പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കുള്ള 10 ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ നീന്തല്‍ പരിശീലനം പോങ്കോത്ര മാനാകുളത്തില്‍ ആരംഭിച്ചു
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കുള്ള 10 ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ നീന്തല്‍ പരിശീലനം പോങ്കോത്ര മാനാകുളത്തില്‍ ആരംഭിച്ചു. പുതുക്കാട് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.എച്ച്. സുനില്‍ദാസ് ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ്, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എം.പുഷ്പാകരന്‍, നീന്തല്‍ പരിശീലകന്‍ ഹരിലാല്‍ മൂത്തേടത്ത് എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ തവണയും നീന്തല്‍ പരിശീലനം സംഘടിപ്പിച്ചിരുന്നു. വിജയകരമായി പരിശീലനം …