വധശ്രമക്കേസിലെ പ്രതി പിടിയില്‍
വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗൂണ്ടയും വധശ്രമ കേസില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിയുകയും ചെയ്തിരുന്ന വെള്ളിക്കുളങ്ങര മാരാംകോട് പുത്തന്‍കുടിയില്‍ വീട്ടില്‍ മനുബാലനെ വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റുചെയ്തു. 2022 വര്‍ഷത്തില്‍ മനുബാലനെ കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. വീണ്ടും നാട്ടില്‍ തിരിച്ചെത്തിയ പ്രതി കൂര്‍ക്കമറ്റം സ്വദേശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച് ഒളിവില്‍ പോവുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.