നവജാത ശിശുക്കളുടെ മരണം: ‘കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് അമ്മയുടെ മൊഴി, ആദ്യത്തെ കുട്ടിയെ കുഴിച്ചിട്ടതും അമ്മ’
പുതുക്കാട് നവജാത ശിശുക്കളെ കുഴിച്ചുമൂടിയതായി വെളിപ്പെടുത്തി യുവാവ്. പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ പൊടിഞ്ഞ അസ്ഥികളുമായി നേരിട്ടെത്തിയാണ് യുവാവിന്റെ തുറന്നുപറച്ചില്‍. രഹസ്യബന്ധത്തെ തുടര്‍ന്ന് കാമുകി പ്രസവിച്ച രണ്ടു കുട്ടികളുടെ അസ്ഥിയാണെന്ന് മൊഴി നല്കി. പ്രസവത്തില്‍ രണ്ടു കുഞ്ഞുങ്ങളും മരിച്ചുവെന്ന് പറഞ്ഞ യുവതി പോലീസ് ചോദ്യം ചെയ്യലില്‍ രണ്ടാമത്തെ കുട്ടിയെ ശ്വാസംമുട്ടിച്ച് കൊന്നതാണെന്നും സമ്മതിച്ചു. നാടകീയമായ സംഭവങ്ങള്‍ക്കൊടുവില്‍ ആമ്പല്ലൂര്‍ ചേനക്കാല 26 വയസുള്ള ഭവിന്, വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപറമ്പില്‍ 22 വയസുള്ള അനീഷ എന്നിവരെ പുതുക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ …