nctv news pudukkad

nctv news logo
nctv news logo

ഗൂഗിള്‍ പേ, പേടിഎം അടക്കമുള്ള യുപിഐ സേവനങ്ങൾ തടസപ്പെട്ടു

nctv news-pudukad news

രാജ്യത്ത് യുപിഐ (UPI യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്) സേവനങ്ങൾ തടസ്സപ്പെട്ടതോടെ, ഓൺലൈൻ ഇടപാടുകൾ താറുമാറായി. ഫോണ്‍പേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ വഴി പണം കൈമാറ്റം നടക്കുന്നില്ലെന്നാണ് പരാതി ഉയർന്നത്. ഒരു മാസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് വ്യാപകമായി യുപിഐ സേവനങ്ങളിൽ തടസ്സം നേരിടുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ യുപിഐ ഇടപാടുകളിലെ തടസ്സത്തെപ്പറ്റി ഉപയോക്താക്കൾ പരാതിപ്പെട്ടത്. ഡൗൺഡിറ്റക്ടർ റിപ്പോർട്ട് പ്രകാരം, ഉച്ച വരെ 1168 പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുപിഐ ആപ്പുകൾ ഡൗൺ ആവാനുള്ള കാരണം വ്യക്തമല്ല. ദൈനംദിന ഇടപാടുകൾക്കായി യുപിഐ പ്ലാറ്റ്‌ഫോമുകളെയാണ് ഇന്ന് മിക്കവരും ആശ്രയിക്കുന്നത്. കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ മൂന്നാം തവണയാണ് യുപിഐ ഇടപാടുകളിൽ പ്രശ്നങ്ങൾ നേരിട്ടത്. ഇതിനു മുൻപ് ഏപ്രിൽ 2ന്  ഡൗൺഡിറ്റക്ടറിൽ 514 പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിന് മുൻപ് മാർച്ച് 26ന് ഗൂഗിൾ പേ, പേടിഎം ആപ്പുകൾ ഡൌണ്‍ ആയിരുന്നു. ഡൗൺഡിറ്റക്ടറിൽ 3,000ത്തിലധികം പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഉപയോക്താക്കൾക്ക് 2-3 മണിക്കൂർ യുപിഐ വഴി പണമിടപാട് സാധ്യമായില്ല.

PlayUnmute

Leave a Comment

Your email address will not be published. Required fields are marked *