ജില്ലയിലെ മറ്റ് 85 പഞ്ചായത്തുകളെ പിന്നിലാക്കിയാണ് കൊടകര പഞ്ചായത്ത് ഈ നേട്ടം സ്വന്തമാക്കിയത്. മാലിന്യ നിര്‍മാര്‍ജനത്തില്‍ മികച്ച പരിശോധനകളും മാലിന്യ സംസ്‌കരണത്തിനായി വൈവിധ്യമാര്‍ന്ന പദ്ധതികളും നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കൊടകര ഗ്രാമപഞ്ചായത്ത് പുരസ്‌കാരത്തിന് അര്‍ഹമായത്. ഹരിത മിത്രം ആപ്പ് വഴി അജൈവ മാലിന്യങ്ങളുടെ ശേഖരണം, ഹരിത കര്‍മസേന അംഗങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ അടക്കം 14000 രൂപ ശരാശരി വേതനം ഉറപ്പ് വരുത്തല്‍, എംസിഎഫുകളുടെ കൃത്യമായ പ്രവര്‍ത്തനം തുടങ്ങിയവയാണ് കൊടകര ഗ്രാമപഞ്ചായത്തിന്റെ മികച്ച നേട്ടങ്ങള്‍. തൃശൂരില്‍ നടന്ന മാലിന്യമുക്ത ജില്ല പ്രഖ്യാപന ചടങ്ങില്‍ കൊടകര പഞ്ചായത്ത് പ്രസിഡന്റ്് അമ്പിളി സോമന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗശസ്ഥരും ചേര്‍ന്ന് റവന്യൂ മന്ത്രി കെ. രാജന്‍, കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവരില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങി.
മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള ഒന്നാം സ്ഥാനം കൊടകര പഞ്ചായത്തിന് ലഭിച്ചു
