പെരുമ്പിലാവിൽ 35 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
പെരുമ്പിലാവില്‍ 35 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കുന്നംകുളം പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ചൊവ്വന്നൂര്‍ മാന്തോപ്പ് കരിയാടത്ത് വീട്ടില്‍ സനല്‍ (24), ചങ്ങരംകുളം പള്ളിക്കുളം ആണ്ടലാത്ത് മുബാഷിര്‍ (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ പെരുമ്പിലാവ്–പട്ടാമ്പി റോഡില്‍ വെച്ചായിരുന്നു സംഭവം. കാറില്‍ വലിയ അളവില്‍ കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യവിവരം ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പ്രതികളെ …
പെരുമ്പിലാവിൽ 35 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ Read More »



















