മുപ്ലി ചൊക്കനയിൽ മുപ്പതിലേറെ കാട്ടാനകൾ കൂട്ടമായി വിഹരിക്കുന്നു; റബർ തോട്ടം തൊഴിലാളികൾ ഭീതിയിൽ
തോട്ടം മേഖലയിലെ മുപ്ലി ചൊക്കന പ്രദേശങ്ങളില്‍ കാട്ടാനകള്‍ കൂട്ടമായി വിഹരിക്കുന്നു. റബര്‍ എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ് ആനകൂട്ടങ്ങള്‍. മുപ്പതിലേറെ ആനകളടങ്ങിയ കൂട്ടമാണ് മേഖലയില്‍ വിഹരിക്കുന്നത്. കുട്ടിയാനകളും കൂട്ടത്തിലുണ്ട്. ഒരു മാസം മുമ്പ് ചൊക്കനയില്‍ ടാപ്പിംഗ് തൊഴിലാളിയെ കാട്ടാന ആക്രമിച്ചിരുന്നു. റബര്‍ തോട്ടങ്ങളില്‍ രാപകല്‍ ഭേദമില്ലാതെ പതിവായി കാട്ടാനകള്‍ വിഹരിക്കുന്നതിനാല്‍ സുരക്ഷിതമായി ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്ന് തോട്ടം തൊഴിലാളികള്‍ പരാതിപ്പെടുന്നു. വനാതിര്‍ത്തിയില്‍ നേരത്തെ ഉണ്ടായിരുന്ന കിടങ്ങുകള്‍ പുനര്‍ നിര്‍മിച്ച് വന്യമൃഗങ്ങള്‍ കാടിറങ്ങുന്നത് തടയണമെന്നാണ് ആവശ്യമുയരുന്നത്.



















