മഴക്കാലമായതോടെ കൊടകര വെള്ളിക്കുളങ്ങര പൊതുമരാമത്ത് റോഡില്‍ വെള്ളക്കെട്ട് രൂക്ഷം. അധികൃതരുടെ അനാസ്ഥയെന്ന് നാട്ടുകാര്‍
മഴക്കാലമായതോടെ കോടശ്ശേരി മലയില്‍ നിന്നും ആറേശ്വരം മലയില്‍ നിന്നും കുത്തി ഒലിച്ചു ഉണ്ടാകുന്ന വെള്ളക്കെട്ട് യാത്രക്കാര്‍ക്കും മറ്റത്തൂര്‍ പഞ്ചായത്ത് നിവാസികള്‍ക്കും ദുരിതമാകുന്നു. വെള്ളിക്കുളങ്ങര കൊടകര റോഡ് മലയോര പ്രദേശമായതിനാല്‍ അമിതമായ വെള്ളമാണ് റോഡിലേക്ക് ഒഴുകി വരുന്നത്. കാന വൃത്തിയാക്കല്‍ കൃത്യമായി നടക്കാത്ത കാരണം ഈ വരുന്ന വെള്ളം മുഴുവന്‍ റോഡില്‍ കെട്ടി കിടക്കുകയും സ്വകാര്യവ്യക്തികളുടെ വീട്ടുപറമ്പിലേക്ക് വെള്ളം ഒഴുകി കിടക്കുന്ന അവസ്ഥയാണെന്നും നാട്ടുകാര്‍ പറയുന്നു. ഇത്തുപാടം ആറേശ്വരം ഭാഗത്തു കെഎസ്ഇബി ഇലക്ട്രിക്കല്‍ പോസ്റ്റും വാട്ടര്‍ അതോറിറ്റി പൈപ്പുകളും …