മറ്റത്തൂര്‍ പഞ്ചായത്തിലെ മുപ്ലിവനത്തില്‍ കണ്ടെത്തിയ മൃതദേഹം കൊരേച്ചാല്‍ സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു
കൈതാരന്‍ വീട്ടില്‍ വര്‍ഗീസാണ് മരിച്ചത്. മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മുപ്ലിയിലുള്ള പിതൃഭവന്‍ വൃദ്ധമന്ദിരത്തിലായിരുന്ന വര്‍ഗീസിനെ ഒരു മാസം മുമ്പ് കാണാതായിരുന്നു. മുരിക്കുങ്ങല്‍ മുപ്ലി റോഡിലെ ഫോറസ്റ്റ് സ്‌റ്റേഷന്റെ ഒരു കിലോമീറ്റെറോളം അകലെ വനത്തിനുള്ളിലെ തോട്ടിലാണ് മൃതദേഹം കണ്ടത്. വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനിടെ ആദിവാസികളാണ് മൃതദേഹം കണ്ടെത്തി വനപാലകരെ അറിയിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായി പൊലീസ് അറിയിച്ചു.