വാഹനാപകടത്തിൽ ഒരു വയസ്സുകാരി മരിച്ചു
വരടിയം കൂപ്പപാലത്തിന് സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിൽസയിലായിരുന്ന ഒരു വയസ്സുള്ള പെൺകുട്ടി മരിച്ചു. ഇരവിമംഗലം സ്വദേശി നടുവിൽപറമ്പിൽ വീട്ടിൽ റിൻസൻ മകൾ എമിലിയ (1) ആണ് മരിച്ചത്.
വരടിയം കൂപ്പപാലത്തിന് സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിൽസയിലായിരുന്ന ഒരു വയസ്സുള്ള പെൺകുട്ടി മരിച്ചു. ഇരവിമംഗലം സ്വദേശി നടുവിൽപറമ്പിൽ വീട്ടിൽ റിൻസൻ മകൾ എമിലിയ (1) ആണ് മരിച്ചത്.
78 വയസായിരുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി, ആമ്പല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, അളഗപ്പ ടെക്സ്റ്റയില്‍സ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. അളഗപ്പ മില്ലിലെ ജീവനക്കാരനായിരുന്നു. സംസ്‌കാരം ഞായര്‍ രാവിലെ 09.15ന് വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയില്‍. മേരിയാണ് ഭാര്യ. സഖി, ശോഭ, സിജി എന്നിവര്‍ മക്കളും ജോബി, പ്രിന്‍സ്, ജോമോന്‍ എന്നിവര്‍ മരുമക്കളുമാണ്.
പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ 4 കാഷ്യാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാരുടേയും ഒരു ജനറല്‍ സര്‍ജറി ഡോക്ടറുടേയും തസ്തികകള്‍ പുതുതായി സര്‍ക്കാര്‍ അനുവദിച്ചു. ആശുപത്രി സന്ദര്‍ശനവേളയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ആവശ്യമായ ഡോക്ടര്‍മാരെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ നിയമിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. ദീര്‍ഘനാളത്തെ ഒരാവശ്യം ഇതോടെ യാഥാര്‍ത്ഥ്യമാകും. നിലവിലുള്ള ഗൈനക്, ഓര്‍ത്തോ, പീഡിയാട്രിക് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം അതാത് വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്ക് ലഭ്യമാകും. സംസ്ഥാനത്ത് വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ 150 ഓളം ഡോക്ടര്‍മാരുടെ തസ്തികകളാണ് സര്‍ക്കാര്‍ പുതുതായി അനുവദിച്ച് ഉത്തരവിറക്കിയിട്ടുള്ളത്.
കൊടകര വല്ലപാടി മുരിങ്ങത്തേരി വീട്ടില്‍ ലളിത് പ്രശാന്തിനെയാണ് തൃശ്ശൂര്‍ റൂറല്‍ പോലീസ് പിടികൂടിയത്. ഡിസംബര്‍ 20ന് കൊടകര സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വിതരണം ചെയ്യുന്നതിനായി കഞ്ചാവ് കൈവശം വെച്ചതിനാണ് ഇയാള്‍ പിടിയിലായത്. നടപടിക്രമങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കൊടകര പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. ദാസ്, സബ്ബ് ഇന്‍സ്‌പെക്ടര്‍ എം.ആര്‍. കൃഷ്ണ പ്രസാദ്, എ എസ്‌ഐമാരായ സാജു, ബിനു പൗലോസ്, ആഷ്‌ലിന്‍ ജോണ്‍, ഷീബ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രതീഷ്, …
എങ്കക്കാട് കളരിക്കല്‍ വീട്ടില്‍ ആനന്ദിന്റെ മകന്‍ 24 വയസ്സുള്ള അഭിരാമിനെ ആണ് വെള്ളിയാഴ്ച ഉച്ചയോടെ വീടിനുള്ളിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ രണ്ടാം നിലയിലുള്ള മുറിയിലെ ഹുക്കില്‍ ബെഡ്ഷീറ്റില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മരണത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് നിലവില്‍ വ്യക്തമല്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും വടക്കാഞ്ചേരി പോലീസ് അറിയിച്ചു. //
ഹൃദയാഘാതം മൂലം കഴിഞ്ഞ തിങ്കളാഴ്ച ബഹ്‌റൈനില്‍ അന്തരിച്ച കൊടകര പുത്തൂക്കാവ് കലാനഗര്‍ പാലാട്ടി സിജു (45) വിന്റെ മൃതദേഹം വ്യാഴാഴ്ച വൈകീട്ട് നാട്ടിലെത്തിക്കും. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് കൊടകര സെന്റ് ജോസഫ് ഫെറോനാ പള്ളിയില്‍. ഭാര്യ: ഹിത. മക്കള്‍: ഏയ്ഞ്ചല്‍, ഇവാഞ്ചല്‍.
കോണ്‍ഗ്രസ് നേതാവ് ഷാജി കോടന്‍കണ്ടത്ത് ആണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് ടോള്‍ പിരിക്കാന്‍ അനുമതി നല്‍കിയത്. 71 ദിവസത്തെ വിലക്കിന് ശേഷം ഒക്ടോബര്‍ 17നാണ് പാലിയേക്കരയില്‍ ടോള്‍ പിരിവ് പുനരാരംഭിച്ചത്. ഓഗസ്റ്റ് ആറിനാണ് ടോള്‍ വിലക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയത്. ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നിര്‍മാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ടോള്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നാലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മോണിറ്ററിങ് കമ്മിറ്റിയെയും നിയോഗിച്ചിരുന്നു
വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ഇവിടെ വീട്ടില്‍ കെട്ടിയിട്ടിരുന്ന വളര്‍ത്തുനായയേയും തെരുവുനായ ആക്രമിച്ചു. തെരുവുനായക്ക് പേ ബാധിച്ചിട്ടുള്ളതായി സംശയിക്കുന്നു. കടിയേറ്റ യുവതിക്ക് ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നല്‍കി
ഈ സംവിധാനത്തിന് പകരമായി ഒരു ഇലക്ട്രോണിക് സംവിധാനം നിലവില്‍ വരും. ഇത് ഹൈവേ ഉപയോക്താക്കള്‍ക്ക് തടസമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. റോഡ് ഗതാഗത, ഹൈവേ മന്ത്രിയായ നിതിന്‍ ഗഡ്കരി ലോക്‌സഭയില്‍ ചോദ്യോത്തര വേളയിലാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഈ പുതിയ സംവിധാനം നിലവില്‍ പത്തിടങ്ങളില്‍ പരീക്ഷിച്ചു കഴിഞ്ഞെന്നും ഒരു വര്‍ഷത്തിനുള്ളില്‍ ഇത് രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ ഹൈവേകളില്‍ ടോള്‍ പിരിവ് കാര്യക്ഷമമാക്കുന്നതിനായി ഇലക്ട്രോണിക് ടോള്‍ പേയ്‌മെന്റുകള്‍ക്കായുള്ള ഏകീകൃതവും പരസ്പരം പ്രവര്‍ത്തിക്കുന്നതുമായ പ്ലാറ്റ്‌ഫോമായ നാഷണല്‍ …
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് ഡിസംബറിലെ ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ വിതരണം ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1045 കോടി രൂപ ധനകാര്യമന്ത്രി കെഎൻ ബാലഗോപാൽ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതവും …
ക്രിസ്മസ്, പുതുവർഷ സമ്മാനം: വർധിപ്പിച്ച ക്ഷേമ പെൻഷൻ തുക 15 മുതൽ വിതരണം ആരംഭിക്കും Read More »
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി. ശ്രീദേവി അധ്യക്ഷത വഹിച്ചു. സിറ്റി പോലീസ് കമ്മിഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ് മുഖ്യാതിഥിയായി. ജില്ലയിലെ വിവിധ കോളേജുകളിലെ എന്‍.എസ്.എസ്. വോളണ്ടിയര്‍മാര്‍, റെഡ് റിബ്ബണ്‍ ക്ലബ് അംഗങ്ങള്‍ എന്നിവര്‍ അണിനിരക്കുന്ന വിളംബരറാലിയോട് കൂടിയാണ് ജില്ലാതല പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. തൃശൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.ജെ. ജിജോ വിളംബര റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. തൃശൂര്‍ സെന്റ് മേരീസ് കോളേജില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തില്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ …
ബിജെപി സംസ്ഥാന സമിതി അംഗവും പാനലിസ്റ്റുമായ പ്രിന്റു മഹാദേവ് ഉദ്ഘാടനം ചെയ്തു. ബിജെപി വെള്ളിക്കുളണ്ടര മേഖലാ പ്രസിഡന്റ് സജിത ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ മേഖലാ പ്രസിഡന്റ് വേണഗോപാല്‍ തോട്ടത്തില്‍, ജില്ലാ സമിതി അംഗം ശ്രീധരന്‍ കളിക്കല്‍, എം.വി. മധുസൂദനന്‍, കവിത പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആശുപത്രികളുടെ പ്രവർത്തനത്തിന് മാർഗനിർദ്ദേശവുമായി ഹൈക്കോടതി.എല്ലാ ആശുപത്രികളും അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ പരിശോധിക്കുകയും അവരുടെ നില ഭദ്രമാക്കുകയും (Stabilize) ചെയ്യണം..പണമില്ലെന്നതോ രേഖകളില്ലെന്നതോ ചികിത്സ നിഷേധിക്കാൻ കാരണമാകരുത്..തുടർചികിത്സ ആവശ്യമെങ്കിൽ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട ഉത്തരവാദിത്തം എടുക്കണം.ഡിസ്ചാർജ് ചെയ്യുമ്പോൾ എല്ലാ പരിശോധനാ ഫലങ്ങളും (X-ray, ECG, Scan Reports) രോഗിക്ക് കൈമാറണം..ആശുപത്രി റിസപ്ഷനിലും വെബ്സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും ചികിത്സ നിരക്കുകൾ വ്യക്തമായി പ്രദർശിപ്പിക്കണം.ലഭ്യമായ സേവനങ്ങൾ, പാക്കേജ് നിരക്കുകൾ, ഡോക്ടർമാരുടെ വിവരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടണം..രോഗികളുടെ അവകാശങ്ങൾ, പരാതി നൽകാനുള്ള …
ബോളിവുഡ് ഇതിഹാസ താരം ധര്‍മ്മേന്ദ്ര (89) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് ധര്‍മേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ 8ന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് അസുഖബാധിതനായത്. കഴിഞ്ഞ ഏപ്രിലില്‍ ദ്‌ദേഹത്തിന് നേത്രശസ്ത്രക്രിയ നടത്തിയിരുന്നു. ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് ധര്‍മേന്ദ്ര വിശേഷിപ്പിക്കപ്പെടുന്നത്. 1960ല്‍ ‘ദില്‍ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീര്‍, ചുപ്‌കേ ചുപ്‌കേ, ഡ്രീം ഗേള്‍ തുടങ്ങിയ ചിത്രങ്ങള്‍ …
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എന്‍ വാസുവിന് പിന്നാലെ വീണ്ടും നിര്‍ണായക അറസ്റ്റ്. 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന എ പത്മകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് പത്മകുമാറിന്‍റെ അറസ്റ്റ്. സ്വര്‍ണക്കൊള്ളയിലെ ആറാമത്തെ അറസ്റ്റാണിത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍. ശബരിമല ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കൊല്ലം വിജി കോടതിയിൽ ഇന്ന് തന്നെ പത്മകുമാറിനെ ഹാജരാക്കും.കട്ടിള പാളി …
ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാര്‍ അറസ്റ്റിൽ Read More »
ആമ്പല്ലൂര്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി ഷീല ജോര്‍ജ്, പറപ്പൂക്കര ഡിവിഷന്‍ സ്ഥാനാര്‍ഥി അമ്പിളി വേണു, കൊടകര ഡിവിഷന്‍ സ്ഥാനാര്‍ഥി കെ.ജെ. ഡിക്‌സന്‍ എന്നിവരാണ് ജില്ലാ കളക്ടര്‍ മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എംആര്‍. ജയകുമാര്‍ അധ്യക്ഷനായി. സിപിഐ ജില്ലാ കമ്മറ്റിയംഗം പി.കെ. ശേഖരന്‍, കെ.ആര്‍. രാജേന്ദ്രന്‍, സുനന്ദ ശശി, കെ.എല്‍. സുരേഷ്, കെ.സി. കാര്‍ത്തികേയന്‍, സജിനി ദാസന്‍, സുസ്മിത സുജിത്ത്, ടി.ആര്‍. വാസുദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.
ക്രിസ്മസ് അവധിക്ക് മുന്‍പും ശേഷവുമായി രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താനാണ് സാധ്യത. വിദ്യാഭ്യാസ ഗുണനിലവാര അവലോകന സമിതി യോഗത്തിലാകും അന്തിമ തീരുമാനം വരിക. 2025 2026 വിദ്യാഭ്യാസ കലണ്ടര്‍ അനുസരിച്ച് ഡിസംബര്‍ 11 മുതലാണ് രണ്ടാംപാദ വാര്‍ഷിക പരീക്ഷകള്‍ നടക്കാനിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് തീയതിയും വോട്ടെണ്ണലും പ്രഖ്യാപിച്ചതോടെയാണ് പരീക്ഷ ദിവസങ്ങള്‍ മാറുന്നത്. ഡിസംബര്‍ 9, 11 തീയതികളിലാണ് തിരഞ്ഞെടുപ്പ്. ഡിസംബര്‍13 നാണ് വോട്ടെണ്ണല്‍. ക്രിസ്മസ് അവധിക്ക് മുന്‍പും ശേഷവുമായി രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താനാണ് ഇപ്പോഴത്തെ ആലോചന. …
അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം സജ്‌ന ഷിബു പ്രസംഗിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 13.63 ലക്ഷം രൂപ ചിലവിലാണ് റോഡ് നിര്‍മ്മിക്കുന്നത്.
ഹരിത കേരളം മിഷന്‍ ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണ പരിപാടി ഒരു കോടിയിലധികം വൃക്ഷത്തൈകള്‍ നട്ട് ലക്ഷ്യം പഞ്ചായത്ത് പൂര്‍ത്തിയാക്കി. പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ വൃക്ഷവത്കരണവും പച്ചത്തുരുത്ത് പദ്ധതിയില്‍ ജില്ലയില്‍ മൂന്നാം സ്ഥാനത്തിനുള്ള അവാര്‍ഡും തൃശൂരില്‍ നടന്ന ചടങ്ങില്‍ റവന്യൂ മന്ത്രി കെ. രാജനില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളിയും സെക്രട്ടറിയും എം. ശാലിനിയും ഭരണസമിതി അംഗങ്ങളും ചേര്‍ന്ന് ഏറ്റുവാങ്ങി. പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടാം വാര്‍ഡിലെ പാലക്കുഴിയില്‍ 150 പരം …
ഹരിത കേരള മിഷന്‍ വൃക്ഷവത്ക്കരണം മുരിയാട് പഞ്ചായത്തിന് ജില്ലയിലെ മൂന്നാം സ്ഥാനം Read More »