ദേശീയപാതയിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച വിഷയത്തില്‍ ഹൈക്കോടതി നിയോഗിച്ച ഇടക്കാല ഗതാഗത മാനേജ്‌മെന്റ് സമിതി കലക്ടറുടെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ പരിശോധന നടത്തി
എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, എന്‍എച്ച്എഐ, പൊലീസ്, റവന്യു, മോട്ടര്‍ വാഹന വകുപ്പ് തുടങ്ങി വലിയ ഉദ്യോഗസ്ഥ സംഘവും പരിശോധനയില്‍ പങ്കെടുത്തു. കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനു മുന്നില്‍ ജനപ്രതിനിധികളും നാട്ടുകാരും പ്രതിസന്ധിയെ കുറിച്ച് പരാതികള്‍ ഉന്നയിച്ചു. ആമ്പല്ലൂരിലെ ഗതാഗതക്കുരുക്കും അടിപ്പാത നിര്‍മാണങ്ങളും കലക്ടര്‍ നേരിട്ടെത്തി വിലയിരുത്തി. ഗതാഗതക്കുരുക്കും ദേശീയപാതയിലെ കുഴികളും ഒഴിവാക്കുന്നതിന് ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയും സ്വീകരിച്ച നടപടികളെക്കുറിച്ചും കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. വാഹനങ്ങള്‍ വഴി തിരിച്ചുവിട്ട് നിയന്ത്രിക്കുന്നതും ലോറികള്‍ ഉള്‍പ്പെടെ …