പൊലിമ പുതുക്കാട് പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലുള്ള 8 പഞ്ചായത്തുകളിലെ 40,000 വനിതകളെ ഉള്‍പ്പെടുത്തി ഏഴാംഘട്ട ഫലപച്ചക്കറി പൂ കൃഷിയുടെ വിത്തിറക്കല്‍ നടത്തി
കെ.കെ. രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ടി.എസ് ബൈജു, ഇ.കെ അനൂപ്, കലാപ്രിയ സുരേഷ്, കെ. രാജേശ്വരി, സുന്ദരി മോഹന്‍ദാസ്, എന്‍. മനോജ്, ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജലക്ഷ്മി റെനിഷ്, ഗ്രാമപഞ്ചായത്ത് അംഗം ട്രീസാ ബാബു, സിഡിഎസ് ചെയര്‍പേഴ്സണ്‍ …