക്കേണ്ട ഭൂമി, കെട്ടിടം, ബാധ്യത സംബന്ധമായ സേവനങ്ങളെല്ലാം എ.ടി.എം. കാര്‍ഡ് രൂപത്തില്‍, പത്തക്ക ഡിജിറ്റല്‍ നമ്പറുള്ള കാര്‍ഡിലൂടെ അറിയാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ 20192020 പ്ലാന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ വിനിയോഗിച്ചാണ് മുകുന്ദപുരം താലൂക്കിന് കീഴില്‍ വരുന്ന തൊട്ടിപ്പാള്‍ സ്മാര്‍ട്ട് …

ഡിജിറ്റല്‍ റവന്യൂ കാര്‍ഡ് നവംബര്‍ മാസത്തില്‍ പുറത്തിറക്കുമെന്ന് റവന്യു മന്ത്രി കെ. രാജന്‍ Read More »

nctv news- pudukad news

 വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തില്‍ അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചക്കിപ്പറമ്പ് പട്ടികവര്‍ഗ്ഗ ഉന്നതിയില്‍ ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ പദ്ധതികളുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ചാലക്കുടി െ്രെടബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ സി. ഹെറാള്‍ഡ് ജോണ്‍, ഗ്രാമപഞ്ചായത്ത് അംഗം ഷീലാ ശിവരാമന്‍, ഊരുമൂപ്പന്‍ എം.എന്‍. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. പട്ടികവര്‍ഗ്ഗ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനവും, പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ സാമ്പത്തിക സാമൂഹിക സ്ഥിതി മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ പദ്ധതി മുന്നോട്ടുവയ്ക്കുന്നത്. സംസ്ഥാന നിര്‍മ്മിതിക കേന്ദ്രം തൃശൂരിനാണ് നിര്‍മ്മാണ ചുമതല.

nctv news- pudukad news

പീച്ചി ഡാം ജലനിരപ്പ്; ഒരാഴ്ചയ്ക്കിടെ ഉയർന്നത് ഒന്നര മീറ്റർ

ജില്ലയില്‍ ശക്തമായ മഴ തുടരുന്നുണ്ടെങ്കിലും പീച്ചി ഡാം ജലനിരപ്പില്‍ വര്‍ധന ഉണ്ടായിട്ടില്ല. ഒരാഴ്ചയ്ക്കിടെ ജലനിരപ്പ് ഉയര്‍ന്നത് ഒന്നര മീറ്റര്‍ മാത്രം. കഴിഞ്ഞ തിങ്കളാഴ്ച ഡാമിലെ ജലനിരപ്പ് 69.87 മീറ്റര്‍ ആയിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് 71.34 മീറ്ററാണ് ജലനിരപ്പ്. 1.47 മീറ്റര്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഡാമിലെ പരമാവധി ജലനിരപ്പ് 79.25 മീറ്ററാണ്. ഡാമില്‍ നിലവില്‍ സംഭരിക്കപ്പെട്ട വെള്ളത്തിന്റെ അളവ് 25.47 മില്യന്‍ ക്യൂബിക് മീറ്റര്‍ ആണ്. ഡാമിന്റെ പരമാവധി സംഭരണശേഷി 94.95 മില്യണ്‍ ക്യൂബിക് മീറ്ററും. …

പീച്ചി ഡാം ജലനിരപ്പ്; ഒരാഴ്ചയ്ക്കിടെ ഉയർന്നത് ഒന്നര മീറ്റർ Read More »

nctv news- pudukad news

മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിജയോത്സവം സംഘടിപ്പിച്ചു

ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് ഉദ്ഘാടനം ചെയ്തു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് അധ്യക്ഷത വഹിച്ചു. 2024 -25 അധ്യയന വര്‍ഷത്തില്‍ എല്‍എസ്എസ്, യുഎസ്എസ്, എന്‍ എം എം എസ് നേടിയ വിദ്യാര്‍ഥികളെയും എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചവരെയും എന്‍ഡോവ്‌മെന്റുകള്‍ നല്‍കി അനുമോദിച്ചു.കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ഹേമലത നന്ദകുമാര്‍, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷ റോസിലി തോമസ,് പഞ്ചായത്ത് അംഗം പുഷ്പാകരന്‍ ഒറ്റാലി, കൊടകര ബി പി …

മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിജയോത്സവം സംഘടിപ്പിച്ചു Read More »

nctv news- pudukad news

പുതുക്കാട് ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ ഹെല്‍ത്ത് സബ് സെന്റര്‍ കാഞ്ഞൂര്‍ അക്ഷര അംഗനവാടിയുടെ മുകളിലുള്ള സാംസ്‌കാരിക നിലയത്തിന്റെ കെട്ടിടത്തില്‍ താല്‍ക്കാലികമായി പ്രവര്‍ത്തനമാരംഭിച്ചു

പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷ രതി ബാബു, പഞ്ചായത്ത് അംഗങ്ങളായ ആന്‍സി, പ്രീതി ബാലകഷ്ണന്‍, ഷാജു കാളിയേങ്കര, പുതുക്കാട് താലൂക്കാശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ്ജ് ഡോ. സുധാകുമാരി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ര്രാജേഷ്, ജെപിഎച്ച്എന്‍ രേഷ്മ എന്നിവര്‍ പ്രസംഗിച്ചു. പുതുക്കാട് ഗ്രാമപഞ്ചായത്തിലെ 3, 12, 13, 14 വാര്‍ഡുകളിലെ പൊതുജനാരോഗ്യവും സാമൂഹ്യ കുടുംബക്ഷേമ ആരോഗ്യ പ്രവര്‍ത്തനങ്ങളുടെയും ഏകോപന …

പുതുക്കാട് ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ ഹെല്‍ത്ത് സബ് സെന്റര്‍ കാഞ്ഞൂര്‍ അക്ഷര അംഗനവാടിയുടെ മുകളിലുള്ള സാംസ്‌കാരിക നിലയത്തിന്റെ കെട്ടിടത്തില്‍ താല്‍ക്കാലികമായി പ്രവര്‍ത്തനമാരംഭിച്ചു Read More »

nctv news- pudukad news

ഗ്യാസ് സിലിണ്ടര്‍ സര്‍വീസ് ചെയ്യുന്നതിനിടെ ഗ്യാസ് ചോര്‍ന്ന് പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വട്ടണാത്ര സ്വദേശി മരിച്ചു

കൈനാത്തൂടന്‍ വീട്ടില്‍ 62 വയസുള്ള അശോകനാണ് മരിച്ചത്. മേയ് 30നായിരുന്നു സംഭവം. പുതുക്കാട് കണ്ണംമ്പത്തൂരില്‍ പൊന്നാമ്പിടി ബിന്ദുവിന്റെ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ സര്‍വീസ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബിന്ദുവിനും പൊള്ളലേറ്റിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സക്കിടെ തിങ്കളാഴ്ച വൈകിട്ട് 8 മണിയോടെയാണ് അശോകന്റെ മരണം. ഗീതയാണ് ഭാര്യ. അഗീഷ്, അശ്വതി എന്നിവര്‍ മക്കളും അബീഷ, ജിതേഷ് എന്നിവര്‍ മരുമക്കളുമാണ്.

nctv news-pudukad news

പുതുക്കാട് ജംഗ്ഷനിലെ ഈറ്റ്‌സ് ആന്റ് ട്രീറ്റ്‌സ് ബേക്കറിയില്‍ നിന്നും വാങ്ങിയ പരിപ്പുവടയില്‍ തേരട്ടയെ കണ്ടെത്തി

പുതുക്കാട് ഗ്രാമ പഞ്ചായത്തും ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷ വിഭാഗവും ചേര്‍ന്ന് കട അടപ്പിച്ചു. തിങ്കളാഴ്ച രാവിലെ പുതുക്കാട് കേരള ബാങ്കിലെ ഉദ്യോസ്ഥര്‍ വാങ്ങിയ പരിപ്പുവടയിലാണ് തേരട്ടയെ കണ്ടെത്തിയത്. ബാങ്ക് ഉദ്യോഗസ്ഥരുടെ പരാതിയിലാണ് നടപടി. പുതുക്കാട് ഭക്ഷ്യ സുരക്ഷ ഓഫീസര്‍, പുതുക്കാട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍. രാജേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അബ്ദുല്‍ റസാഖ്, നിമ്മി, പഞ്ചായത്തു തല ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ജി. ഗീതുപ്രിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ആഴ്ച പുതുക്കാട് പ്രവര്‍ത്തിച്ചിരുന്ന കാന്താരി തട്ടുകടയില്‍ നിന്നും യാത്രാസംഘം …

പുതുക്കാട് ജംഗ്ഷനിലെ ഈറ്റ്‌സ് ആന്റ് ട്രീറ്റ്‌സ് ബേക്കറിയില്‍ നിന്നും വാങ്ങിയ പരിപ്പുവടയില്‍ തേരട്ടയെ കണ്ടെത്തി Read More »

nctv news-pudukad news

ദുരന്തത്തിന് ഇരയാവുന്നവരുടെ വായ്പകള്‍ എഴുതി തള്ളാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് അധികാരം നല്‍കുന്ന സെക്ഷന്‍ 13 പുതിയ ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ എടുത്തു കളഞ്ഞ നടപടി അത്യന്തം ക്രൂരമാണെന്ന് മന്ത്രി കെ. രാജന്‍

ആമ്പല്ലൂരില്‍ നടന്ന സിപിഐ പുതുക്കാട് മണ്ഡലം സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ചൂരല്‍മലയിലെ ദുരന്ത ബാധിതരുടെ വായ്പകള്‍ എഴുതി തള്ളാന്‍ തുടക്കം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഇടപ്പെട്ട കേരള ഹൈക്കോടതിയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയോട് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനിടെയാണ് ദുരന്ത നിവാരണ അതോറിറ്റിക്ക് ഇക്കാര്യത്തിലുള്ള അധികാരം തന്നെ ഇല്ലാതാക്കുന്നതിനുള്ള ഭേദഗതി പുറപ്പെടുവിച്ചത്. പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ ദുരന്ത നിവാരണ അതോറിറ്റിക്ക് തീരുമാനം എടുക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. …

ദുരന്തത്തിന് ഇരയാവുന്നവരുടെ വായ്പകള്‍ എഴുതി തള്ളാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് അധികാരം നല്‍കുന്ന സെക്ഷന്‍ 13 പുതിയ ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ എടുത്തു കളഞ്ഞ നടപടി അത്യന്തം ക്രൂരമാണെന്ന് മന്ത്രി കെ. രാജന്‍ Read More »

NCTV NEWS- PUDUKAD NEWS

ശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നല്‍കിയതിനു പിന്നാലെ ഹൃദയാഘാതം മൂലം രോഗി മരിച്ചു

ചാലക്കുടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. കോടശേരി വയലാത്ര വാവല്‍ത്താന്‍ സിദ്ധാര്‍ഥന്‍ മകന്‍ സിനീഷ് (34) ആണ് മരിച്ചത്. ഹെര്‍ണിയ ഓപ്പറേഷനു വേണ്ടി വെള്ളിയാഴ്ച രാവിലെയോടെയാണ് സിനീഷിന് അനസ്‌തേഷ്യ നല്‍കിയത്. ഇതിനു പിന്നാലെ അലര്‍ജി കാരണം ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഉടന്‍ തന്നെ സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ അവിടെവച്ച് വീണ്ടും ഹൃദയാഘാതം ഉണ്ടാവുകയും രോഗി മരിക്കുകയുമായിരുന്നു.വ!്യാഴാഴ്ചയോടെയായിരുന്നു സിനീഷിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിക്കുളങ്ങര പൊലീസ് മേല്‍നടപടി സ്വീകരിച്ചു. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ മരണകാരണം …

ശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നല്‍കിയതിനു പിന്നാലെ ഹൃദയാഘാതം മൂലം രോഗി മരിച്ചു Read More »

NCTV NEWS- PUDUKAD NEWS

ജില്ല നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ചാരെ തനത് പദ്ധതിയുടെ ഭാഗമായി ആളൂര്‍ ആര്‍എംഎച്ച്എസ് സ്‌കൂളില്‍ സ്‌കൂളില്‍ ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ നോട്ട് പുസ്തകം വിതരണം ചെയ്തു

ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജോജോ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് അംഗം സുബിന്‍ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ടി.ജെ. ലെയ്‌സന്‍, പിടിഎ വൈസ് പ്രസിഡന്റ് ബിജു മുല്ലശ്ശേരി, എംപിടിഎ പ്രസിഡന്റ് രാജി വര്‍ക്കി, എച്ച്എംഎല്‍ മാനേജര്‍ ജൂലിന്‍ ജോസഫ്, സ്റ്റാഫ് പ്രതിനിധി ജൂബി എന്നിവര്‍ പ്രസംഗിച്ചു.

nctv news- pudukad news

വിശ്വദീപ്തി മള്‍ട്ടി സ്‌റ്റേറ്റ് സൊസൈറ്റി തട്ടിപ്പില്‍ മുഖ്യപ്രതി പിടിയില്‍

സൊസൈറ്റി മുന്‍ ചെയര്‍മാന്‍ മലപ്പുറം, പയ്യനാട്, ചിത്രാലയം വീട്ടില്‍ 45 വയസുള്ള സജീഷ് കുമാറിനെയാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും പോലീസ് പിടികൂടിയത്. ഇരിങ്ങാലക്കുട പോലീസ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലാണ് വിദേശത്തുനിന്ന് മടങ്ങിവന്ന ഇയാളെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും പിടികൂടിയത്. മുന്‍ ചെയര്‍മാന്‍ സജീഷ് കുമാറിനും മറ്റു പ്രതികള്‍ക്കും എതിരെ 100 കണക്കിന് പേരുടെ പരാതിയില്‍ കോടികള്‍ തട്ടിപ്പ് നടത്തിയതിന് ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനില്‍ മാത്രം 12 കേസുകള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ഇരിങ്ങാലക്കുട പോലീസ് …

വിശ്വദീപ്തി മള്‍ട്ടി സ്‌റ്റേറ്റ് സൊസൈറ്റി തട്ടിപ്പില്‍ മുഖ്യപ്രതി പിടിയില്‍ Read More »

nctv news- pudukad news

പച്ചക്കറി കൃഷി വ്യാപിപ്പിക്കാനും പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തതകൈവരിക്കാനും ലക്ഷ്യമിട്ട് കൊടകര കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ സമഗ്രപച്ചക്കറി യജ്ഞം തുടങ്ങി

ഹരിതം ജെ.എല്‍.ജി. ഗ്രൂപ്പ് അംഗങ്ങള്‍ക്ക് പച്ചക്കറി തൈകള്‍ കൈമാറി കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ ജെ. നയനതാര, ജെ.എല്‍.ജി. ഗ്രൂപ്പംഗങ്ങളായ റോസ്‌ലി പാപ്പച്ചന്‍, സുമ തിലകന്‍, പ്രമീള, സുമ സഹദേവന്‍, ലോലിത എന്നിവരും കൃഷിഭവന്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു.

chimminidam- nctv news-pudukad news

ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ചിമ്മിനി ഡാം തുറന്നു

റൂള്‍കര്‍വ് നിര്‍ദേശിക്കുന്നതിലും കൂടുതല്‍ ജലനിരപ്പ് എത്തിയതോടെയാണ് അധികജലം കുറുമാലി പുഴയിലേക്ക് ഒഴുക്കുന്നത്. സ്ലൂയീസ് വാല്‍വ് വഴി സെക്കന്റില്‍ 12.72 ഘനമീറ്റര്‍ ജലമാണ് പുഴയിലേക്ക് ഒഴുക്കുന്നത്. ഇതോടെ ചിമ്മിനി ജലവൈദ്യുതി പദ്ധതിയിലൂടെയുള്ള വൈദ്യുതോല്‍പാദനവും ആരംഭിച്ചു. ചിമ്മിനി ഡാം തുറന്നതോടെ കുറുമാലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് ചെറിയ തോതില്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  വൈദ്യുതോല്‍പാദനത്തിനായി കെഎസ്ഇബി വാല്‍വിലൂടെ ഒരു സെക്കന്റില്‍ 6.36 ഘനമീറ്റര്‍ ജലവും റിവര്‍ സ്ലൂയീസ് വഴി സെക്കന്‍ഡില്‍ 6.36 ഘനമീറ്റര്‍ ജലവുമാണ് തുറന്നുവിടുന്നത്. …

ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ചിമ്മിനി ഡാം തുറന്നു Read More »

NCTV NEWS- PUDUKAD NEWS

കേരള ജൈവകര്‍ഷക സമിതി ജില്ല സമ്മേളനം ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജോജോ ഉദ്ഘാടനം ചെയ്തു

സമിതി ജില്ല പ്രസിഡന്റ് ടി.കെ. ശിവരാമന്‍ അധ്യക്ഷത വഹിച്ചു. അക്ഷയശ്രീ അവാര്‍ഡ് ജേതാക്കളായ വിനയന്‍, അബ്ദുള്‍ റഹീം എന്നിവരെ യോഗത്തില്‍ ആദരിച്ചു. സംസ്ഥാന സെക്രട്ടറി സതീഷ് കുമാര്‍, ജില്ല സെക്രട്ടറി നിഷ അപ്പാട്ട്, എ.ആര്‍. ഡേവിസ്, ഒ.ജെ. ഫ്രാന്‍സിസ്, ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു. നിഷ അപ്പാട്ട് ( പ്രസിഡന്റ്),രാമചന്ദ്രന്‍ എറയ്ക്കല്‍, പൗലോസ് നടത്തറ (വൈസ് പ്രസിഡന്റ്ുമാര്‍), സി.കെ. സന്ദീപ് ( സെക്രട്ടറി), വി.ജെ. ജെയിംസ്, ടി.ഡി. അശോകന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), സന്തോഷ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

nctv news- pudukad news

നന്തിപുലം മാഞ്ഞൂര്‍ ബാല ബോധോദയം ലോവര്‍ പ്രൈമറി സ്‌കൂളിന്റെ സപ്തതി ആഘോഷങ്ങളുടെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

സ്‌കൂള്‍ മാനേജര്‍ വി.ആര്‍. ഷാജി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് മുഖ്യ അതിഥി ആയി പങ്കെടുത്തു. ആദ്യ ബാച്ച് ആയ 1956-1957 വര്‍ഷത്തെ വിദ്യാര്‍ത്ഥികളെ ആദരിക്കലും പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമവും ചടങ്ങോടൊപ്പം നടന്നു. സ്‌കൂളില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉള്ള ചാലക്കുടി റോട്ടറി ക്ലബ് ധന സഹായം ചാലക്കുടി റോട്ടറി ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോജു പതിയാപ്പറമ്പില്‍ സ്‌കൂള്‍ മാനേജര്‍ക്ക് കൈമാറി. വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം …

നന്തിപുലം മാഞ്ഞൂര്‍ ബാല ബോധോദയം ലോവര്‍ പ്രൈമറി സ്‌കൂളിന്റെ സപ്തതി ആഘോഷങ്ങളുടെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

nctv news- pudukad news

വെള്ളച്ചാട്ടത്തിൽ വീണ 17 കാരന്‍ മരിച്ചു

ചെമ്പൂത്ര പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വടൂക്കര സ്വദേശി ഷമീർ മകൻ ഷഹബിനാണ് മരിച്ചത്. പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നും കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് 4 മണിയോടെയായിരുന്നു അപകടം.