മൂന്നുമുറി ഹോം എക്സ്പ്രസ് സൂപ്പർമാർക്കറ്റിൽ ഇന്ന് രാത്രി 8.30 മുതൽ 11 വരെ ഓഫർ പെരുമഴയൊരുക്കി Midnight Sale
ഹോം എക്‌സ്പ്രസ് സൂപ്പര്‍മാര്‍ക്കറ്റ്,മൂന്നുമുറിഫോണ്‍: 9995854891 ഹോം ഡെലിവറി സൗകര്യം
ഹോം എക്‌സ്പ്രസ് സൂപ്പര്‍മാര്‍ക്കറ്റ്,മൂന്നുമുറിഫോണ്‍: 9995854891 ഹോം ഡെലിവറി സൗകര്യം
യൂണിറ്റിനു കീഴിലെ 675 അംഗങ്ങള്‍ക്കായി മൂന്നു ലക്ഷത്തോളം രൂപയാണ് ഓണസമ്മാനമായി നല്‍കിയത്. 60 വയസ് പിന്നിട്ടവര്‍ക്ക് 1000 രൂപ വീതവും 10 വര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്ക് 400 രൂപ വീതവും സമ്മാനിച്ചു. ബാക്കിയുള്ള അംഗങ്ങള്‍ക്ക് 200 രൂപ വീതം നല്‍കി. സമിതിയുടെ ഭദ്രം പദ്ധതിയില്‍ അംഗമായിരുന്ന അന്തരിച്ച ടി.എസ്. രാജന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്കും ഇതോടൊപ്പം വിതരണം ചെയ്തു. ചടങ്ങില്‍ സമിതി ജില്ല പ്രസിഡന്റ് കെ.വി. അബ്ദുള്‍ ഹമീദ് ഓണസമ്മാന വിതരണം ഉദ്ഘാടനം ചെയ്തു. …
ചെറുകുന്നിലേക്ക് റോഡ് തിരിയുന്ന ഭാഗത്തുള്ള യൂടേണിനു സമീപത്താണ് സ്ലാബ് തകര്‍ന്ന് കാന തുറന്നു കിടക്കുന്നത്. സര്‍വീസ് റോഡിലൂടെ വരുന്ന വാഹനങ്ങള്‍ പ്രധാന പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് തകര്‍ന്നു കിടക്കുന്ന സ്ലാബും തുറന്നു കിടക്കുന്ന കാനയും ഇരുചക്രവാഹനയാത്രക്കാരുടേയും കാന്‍നടക്കാരുടേയും ജീവന് ഭീഷണി ഉയര്‍ത്തുകയാണ്. തകര്‍ന്ന സ്ലാബിനുള്ളിലെ ഇരുമ്പുകമ്പി റോഡിലേക്ക് ഉയര്‍ന്നു നില്‍ക്കുന്നതും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങളിലോ കാല്‍നടക്കാരുടെ വസ്ത്രങ്ങളിലോ ഈ കമ്പി ഉടക്കാനുള്ള സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. നാളുകള്‍ക്ക് മുമ്പ് ഏതോ വാഹനം ഇടിച്ചാണ് കാനയുടെ മുകളിലെ സ്ലാബ് …
ദീപ്തി എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഫാ. ജോഷി കണ്ണുക്കാടന്‍ ഉദ്ഘാടനം ചെയ്തു. റിട്ടയേര്‍ഡ് ഡിവൈഎസ്പി പി.വി. സിന്ധു മാധ്യമപ്രവര്‍ത്തകരെ ആദരിച്ചു. പിടിഎ പ്രസിഡന്റ് കെ.ബി. പ്രദീപ് അധ്യക്ഷനായി. മാധ്യമ പ്രവര്‍ത്തകരായ സി.എഫ്. ജെയിംസ്, സുരേഷ് എടക്കുന്നി, പ്രധാനാധ്യാപിക ലിയ കെ.റാഫേല്‍, പബ്ലിക് റിലേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി.എ.ജോണ്‍സന്‍, ഒഎസ്എ പ്രസിഡന്റ് ടി.ടി. ജോണ്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു.
ചാവക്കാട് പാലയൂര്‍ സ്വദേശി കറുപ്പംവീട്ടില്‍ 35 വയസുള്ള ഫവാദിനെയാണ് മറ്റത്തൂരില്‍ നിന്നും പൊലീസ് പിടികൂടിയത്. കൊടകരയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇയാള്‍ ഈ പ്രദേശത്ത് തന്നെയുള്ള അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. 18,500 രൂപയും മൊബൈല്‍ഫോണും അതിഥി തൊഴിലാളികളില്‍ നിന്നും തട്ടിയെടുത്തു. കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിനെ തുടര്‍ന്ന് തൊഴിലാളികളെ ആക്രമിക്കുകയും മൊബൈല്‍ ഫോണുകള്‍ നിലത്തെറിഞ്ഞ് പൊട്ടിക്കുകയും ചെയ്തതായും പരാതിയുണ്ട്. നിരവധി സ്ഥലങ്ങളില്‍ നിന്ന് സമാനരീതിയില്‍ ഇയാള്‍ പണം തട്ടിയെടുത്തിട്ടുള്ളതായി പൊലീസ് പറഞ്ഞു. കൊടകര സിഐ പി.കെ. …
ദേശീയപാത അതോറിറ്റിയുടെ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ തടഞ്ഞ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ടോള്‍ബൂത്തുകള്‍ തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ടു. തുടര്‍ന്ന് ടോള്‍പ്ലാസയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധ ധര്‍ണ ജില്ലാ സെക്രട്ടറി വി.പി. ശരത്പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആര്‍.എല്‍. ശ്രീലാല്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എസ്. റോസല്‍രാജ്, സുകന്യബൈജു, ജില്ലാ ട്രഷറര്‍ കെ.എസ്. സെന്തില്‍കുമാര്‍, ഒല്ലൂര്‍ ബ്ലോക്ക് സെക്രട്ടറി മിഥുന്‍ കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡിവൈഎസ്പി കെ. സുമേഷ്, …
പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബീന സുരേന്ദ്രന്‍, സ്ഥ്രിരം സമിതി അധ്യക്ഷന്മാരായ കെ. സി. പ്രദീപ്, എം. കെ. ശൈലജ, ബ്ലോക്ക് അംഗം റീന ഫ്രാന്‍സിസ്, വാര്‍ഡ് അംഗം കെ.വി. സുഭാഷ് , സരിത തിലകന്‍ എന്നിവര്‍ പ്രസംഗിച്ചു. 7ലക്ഷം രൂപ ചിലവിലായിരുന്നു നവീകരണം. ഫര്‍ണീച്ചര്‍ വാങ്ങുന്നതിന് 2ലക്ഷം രൂപ ജില്ല പഞ്ചായത്താണ് അനുവദിച്ചത്.
പുതുക്കാട് വ്യാപാരി വ്യവസായി കോപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള സഹകരണ ലാബിന്റെ സഹായത്തോടെ സൗജന്യ രക്തപരിശോധനയും ക്യാമ്പില്‍ നടന്നു. പുതുക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.സി. സോമസുന്ദരന്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു മുഖ്യാതിഥിയായിരുന്നു. ഗ്രാമ പഞ്ചായത്തംഗങ്ങളായെ സെബി കൊടിയന്‍, ഷാജു കാളിയേങ്കര, ആന്‍സിജോബി, ഫിലോമിന ഫ്രാന്‍സീസ,് തണല്‍ സെക്രട്ടറി ടി.കെ. ചാക്കുണ്ണി ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി മീനു എന്നിവര്‍ പ്രസംഗിച്ചു.
കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പദ്ധതി ചെയര്‍മാന്‍ രാജന്‍ കുളങ്ങര പറമ്പില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ് മുഖ്യാതിഥിയായി പങ്കെടുത്തു. വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, പഞ്ചായത്ത് അംഗം അനു പനങ്കൂടന്‍, സന്ദീപ് കണിയത്ത് ,ഓമന സഹദേവന്‍, രാമചന്ദ്രന്‍ കോപ്പക്കാട്ടില്‍ ദേവിദാസ് തെക്കൂട്ട്, ജയപ്രകാശ് കടമ്പാട്ട് , സുരേഷ് മുല്ലക്കപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. തൃക്കൂര്‍ …
ചിമ്മിനി റേഞ്ചിലെ വാച്ചറായ ചിമ്മിനി ഏറാകണ്ടത്ത് 53 വയസുള്ള ഉണ്ണികൃഷ്ണനാണ് പാമ്പിന്റെ കടിയേറ്റത്. കഴിഞ്ഞ മാസം 2-ാം തീയതി എച്ചിപ്പാറ തോടിനു സമീപം പറമ്പില്‍ വലയില്‍ കുടുങ്ങിയ മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ ചികിത്സ പൂര്‍ത്തിയാക്കി കഴിഞ്ഞദിവസമാണ് ഉണ്ണികൃഷ്ണന്‍ വീട്ടിലെത്തിയത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാട്ടേടത്ത് വീട്ടില്‍ രാധയുടെ വീട്ടിലാണ് മോഷണം നടന്നത്. ഉരുളി, കൃഷ്ണവിഗ്രഹം, കിണ്ടി, പിച്ചള കോളാമ്പി, നാഴി പറ, നിലവിളക്ക്, പാത്രങ്ങള്‍ എന്നിവയാണ് മോഷണം പോയത്. വീട്ടുടമ പാലക്കാടുള്ള വസതിയിലാണ് താമസം. ഓഗസ്റ്റ് മാസം മൂന്നാം തീയതി വീട്ടില്‍ വന്ന് പോയതിന് ശേഷം ഞായറാഴ്ച എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വരന്തരപ്പിള്ളി പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി അന്വേഷണം ആരംഭിച്ചു.
പറപ്പൂക്കര പൊങ്കോത്രയില്‍ മണപ്പാടന്‍ അനില്‍ ദാസിന്റെ വീടിന്റെ മുകളില്‍ കൂടിയാണ് തൊട്ടടുത്ത വീട്ടിലെ തെങ്ങ് കടപുഴകി വീണത്. ശനിയാഴ്ച പുലര്‍ച്ചെ 1.30 നാണ് സംഭവം. അടുക്കളയും സ്റ്റോര്‍ റൂമും പൂര്‍ണമായും തകര്‍ന്നു. വീട്ടുക്കാര്‍ മറ്റൊരു മുറിയിലായിരുന്നതിനാല്‍ വലിയൊരപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.
ഈ ഭാഗത്ത് ഏതാനും മീറ്ററുകള്‍ മാത്രമാണ് കാന നിര്‍മിക്കാതെ ഒഴിച്ചിട്ടിരിക്കുന്നത്. റോഡിനു ചേര്‍ന്ന് കാന നിര്‍മിക്കാനായി കുഴിച്ച ഭാഗത്ത് പാഴ്‌ച്ചെടികള്‍ വളര്‍ന്ന് മൂടിക്കിടക്കുന്നതാണ് അപകടക്കെണിയാകുന്നത്. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ കുഴിയിലേക്ക് വീഴാതിരിക്കാന്‍ സുരക്ഷ സംവിധാനമൊരുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സംഗീത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ തങ്കച്ചന്‍ പോള്‍ അധ്യക്ഷനായി. എന്‍ എസ് എസ് വോളണ്ടിയര്‍മാരായ അനുഷ്‌ക അജിതന്‍, എ.എച്ച്. ശിവഹരി, എഡ്‌വിന്‍ ലിന്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു.
പേരാമ്പ്ര പള്ളി വികാരി ഫാ. ഷാജുപീറ്റര്‍ കാച്ചപ്പിള്ളി ഫ്‌ലാഗ് ഓഫ് ചെയ്തു. അസി. വികാരി ഫാ. അമല്‍, സിസ്റ്റര്‍ റെജിന, സിസ്റ്റര്‍ കൃപ എന്നിവര്‍ പ്രസംഗിച്ചു.
ഫാ. നോബി അമ്പൂക്കന്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. വികാരി ഫാദര്‍ ജോസ് പുന്നോലിപ്പറമ്പില്‍, സഹ വികാരി ഫാ. ബെന്‍വിന്‍ തട്ടില്‍, ജനറല്‍ കണ്‍വീനര്‍ ജോജു മഞ്ഞളി, നടത്തു കൈക്കാരന്‍ ഡോണ്‍ കല്ലൂക്കാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സെപ്റ്റംബര്‍ 7നു ഊട്ട് തിരുന്നാളും സെപ്റ്റംബര്‍ 8ന് മാതാവിന്റെ ജനന, പ്രതിഷ്ഠ തിരുന്നാളുകളും ആഘോഷിക്കും.
തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ്, വാര്‍ഡംഗം ലിന്റോ തോമസ്, പഞ്ചായത്ത് അംഗങ്ങളായ സൈമണ്‍ നമ്പാടന്‍, സലീഷ് ചെമ്പാറ എന്നിവര്‍ സന്നിഹിതരായി. ജോസ് കെ. മാണി എംപിയുടെ 2021-22 സാമ്പത്തിക വര്‍ഷത്തെ പ്രത്യേക വികസനഫണ്ടില്‍ നിന്നും 4 ലക്ഷം ഉപയോഗിച്ചാണ് റോഡ് നിര്‍മ്മിച്ചത്.
ദ്വിദിന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം സിനിമാ നാടക സീരിയല്‍ ആര്‍ട്ടിസ്റ്റ് പ്രഭാകരന്‍ കോടാലി നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ സി.ജി. രാജ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പി.എസ്. ഉഷ, ട്രസ്റ്റ് സെക്രട്ടറി ഇ.എ. ശശിപ്രഭാകരന്‍ കോടാലിയെ വേദിയില്‍ പൊന്നാടയണിച്ച് ആദരിച്ചു. വൈസ് പ്രസിഡന്റ് സി.പി ഉണ്ണികൃഷ്ണന്‍, ക്ഷേമസമിതി പ്രസിഡന്റ് സഞ്ജു സുബി, മാതൃ സമിതി പ്രസിഡന്റ് ബിന്ദു ഗോപിനാഥ്, സാംസ്‌കാരിക സമിതി പ്രസിഡന്റ് സൗമി സണ്ണി, ട്രഷറര്‍ കെ.യു. ദിവ്യപ്രകാശ്, ജോയിന്റ് സെക്രട്ടറി ഒ.സി. വിജയന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കൂട്ടായ്മയുടെ നേതൃത്വത്തില്‍ സമാഹരിച്ച 10001 രൂപ പ്രതീക്ഷ കൂട്ടായ്മ പ്രസിഡന്റ് കെ.എസ്. ബാദു, സെക്രട്ടറി പി.സി. ലെജീഷ്, അംഗങ്ങളായ ടി.എന്‍. ബിജു, വി.ജി. ജിനേഷ് എന്നിവര്‍ ചേര്‍ന്ന് കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് കൈമാറി.
സര്‍വ്വശിക്ഷാ കേരളയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 46 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച നന്തിക്കര ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പുതിയ കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കാര്‍ത്തിക ജയന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. 2023-24 അധ്യയന വര്‍ഷത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക സമീന തോമസ്, പിടിഎ പ്രസിഡന്റ് എം.കെ. അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.