പുതുക്കാട് എംഎൽഎയുടെ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു; ഉദ്ഘാടനം സിപിഐഎം ജില്ലാ സെക്രട്ടറി നിർവഹിച്ചു
പുതുക്കാട് മണ്ഡലം എംഎൽഎ കെ.കെ. രാമചന്ദ്രന്റെ പുതിയ എംഎൽഎ ഓഫീസ് ഉദ്ഘാടനം ചെയ്തു. സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദറാണ് ഉദ്ഘാടനം നിർവഹിച്ചത്. സിപിഐ മണ്ഡലം സെക്രട്ടറി സി.യു. പ്രിയൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ, സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.എ. രാമകൃഷ്ണൻ, പി.കെ. ശിവരാമൻ, എൻ.എൻ. ദിവാകരൻ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി.എസ്. പ്രിൻസ്, കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ബേബി മാത്യു കാവുങ്കൽ, …



















