nctv news pudukkad

nctv news logo
nctv news logo

Local News

കേരള ജൈവകര്‍ഷക സമിതി മറ്റത്തൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം കിഴക്കേ കോടാലിയില്‍ സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് ടി.വി. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു

കേരള ജൈവകര്‍ഷക സമിതി മറ്റത്തൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം കിഴക്കേ കോടാലിയില്‍ സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് ടി.വി. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.ജി. മോഹനന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ.എസ്. സൂരജ്, സെക്രട്ടറി വി.യു. ഗിരിജ, പി.വി. വേലായുധന്‍, ടി.ഡി. സഹജന്‍, വി.എസ്. കിഷോര്‍, ഇ.എസ്. സഗീര്‍, വി.കെ. കാസിം, ടി.ബാലകൃഷ്ണമേനോന്‍, പി. വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ടി.ഡി. സഹജന്‍ (പ്രസിഡന്റ് ), ഷീല രാജന്‍(സെക്രട്ടറി.), ജിമ മാത്യു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു

നെന്മണിക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2025-26 വാര്‍ഷിക പദ്ധതിയുടെ വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു

പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സരിജ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പോള്‍സണ്‍ തെക്കുംപീടിക, പഞ്ചായത്ത് സെക്രട്ടറി കെ. അജിത എന്നിവര്‍ പ്രസംഗിച്ചു. നെന്മണിക്കര ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ബാലസൗഹൃദ പഞ്ചായത്താക്കി മാറ്റാന്‍ വികസന സെമിനാര്‍ തീരുമാനിച്ചു. തരിശു രഹിത ഗ്രാമപഞ്ചായത്ത് പദ്ധതി നടപ്പിലാക്കും ഭൂരഹിതരായ എല്ലാവര്‍ക്കും വീട് നല്‍കുന്ന പദ്ധതിക്ക് പ്രാധാന്യം നല്‍കും, അങ്കണവാടികളുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കും. തൊഴിലും വരുമാനവും വര്‍ധിപ്പിക്കുന്ന …

നെന്മണിക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2025-26 വാര്‍ഷിക പദ്ധതിയുടെ വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു Read More »

ആളൂര്‍ ഗ്രാമപഞ്ചായത്തിലെ തിരുത്തിപറമ്പില്‍ നിര്‍മിക്കുന്ന ആധുനിക ഗ്യാസ് ക്രിമിറ്റോറിയത്തിന് മന്ത്രി ആര്‍. ബിന്ദു ശിലാസ്ഥാപനം നടത്തി

ആളൂര്‍ ഗ്രാമപഞ്ചായത്തിലെ തിരുത്തിപറമ്പില്‍ നിര്‍മിക്കുന്ന ആധുനിക ഗ്യാസ് ക്രിമിറ്റോറിയത്തിന് മന്ത്രി ആര്‍. ബിന്ദു ശിലാസ്ഥാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജോജോ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.കെ. ഡേവിസ് മുഖ്യാതിഥിയായി. രതി സുരേഷ്, ജോസ് മാഞ്ഞൂരാന്‍, ബിന്ദു ഷാജു, ദിപിന്‍ പാപ്പച്ചന്‍, അഡ്വ. എം.എസ്. വിനയന്‍, ഷൈനി തിലകന്‍, സന്ധ്യ നൈസന്‍, പ്രഭ കൃഷ്ണനുണ്ണി, റെയ്ഡ്‌കൊ ചാലക്കുടി മാനേജര്‍ ഷാജു, എം.സി. സന്ദീപ് എന്നിവര്‍ പ്രസംഗിച്ചു.

AMABALLUR - NCTV NEWS- PUDUKAD NEWS

ദേശീയപാത ആമ്പല്ലൂരില്‍ അടിപ്പാത നിര്‍മാണം പുരോഗമിക്കുന്നതിനിടെ മേഖലയില്‍ പൊടിശല്യവും രൂക്ഷമാകുന്നു

എറണാകുളം ഭാഗത്തേക്കുള്ള സര്‍വീസ് റോഡ് മെറ്റല്‍ വിരിച്ചു കഴിഞ്ഞെങ്കിലും ടാറിങ് നടത്തിയിട്ടില്ല. പൊടിശല്യം രൂക്ഷമായതോടെ വ്യാപാരികളും യാത്രക്കാരും ദുരിതത്തിലാണ്. വാഹനങ്ങള്‍ കടന്നുപോകുമ്പോഴുണ്ടാകുന്ന പൊടിപടലം കച്ചവട സ്ഥാപനങ്ങളെ ശ്വാസം മുട്ടിക്കുകയാണ്. ദേശീയപാതയോരത്തെ സ്ഥാപനങ്ങളും മുഴുവന്‍ പൊടി നിറഞ്ഞ അവസ്ഥയാണ്. പൊടിശ്വസിച്ച് തുമ്മലും ശ്വാസം മുട്ടലും ഉണ്ടാകുമെന്ന ആശങ്കയും നാട്ടുുകാര്‍ക്ക് ഉണ്ട്. നൂറുകണക്കിന് വാഹനങ്ങള്‍ ഓടുന്ന തിരക്കേറിയ പാതയായതിനാല്‍ ഏതുസമയവും പൊടിയുടെ ശല്യമുണ്ട്. സര്‍വീസ് റോഡുകളുടെ നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കിയാലേ ഈ ദുരിതത്തിന് പരിഹാരമാകൂ. വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കി പൊടിശല്യം …

ദേശീയപാത ആമ്പല്ലൂരില്‍ അടിപ്പാത നിര്‍മാണം പുരോഗമിക്കുന്നതിനിടെ മേഖലയില്‍ പൊടിശല്യവും രൂക്ഷമാകുന്നു Read More »

NCTV NEWS - NSS

ആനന്ദപുരം എന്‍എസ്എസ് കരയോഗത്തിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ആര്‍. ബിന്ദു നിര്‍വഹിച്ചു

ആനന്ദപുരം കരയോഗം പ്രസിഡന്റ് പി.എം. രമേശ് അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ വി.കെ. വിജയന്‍ മുഖ്യാതിഥിയായി. യൂണിയന്‍ പ്രതിനിധി ബിന്ദു ജി. മേനോന്‍ മഠത്തില്‍, ശങ്കരന്‍കുട്ടി, കരയോഗം സെക്രട്ടറി ഉണ്ണികൃഷ്ണന്‍, വനിതാ സമാജം സെക്രട്ടറി സുമ ശിവാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു

PARAPPUKARA ROAD - NCTV NEWS - PUDUKAD NEWS

പറപ്പൂക്കര പഞ്ചായത്തിലെ പോങ്കോത്ര ടൈല്‍സ് ഇന്ത്യ റോഡ് സോളിങ് മെറ്റലിംഗ് ടാറിങ് ചെയ്തതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു

വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഷീന പ്രദീപ്, കുടുംബശ്രീ എഡിഎസ് പ്രസിഡന്റ് സുനിത രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. 750000 രൂപ ചെലവഴിച്ചായിരുന്നു റോഡിന്റെ നവീകരണം.

നില്‍പ്പുസമരം - nctv news-nctv live-nctv pudukad

മാസങ്ങളായി റേഷന്‍ മുടങ്ങിയെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്നുമുറി റേഷന്‍ കടയ്ക്ക് മുന്നില്‍ നില്‍പ്പുസമരം നടത്തി

ഡി.സി.സി. ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നൈജോ ആന്റോ വാസുപുറത്തുകാരന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.എച്ച്. സാദത്ത്, ജോണ്‍ വട്ടക്കാവില്‍, സായൂജ് സുരേന്ദ്രന്‍, സിജില്‍ ചന്ദ്രന്‍. എ.എം ബിജു, ലിനോ മൈക്കിള്‍, സന്തോഷ് കാവനാട്, ഷൈനി ബാബു, ജിജു കീറ്റിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. പോള്‍ പുല്ലോക്കാരന്‍, കുട്ടന്‍ പുളിക്കലാന്‍, ജോണി കൊട്ടേക്കാട്ടുകാരന്‍, സ്മിത ബാബു, എല്‍സി ഡേവീസ്, ബിന്റോ പുരയിടം എന്നിവര്‍ നേതൃത്വം വഹിച്ചു

Mupliyam school Annual Day - nctv news - nctv live - nctv pudukad

മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 105-0 വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു

കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം സരിത രാജേഷ് അധ്യക്ഷത വഹിച്ചു. വിരമിച്ച അധ്യാപിക എന്‍.സി. ജ്യോതിക്ക് ചടങ്ങില്‍ ഉപഹാര സമര്‍പ്പണവും യാത്രയയപ്പും നടത്തി. തൃശൂര്‍ സബ് കളക്ടര്‍ അഖില്‍ വി മേനോന്‍, പ്രധാനാധ്യാപിക എം.വി. ഉഷ, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ.എ കുഞ്ഞുമോള്‍, പുഷ്പാകരന്‍ ഒറ്റാലി, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം റോസിലി തോമസ്, പഞ്ചായത്തംഗം വിജിത ശിവദാസ്, പിടിഎ പ്രസിഡന്റ് ബിനോയ് ഞെരിഞ്ഞാമ്പിള്ളി, എംപിടിഎ പ്രസിഡന്റ് …

മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 105-0 വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു Read More »

കെ.ജി. ഫെസ്റ്റും പഠനോപകരണ വിതരണവും -nctv news - nctv pudukad - nctv live

ആലത്തൂര്‍ എ.എല്‍.പി. സ്‌കൂളില്‍ കെ.ജി. ഫെസ്റ്റും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു

 പറപ്പൂക്കര പഞ്ചായത്ത് അംഗം ടി.കെ. സതീശന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.എസ്. സുനില്‍ അധ്യക്ഷത വഹിച്ചു. പഠനോപകരണ വിതരണം തണ്ടിയേക്കല്‍ ആന്റണി പ്രധാനാധ്യാപികയ്ക്ക് കൈമാറികൊണ്ട് നിര്‍വഹിച്ചു. പിന്നോക്കവിഭാഗത്തില്‍പ്പെട്ട 13 കുട്ടികള്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. സ്‌കൂളിലെ സീനിയര്‍ അധ്യാപിക എ.എം ഇന്ദിര സ്‌കൂളിന് നല്‍കിയ ഡ്രംസെറ്റിന്റെ കൈമാറ്റവും ചടങ്ങില്‍ നടന്നു. തണ്ടിയേക്കല്‍ ആന്റണി  മക്കളായ ജോളി ആന്റണി,  ബിജു ആന്റണി എന്നിവര്‍  ചേര്‍ന്നാണ്  പഠനോപകരണങ്ങള്‍ നല്‍കിയത്. പറപ്പൂക്കര പഞ്ചായത്ത് അംഗം എ. രാജീവ്, സ്റ്റാഫ് സെക്രട്ടറി …

ആലത്തൂര്‍ എ.എല്‍.പി. സ്‌കൂളില്‍ കെ.ജി. ഫെസ്റ്റും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു Read More »

varandarapilly panchayath- nctv news- pudukad news

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കലാപ്രിയ സുരേഷിനെ തിരഞ്ഞെടുത്തു

എല്‍ഡിഎഫ് ധാരണ പ്രകാരം സി.പി.ഐ. (എം) പ്രസിഡന്റായിരുന്ന അജിത സുധാകരന്‍ രാജിവെച്ച ഒഴിവിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പുണ്ടായത്. എല്‍ഡിഎഫിലെ കലാപ്രിയ സുരേഷിനെതിരെ യുഡിഎഫ് അംഗം രജനി ഷിനോയ് മത്സരിച്ചു. കലാപ്രിയ സുരേഷിന് 12 വോട്ടും രജനി ഷിനോയ്ക്ക് 6 വോട്ടും ലഭിച്ചു. ബി.ജെ.പി. വോട്ടിങ്ങില്‍ നിന്നും വിട്ടു നിന്നു.

nctv news- pudukad news

കൊടകര സെന്റ് ജോസഫ് ഫൊറോനാ പള്ളിയിലെ വി. സെബാസ്റ്റ്യനോസിന്റെ തിരുനാളിന് കൊടിയേറി

ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജോസ് മാളിയേക്കല്‍ കൊടികയറ്റം നിര്‍വഹിച്ചു. കൊടകര ഫൊറോനാ വികാരി ഫാ. ജെയ്‌സന്‍ കരിപ്പായി, അസിസ്റ്റന്റ് വികാരി ഫാ. സിബിന്‍ വാഴപ്പിള്ളി എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. കൈക്കാരന്‍മാരായ വര്‍ഗീസ് കോമ്പാറക്കാരന്‍, വര്‍ഗീസ് തൊമ്മാന, ജോസ് മാത്യു ഊക്കന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് തിരുനാളാഘോഷം.

alagappa nagar thayagarajar college- nctv news- pudukad news

അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്‌നിക് കോളേജില്‍ ജില്ലാ വനിത ശിശു വികസന വിഭാഗത്തിന്റെ നേതൃത്വത്തില്‍ പോഷ് ആക്ടിനെക്കുറിച്ച് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍ തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാ അതിക്രമം തടയല്‍ വാരം ‘കനല്‍ ‘ ക്യാമ്പയിന്‍ ഭാഗമായാണ് സെമിനാര്‍ നടത്തിയത്. ചടങ്ങ് പ്രിന്‍സിപ്പല്‍ എന്‍.ജെ. സാബു ഉദ്ഘാടനം നിര്‍വഹിച്ചു. രാഗിയ ജോസ്, ലിബിന്‍ ചെമ്മണ്ണൂര്‍, ബി.എസ്. സുജിത്ത് എന്നിവര്‍ പ്രസംഗിച്ചു. ടിഎല്‍എസ്‌സി പാനല്‍ അഡ്വക്കേറ്റ് പ്രിയങ്ക രാജ്, എപിഎച്ച്എസ്എസ് സ്‌കൂള്‍ കൗണ്‍സിലര്‍ പി.ഡി. ലീന, ജിഎച്ച്എസ്എസ് സ്‌കൂള്‍ കൗണ്‍സിലര്‍ കെ.കെ. സ്‌റ്റെല്ല എന്നിവര്‍ ക്ലാസ് നയിച്ചു.

NCTV NEWS- PUDUKAD NEWS

ബ്ലോക്ക് അടിസ്ഥാനത്തില്‍ സംഘടിപ്പിച്ചു വരുന്ന കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി ക്യാമ്പിന് അളഗപ്പനഗര്‍ കൃഷിഭവനില്‍ തുടക്കമായി

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ പ്രിന്‍സി ഡേവിസ് അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്‍ സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന പദ്ധതിയാണിത്. ജനുവരി 28 വരെ ക്യാമ്പ്. കൊടകര ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളിലെയും കൃഷിഭവനു കീഴിലുള്ള കേടായ കാര്‍ഷിക യന്ത്രങ്ങള്‍ കൊടകര ബ്ലോക്കിന് കീഴിലെ വിവിധ കൃഷിഭവനുകളില്‍ വച്ച് ഈ ക്യാമ്പില്‍ അറ്റകുറ്റപ്പണി തീര്‍ത്ത് നല്‍കും. ഈ സേവനം തികച്ചും സൗജന്യമായാണ് നല്‍കുന്നത്. എന്നാല്‍ ഏതെങ്കിലും സ്‌പെയര്‍ …

ബ്ലോക്ക് അടിസ്ഥാനത്തില്‍ സംഘടിപ്പിച്ചു വരുന്ന കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി ക്യാമ്പിന് അളഗപ്പനഗര്‍ കൃഷിഭവനില്‍ തുടക്കമായി Read More »

NCTV NEWS- PUDUKAD NEWS

ഇഞ്ചക്കുണ്ട് കലാലയ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ എം ടി വാസുദേവന്‍ നായര്‍ അനുസ്മരണം സംഘടിപ്പിച്ചു

എഴുത്തുകാരന്‍ ശങ്കരന്‍ കരുമാലി ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി എം.പി. ജോഷി അധ്യക്ഷത വഹിച്ചു. കവി പ്രകാശന്‍ ഇഞ്ചക്കുണ്ട്, പി.ജി. പ്രദീപ്കുമാര്‍, സി.കെ. ഗോപാലന്‍, പി. പി. പീതാംബരന്‍, സോനാ ഗോകുല്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ഋഷിക പ്രജിത്തിനെ ചടങ്ങില്‍ അനുമോദിച്ചു.

nctv news- chengalur church- pudukad news

ചെങ്ങാലൂര്‍ പരിശുദ്ധ കര്‍മ്മലമാതാ പള്ളിയിലെ സംയുക്ത തിരുനാളിന് കൊടിയേറി

ചെങ്ങാലൂര്‍ കാരുണ്യനികേതന്‍ ഡയറക്റ്റര്‍ ഫാ. ജോര്‍ജ്ജ് കണ്ണംപ്ലാക്കല്‍ തിരുനാള്‍ കൊടിയേറ്റം നടത്തുകയും തിരുനാള്‍ സപ്ലിമെന്റ് പ്രകാശനം നടത്തുകയും ചെയ്തു. പരി. കര്‍മ്മലമാതാവിന്റേയും, വി. സെബസ്ത്യാനോസിന്റേയും, വി. റപ്പായേല്‍ മാലാഖയുടേയും 155ാം സംയുക്ത തിരുനാളാഘോഷം ജനുവരി 21, 22, 23 തിയതികളിലായി നടക്കും. തിരുനാള്‍ ദിവസങ്ങള്‍ വരെ വൈകീട്ട് 5.30 മുതല്‍ ജപമാല, ലദീഞ്ഞ്, നോവേന, ദിവ്യകാരുണ്യ ആശീര്‍വ്വാദം, വി. കുര്‍ബ്ബാന എന്നിവ നടക്കും. 16 നു പ്രതിമാസ കര്‍മ്മലമാതാ ദിനാചരണത്തോടനുബന്ധിച്ച് നവ നാള്‍ തിരുകര്‍മ്മങ്ങളോടൊപ്പം തൈലാഭിഷേകം, കുട്ടികള്‍ക്ക് …

ചെങ്ങാലൂര്‍ പരിശുദ്ധ കര്‍മ്മലമാതാ പള്ളിയിലെ സംയുക്ത തിരുനാളിന് കൊടിയേറി Read More »

nctv news- pudukad news- trikur panchayath- icds- anganwady= tn prathapan

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡിലെ മുപ്പത്തെട്ടാം നമ്പര്‍ ഹരിശ്രീ സ്മാര്‍ട്ട് അംഗന്‍വാടി കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷയായി. മുന്‍ എംപി ടി.എന്‍. പ്രതാപന്‍ മുഖ്യാതിഥിയായി. പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണ സ്വാമി വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി ഡെന്നി പനോക്കാരന്‍, പോള്‍സണ്‍ തെക്കുംപീടിക, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മേരിക്കുട്ടി വര്‍ഗീസ്, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ ജിഷ ഡേവിസ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സലീഷ് …

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡിലെ മുപ്പത്തെട്ടാം നമ്പര്‍ ഹരിശ്രീ സ്മാര്‍ട്ട് അംഗന്‍വാടി കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

nctv news-pudukad news

 നിര്‍മ്മാണ തൊഴിലാളി തയ്യല്‍ തൊഴിലാളി ഐ.എന്‍.ടി.യു.സി. കൊടകര മണ്ഡലം പൊതുയോഗം സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു 

ബിനു ജി. നായര്‍ അദ്ധ്യക്ഷനായി. 2023-24 പ്ലസ്ടു, എസ്. എസ്. എല്‍. സി. പരീക്ഷകളില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയവരെ ചടങ്ങില്‍ അനുമോദിച്ചു. സംസ്ഥാന പി.ടി.എ. അവാര്‍ഡ് നേടിയ എയ്ഡഡ്  ഹയര്‍സെക്കന്ററി ടീച്ചേഴ്‌സ് അസ്സോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ കെ. എ. വര്‍ഗ്ഗീസ്, കേരള സ്‌കൂള്‍ കായികമേളയില്‍ ബോള്‍ ബാഡ്മിന്റണില്‍ ഒന്നാം സ്ഥാനം നേടിയ കെ. ആര്‍. നവനീത, ചാര്‍ട്ടഡ് എക്കൗണ്ടന്റ് ആയ കെ. സനാതനല്‍, നാട്യകലാരത്‌നം പുരസ്‌ക്കാരം നേടിയ രാജശ്രീ എസ്. നായര്‍ എന്നിവര്‍ക്ക് സ്വീകരണം …

 നിര്‍മ്മാണ തൊഴിലാളി തയ്യല്‍ തൊഴിലാളി ഐ.എന്‍.ടി.യു.സി. കൊടകര മണ്ഡലം പൊതുയോഗം സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു  Read More »

MALAYALAM FILM - P JAYACHANDRAN- NCTV NEWS- PUDUKAD NEWS

 ഗായകന്‍ പി. ജയചന്ദ്രനെ അനുസ്മരിച്ച് ‘ഏകാന്ത പഥികന്റെ ഉപാസന’ എന്ന പേരില്‍ കൊടകരയില്‍ അനുസ്മരണ സംഗമം നടത്തി

കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ തിരി തെളിയിക്കല്‍ നിര്‍വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, സ്‌നേഹ മ്യൂസിയം ക്യുറേറ്റര്‍ ഉണ്ണികൃഷ്ണന്‍ പുളിക്കല്‍, വി.പി. ലിസന്‍, ഗായകന്‍ ശശി മേനോന്‍, ടി.വി. ശിവരാമന്‍, അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു. പി. ജയചന്ദ്രന്‍ മലയാള ലളിതഗാന ശാഖയ്ക്ക് നല്‍കിയ സംഭാവനയെ ചടങ്ങില്‍ അനുസ്മരിച്ചു. തുടര്‍ന്ന് വിവിധ ഗായകര്‍ അദ്ദേഹം പാടിയ ഗാനങ്ങള്‍ അവതരിപ്പിച്ചു.

NCTV NEWS- HEAD LOADERS (MATTATHUR- PUDUKAD NEWS-KODAKARA NEWS

ജില്ല ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ മറ്റത്തൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നടത്തി

ജില്ലാ സെക്രട്ടറി ടി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ടി.എ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സിഐടിയു കൊടകര ഏരിയാ ആക്ടിംഗ് സെക്രട്ടറി പി.സി. ഉമേഷ്, യൂണിയന്‍ ഏരിയാ സെക്രട്ടറി പി.കെ. ശങ്കരനാരായണന്‍, പി.ജെ. ജോസഫ്, പി.വി. സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പ്രസിഡന്റായി ടി.എ. ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റായി പി.വി. സജീവന്‍, സെക്രട്ടറിയായി പി.ജെ. ജോസഫ്, ജോയിന്റ് സെക്രട്ടറിയായി പി.കെ. രാജന്‍ എന്നിവരെ തിരഞ്ഞെടുത്തു.

MURIYAD PANCHAYATH- NCTV NEWS- PUDUKAD NEWS

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ മൂന്നാം നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ചേര്‍പ്പും കുന്ന് സാംസ്‌കാരിക നിലയം കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു

പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു. ക്ഷേമകാര്യ സമിതി അധ്യക്ഷ സരിത സുരേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ നിഖിത അനൂപ്, സേവ്യര്‍ ആളുക്കാരന്‍, ക്ഷീരസംഘം പ്രസിഡന്റ് കെ. എം. ദിവാകരന്‍, പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ട് ബോര്‍ഡ് അംഗം പി.പി. പരമു, കോര്‍ഡിനേറ്റര്‍ ബിനി എന്നിവര്‍ സന്നിഹിതരായി.