ജനുവരി 14 മുതല്‍ 18 വരെ തൃശ്ശൂരില്‍ നടക്കുന്ന 64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണക്കപ്പ് പ്രയാണയാത്രയ്ക്ക് പുതുക്കാട് സ്വീകരണം നല്കി
പുതുക്കാട് സെന്റ് ആന്റണീസ് എച്ച്എസ്എസിലാണ് ഘോഷയാത്രയായി എത്തിയ സ്വര്‍ണക്കപ്പിന് ഉജ്ജ്വല സ്വീകരണം ഒരുക്കിയത്. എന്‍സിസി, ജെആര്‍സി, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് ടീമുകളോടൊപ്പം തെയ്യം, മോഹിനിയാട്ടം, ഓട്ടന്തുള്ളല് എന്നിവയുടെ അകമ്പടിയോടെയാണ് പുതുക്കാട് സെന്റ് ആന്റണീസ് എച്ച്എസ് സ്കൂള്‍ പരിസരത്ത് ഘോഷയാത്രയെ എതിരേറ്റത്. ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപക അനധ്യാപക ജീവനക്കാര്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, പിടിഎ അംഗങ്ങള്‍ തുടങ്ങിയവര്‍ ഘോഷയാത്രയില്‍ അണിനിരന്നു. കെ.കെ. രാമചന്ദ്രന് എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത …


















