ചിമ്മിനി ഡാമിൽ ടൂറിസം പദ്ധതികൾക്ക് വേഗതയേറുന്നു; ഡാം ടോപ്പിൽ പ്രവേശനം അനുവദിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയായി
ചിമ്മിനി ഡാം ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി കലക്ടറുടെ ചേംബറില്‍ ഇറിഗേഷന്‍ പ്രൊജക്ട് ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിയുടെ സുപ്രധാന എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ ശിഖ സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. സന്ദര്‍ശകരുടെ പ്രവേശനം മുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് വരെയുള്ള പ്രധാന അജണ്ടകളാണ് യോഗത്തില്‍ ചര്‍ച്ചയായത്. ഡാം ടോപ്പിലേക്ക് വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ യോഗം വിലയിരുത്തി. സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തേണ്ട പ്രവേശന ഫീസ് നിശ്ചയിച്ചു.പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി



















