nctv news pudukkad

nctv news logo
nctv news logo

Kerala news

ബികെഎംയു അളഗപ്പനഗര്‍ ഈസ്റ്റ് തെക്കേക്കര-പച്ചക്കറികൃഷി വിളവെടുപ്പ്-nctv news-nctv live-nctv pudukad

ബികെഎംയു അളഗപ്പനഗര്‍ ഈസ്റ്റ് തെക്കേക്കരയിലെ കര്‍ഷക തൊഴിലാളികള്‍ ചെയ്ത പച്ചക്കറികൃഷിയുടെ വിളവെടുപ്പ് നടത്തി

ബികെഎംയു ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ വി.എസ്. പ്രിന്‍സ് ഉദ്ഘാടനം നിര്‍വഹിച്ചു. വിളവെടുത്ത പച്ചക്കറികള്‍ വാര്‍ഡ് അംഗം വി.കെ. വിനീഷിന് കൈമാറിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സിപിഐ അളഗപ്പനഗര്‍ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി വി.കെ. അനീഷ്, ബി.കെ.എം.യു സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം രജനി കരുണാകരന്‍, പി.യു. ഹരികൃഷ്ണന്‍, അഞ്ജുഷ, വി.കെ. കരുണാകരന്‍, ഷീജ കുന്നുമ്മക്കര, അമ്മുക്കുട്ടി ചേന്ദ്ര എന്നിവര്‍ പ്രസംഗിച്ചു

വികലാംഗ അസോസിയേഷന്‍ ഓഫ് ഇന്ത്യ സെന്ററല്‍ കമ്മിറ്റി പുതുക്കാട് യൂണിറ്റ് - nctv news- nctv pudukad - nctv live

ഭിന്നശേഷിക്കാരുടെ പെന്‍ഷന്‍ 2500 രൂപയാക്കണമെന്ന് വികലാംഗ അസോസിയേഷന്‍ ഓഫ് ഇന്ത്യ സെന്ററല്‍ കമ്മിറ്റി പുതുക്കാട് യൂണിറ്റ് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ആര്‍.രമേഷ് അധ്യക്ഷനായിരുന്നു. പുതുക്കാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സെബി കൊടിയന്‍, സംസ്ഥാന പ്രസിഡണ്ട് വര്‍ഗീസ് തെക്കേത്തല, ജില്ല സെക്രട്ടറി ബാലസുബ്രമണ്യം, ജില്ല ട്രഷറര്‍ എ.ജി.മാധവന്‍, വരന്തരപ്പിള്ളി യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ് പല്ലിശ്ശേരി, യൂണിറ്റ് സെക്രട്ടറി കെ.വി.ജോസഫ്, ജോയ് മാനാടന്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി തിരഞ്ഞടുത്തു. പ്രസിഡന്റ് വര്‍ഗീസ് തെക്കേത്തല, ജനറല്‍ സെക്രട്ടറി ജോസഫ് കരിയാട്ടില്‍, ട്രഷറര്‍ സെല്‍വില്‍ കണ്ണംപുഴ, വൈസ് പ്രസിഡന്റ് ജോയ് മാനാടന്‍, …

ഭിന്നശേഷിക്കാരുടെ പെന്‍ഷന്‍ 2500 രൂപയാക്കണമെന്ന് വികലാംഗ അസോസിയേഷന്‍ ഓഫ് ഇന്ത്യ സെന്ററല്‍ കമ്മിറ്റി പുതുക്കാട് യൂണിറ്റ് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു Read More »

പികെഎസ് മറ്റത്തൂര്‍ ലോക്കല്‍ സമ്മേളനം - nctv news-nctv pudukad-nctv live

പികെഎസ് മറ്റത്തൂര്‍ ലോക്കല്‍ സമ്മേളനം നാഡിപ്പാറയില്‍ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം സി.ഗോപദാസ് ഉദ്ഘാടനം ചെയ്തു

ലോക്കല്‍ കമ്മറ്റി പ്രസിഡന്റ് പി.എ.രഘു അധ്യക്ഷനായി. ലോക്കല്‍ കമ്മറ്റി സെക്രട്ടറി വി.എസ്. സുബീഷ്, സിപിഎം മറ്റത്തൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി സി.വി.രവി, പി.കെ.എസ് കൊടകര ഏരിയ പ്രസിഡന്റ് പി.വി.മണി, സി.എം. സുലോചന, പി.കെ.പത്മനാഭന്‍, എം.എ.സുഗതന്‍, സീബ ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റായി പി.എ.രഘുവിനെയും സെക്രട്ടറിയായി വി.എസ്.സുബീഷിനെയും ട്രഷററായി എം.എ.സുഗതനെയും തിരഞ്ഞെടുത്തു.

കേരള കോണ്‍ഗ്രസ് (എം) മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റി-nctv news-nctv pudukad-nctv live

കേരള കോണ്‍ഗ്രസ് (എം) മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അറുപതാം ജന്മദിനം ആഘോഷിച്ചു

 പുത്തനോളിയില്‍ ജില്ല സ്റ്റിയറിങ് കമ്മിറ്റി അംഗം വിനു കൂട്ടുങ്ങല്‍, കോടാലിയില്‍ ജില്ല സ്റ്റിയറിങ് കമ്മിറ്റി അംഗം പ്രഭു ചാണശ്ശേരി, മറ്റത്തൂരില്‍ മണ്ഡലം വൈസ് പ്രസിഡന്റ് സദാനന്ദന്‍ കാട്ടുങ്കല്‍ എന്നിവര്‍ പതാക ഉയര്‍ത്തി. മണ്ഡലം പ്രസിഡന്റ് ജോസി മാണി വര്‍ഗീസ്, ദേവസി കുട്ടി, രാജേഷ്, രജീവന്‍, സജീവന്‍ എന്നിവര്‍ സന്നിഹിതരായി.

പുതുക്കാട് മുപ്ലിയം ഇഞ്ചക്കുണ്ട് കോടാലി കിഫ്‌ബി റോഡ് വാർഡ് തല മീറ്റിങ് - nctv news-nctv pudukad-nctv live

പുതുക്കാട്- മുപ്ലിയം-ഇഞ്ചക്കുണ്ട്-കോടാലി കിഫ്ബി റോഡിന്റെ വാര്‍ഡ് തല മീറ്റിങ് നാഡിപ്പാറ പിറവി വായനശാലയില്‍ സംഘടിപ്പിച്ചു

മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം അഭിലാഷ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബ്ലോക്ക് അംഗം ടി.കെ. അസ്സൈന്‍, പഞ്ചായത്തംഗം ഗീത ജയന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രധിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ സന്നിഹിതരായി.

General Masdoor Sangham Alagappa unit-nctv news-nctv live-nctv pudukad

ജനറല്‍ മസ്ദൂര്‍ സംഘം അളഗപ്പ യൂണിറ്റ് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു

മേഖല സെക്രട്ടറി ഉണ്ണി പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡന്റ് എം. തുളസീദാസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ടി.ടി. ജോമോന്‍, എം.വി. രാജന്‍, കെ.കെ. മനോജന്‍, എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റായി എം. തുളസീദാസ്, വൈസ് പ്രസിഡന്റായി ഇ.കെ. സത്യന്‍, സെക്രട്ടറി പി.എസ്. രാജു, ജോയിന്റ് സെക്രട്ടറി എ.എസ്. ഷിജില്‍, ട്രഷറര്‍ എം.എല്‍. ബിജു എന്നിവരെ തിരഞ്ഞെടുത്തു.

kodakara puthukakvu temple-nctv news-nctv pudukad-nctv live

കൊടകര പുത്തുകാവ് ദേവീക്ഷേത്രത്തില്‍ ദേവീഭാഗവത നവാഹയജ്ഞത്തിന് തുടക്കമായി

തന്ത്രി അഴകത്തുമനയ്ക്കല്‍ ഹരീഷ് കുമാര്‍ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. ക്ഷേത്രം പ്രസിഡന്റ്   ഉണ്ണികൃഷ്ണന്‍ എടാട്ട്, സെക്രട്ടറി എം.എന്‍. രാമന്‍ നായര്‍, വൈസ് പ്രസിഡന്റ് എ.കെ. പ്രേമന്‍, ജോയിന്റ് സെക്രട്ടറി പ്രസന്നകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പള്ളിപ്പാട് ശിവദാസന്‍സ്വാമി യജ്ഞാചാര്യനായിട്ടുള്ള നവാഹ യജ്ഞം ഈ മാസം 11ന് ആറാട്ടോടെ സമാപിക്കും.

Thrikkur govt lp school-pancharimelam arangettam-nctv news-nctv pudukad-nctv live

തൃക്കൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ പഞ്ചാരിമേളം അരങ്ങേറ്റം നടത്തി

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.  തൃക്കൂര്‍ ജയകൃഷ്ണന്‍, ശിവപ്രസാദ് എന്നിവരുടെ ശിക്ഷണത്തില്‍ 18 കുട്ടികളാണ് അരങ്ങറ്റം നടത്തിയത്. ജില്ല പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ്, ചേര്‍പ്പ് വിദ്യാഭ്യാസ ഉപജില്ല ഓഫീസര്‍ എം.വി. സുനില്‍കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. പഞ്ചായത്തംഗം മായ രാമചന്ദ്രന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജിഷ ഡേവീസ്, പ്രധാനാധ്യാപിക എല്‍. ജെസീമ എന്നിവര്‍ പ്രസംഗിച്ചു. പഠനത്തോടൊപ്പം കലാരംഗത്തും കുട്ടികളുടെ മികവ് പ്രകടിപ്പിക്കുന്നതിനായി സ്‌കൂളില്‍ …

തൃക്കൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ പഞ്ചാരിമേളം അരങ്ങേറ്റം നടത്തി Read More »

pacha malayalam-nctv news-nctv pudukad-nctv live

വനിത ശിശുവികസന ഓഫീസിന്റേയും സങ്കല്‍പിന്റേയും ജില്ലാ സാക്ഷരതാ മിഷന്റേയും സംയുക്ത നേതൃത്വത്തില്‍ ‘പച്ചമലയാളം’ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ ഉദ്ഘാടനവും അന്താരാഷ്ട്ര സാക്ഷരത ദിനാചരണവും നടത്തി

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി. മീരാ അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ കൊച്ചുറാണി മാത്യു, കെ.എസ്. ധന്യ, സുജിത്ത് ബി. എസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സാക്ഷരത മിഷന്‍ തൃശ്ശൂരിന്റെ ഏറ്റവും പ്രായം കൂടിയ പത്താംതരം തുല്യത പഠിതാവായ എന്‍.ബി. അബ്ദുല്‍ വഹാബിനെ ആദരിച്ചു.

NCTV NEWS-NCTV PUDUKAD-NCTV LIVE

അറിയിപ്പ്

കെല്‍ട്രോണ്‍ കോഴ്‌സുകള്‍; അപേക്ഷ ക്ഷണിച്ചു കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് (പ്ലസ് ടു), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് (എസ്.എസ്.എല്‍.സി) എന്നീ കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുള്ള കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ നേരിട്ട് ഹാജരാകുക. കൂടുതല്‍ വിവരങ്ങള്‍ക്കായി 9072592412, 9072592416 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക. നവോദയ പ്രവേശനം; രജിസ്‌ട്രേഷന്‍ തീയതി നീട്ടി ജവഹര്‍ നവോദയ വിദ്യാലയത്തിലേക്കുള്ള 2024-25 ലെ പ്രവേശന …

അറിയിപ്പ് Read More »

varandarappilly-pallikkunnu-palppilly road-varandarappilly mandalam congress committee-nctv news-nctv live-nctv pudukad

വരന്തരപ്പിള്ളി പള്ളിക്കുന്ന് പാലപ്പിള്ളി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വരന്തരപ്പിള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റോഡ് ഉപരോധിച്ചു

വരന്തരപ്പള്ളി പെട്രോള്‍ പമ്പ് ജംഗ്ഷനില്‍ നടന്ന ഉപരോധ സമരം മുന്‍ കെപിസിസി അംഗം ഡേവീഡ് ഡബ്ല്യു. അക്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇ.എം. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ഇ.എ. ഓമന, തോമസ് കാറളത്തുകാരന്‍, ഫൈസല്‍ ഇബ്രാഹിം, മോളി ജോസഫ്, ജോജോ പിണ്ടിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. പള്ളിക്കുന്ന് മുതല്‍ പാലപ്പിള്ളി വരെ റോഡ് തകര്‍ന്ന് യാത്രാദുരിതം രൂക്ഷമായിട്ടും യാതൊരു നടപടികള്‍ സ്വീകരിക്കാത്ത എംഎല്‍എയുടെയും സര്‍ക്കാരിന്റെയും അനാസ്ഥയ്‌ക്കെതിരെയായിരുന്നു ഉപരോധസമരം സംഘടിപ്പിച്ചത്. വരന്തരപ്പിള്ളി സിഐ കെ.എന്‍. മനോജിന്റെ നേതൃത്വത്തില്‍ …

വരന്തരപ്പിള്ളി പള്ളിക്കുന്ന് പാലപ്പിള്ളി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വരന്തരപ്പിള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റോഡ് ഉപരോധിച്ചു Read More »

kodakara grama panchayath- athidaridhra rahitha grama panchayath-nctv news-nctv live-nctv pudukad

കൊടകര ഗ്രാമപഞ്ചായത്തിനെ ജില്ലയിലെ ആദ്യത്തെ അതിദരിദ്ര രഹിത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു

 തൃശ്ശൂര്‍ എല്‍.എസ്.ജി.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സിദിഖ് അതിദരിദ്ര രഹിത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ.് പ്രിന്‍സ്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, വൈസ് പ്രസിഡന്റ് കെ.ജി. രെജീഷ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജോയ് നെല്ലിശ്ശേരി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സ്വപ്ന സത്യന്‍, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ദിവ്യ ഷാജു, ജനപ്രതിനിധികളായ പ്രനില ഗിരീശന്‍, ബിജി …

കൊടകര ഗ്രാമപഞ്ചായത്തിനെ ജില്ലയിലെ ആദ്യത്തെ അതിദരിദ്ര രഹിത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു Read More »

Mupliyam government higher secondary school-new building inauguration-nctv news-nctv pudukad-nctv live

മുപ്ലിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച് കെട്ടിടത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കും. വിദ്്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്യും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായി പങ്കെടുക്കും. പുതിയ കെട്ടിടത്തിന്റെ താക്കോല്‍ദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് നിര്‍വഹിക്കും. നവകേരളം കര്‍മ്മ പദ്ധതി വിദ്യാകിരണം മിഷനില്‍ ഉള്‍പ്പെടുത്തി 3.90 കോടി രൂപ ചെലവഴിച്ചാണ് 18 ക്ലാസ് മുറികളുള്ള മൂന്നുനിലകെട്ടിടം നിര്‍മാണം പൂര്‍ത്തീകരിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ സ്‌കൂള്‍ പ്രധാനാധ്യാപിക …

മുപ്ലിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച് കെട്ടിടത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു Read More »

Mupliyam government higher secondary school-inauguration-sangadaka samithy-nctv news-nctv pudukad-nctv live

കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘാടകസമിതി രൂപീകരിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ.് പ്രിന്‍സ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ എന്നിവര്‍ രക്ഷാധികാരികളായാണ് സംഘാടകസമിതി രൂപീകരിച്ചത്. യോഗത്തില്‍ വിവിധ രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികളും പൗരപ്രമുഖരും പൂര്‍വാധ്യാപകരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും മറ്റു അധ്യാപകരും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളും മുപ്ലിയത്തെ വിവിധ ക്ലബ്ബ് പ്രതിനിധികളും പങ്കെടുത്തു. ഒക്ടോബര്‍ 5 നാണ് സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടക്കുന്നത്.

പുതുക്കാട് സര്‍വീസ് സഹകരണ ബാങ്കിന്റെ വാര്‍ഷിക പൊതുയോഗം-nctv news-nctv pudukad-nctv live-live news

പുതുക്കാട് സര്‍വീസ് സഹകരണ ബാങ്കിന്റെ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു

പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. കെ.കെ. നാരായണന്‍ സ്മാരക അവാര്‍ഡ് ദാനം പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് രാജു തളിയപറമ്പില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. അനിത സന്നിഹിതയായി.

oil-companies-hikes-price-of-commercial-cooking-gas-cylinders-from-today

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 48.50 രൂപ വർദ്ധിപ്പിച്ചു

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകൾക്ക് വില വ‍ർദ്ധനവ് പ്രഖ്യാപിച്ച് എണ്ണ കമ്പനികൾ. 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറിന് 48.50 രൂപയാണ് വർദ്ധിക്കുന്നത്. ഒക്ടോബ‍ർ ഒന്നാ തീയ്യതി മുതൽ വില വർദ്ധനവ് പ്രാബല്യത്തിൽ വന്നതായി കമ്പനികൾ പുറത്തിറക്കിയ അറിയിപ്പ് പറയുന്നു. എൽപിജി സിലിണ്ടറുകളെ ആശ്രയിക്കുന്ന വാണിജ്യ സ്ഥാപനങ്ങളുടെ പ്രവ‍ർത്തന ചെലവ് വ‍ർദ്ധിപ്പിക്കാൻ ഇടയാക്കുന്നതാണ് പുതിയ തീരുമാനം. 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറുകൾക്ക് പുറമെ അഞ്ച് കിലോഗ്രാമിന്റെ ഫ്രീ ട്രേഡ് എൽപിജി സിലിണ്ടറിനും വില കൂട്ടിയിട്ടുണ്ട്. ഇത്തരം സിലിണ്ടറുകളുടെ …

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 48.50 രൂപ വർദ്ധിപ്പിച്ചു Read More »

Amballur rich people society 5th anniversary-nctv news-nctv pudukad-live news

ആമ്പല്ലൂര്‍ റിച്ച് പീപ്പിള്‍ സൊസൈറ്റിയുടെ 5-)0 വാര്‍ഷികം സംഘടിപ്പിച്ചു

റവന്യൂ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. റിച്ച് പീപ്പിള്‍ സൊസൈറ്റിയുടെ വെബ്‌സൈറ്റ് ലോഞ്ചും പ്രൊജക്ട് എംപവര്‍ 365 ന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് മുഖ്യാതിഥിയായി. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, വരന്തരപ്പിള്ളി പഞ്ചായത്ത്് പ്രസിഡന്റ് അജിത സുധാകരന്‍, പഞ്ചായത്തംഗങ്ങളായ ബിനീഷ്, പ്രിന്‍സ്, വീക്ഷണം റിപ്പോര്‍ട്ടര്‍ വിനീത, തണല്‍ ട്രസ്റ്റ് സ്ഥാപകന്‍ ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ഠിച്ചിരുന്ന ജോയിയെ …

ആമ്പല്ലൂര്‍ റിച്ച് പീപ്പിള്‍ സൊസൈറ്റിയുടെ 5-)0 വാര്‍ഷികം സംഘടിപ്പിച്ചു Read More »

pks vellikulangara local conference-nctv news-nctv pudukad-live news

പട്ടികജാതി ക്ഷേമ സമിതി വെള്ളിക്കുളങ്ങര ലോക്കല്‍ സമ്മേളനം സംഘടിപ്പിച്ചു

ജില്ലാ കമ്മറ്റി അംഗം ടി.വി. മദനമോഹനന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മറ്റി പ്രസിഡന്റ് കെ.കെ. ശിവന്‍ അധ്യക്ഷത വഹിച്ചു. സിപിഎം കൊടകര ഏരിയ കമ്മറ്റി അംഗം പി.സി. ഉമേഷ്, പികെഎസ് കൊടകര ഏരിയ പ്രസിഡന്റ് പി.വി. മണി, ലോക്കല്‍ സെക്രട്ടറി കെ.കെ. ഷാജു, പി.കെ. രാജന്‍, സംഗീത സജീവന്‍, കെ.എസ്. അശ്വിന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പ്രസിഡന്റായി കെ.കെ. ശിവന്‍, സെക്രട്ടറിയായി കെ.കെ. ഷാജു, ട്രഷററായി സംഗീത സജീവനെയും തിരഞ്ഞെടുത്തു.

bevegage- nctv news- nctv pudukad - pudukad live

ഇന്ന് രാത്രി 7 മണിക്ക് ബിവറേജ് അടക്കും: ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് അടുത്ത 2 ദിവസം സമ്പൂര്‍ണ ഡ്രൈ ഡേ

ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് 2 ദിവസം സമ്പൂര്‍ണ ഡ്രൈ ഡേ ആയിരിക്കും. സ്‌റ്റോക്കെടുപ്പ് പ്രമാണിച്ച് ഇന്ന് വൈകിട്ട് 7 മണിയോടെ സംസ്ഥാനത്തെ ബെവ്‌കോ മദ്യവില്‍പ്പന ശാലകള്‍ അടയ്ക്കും. നാളെ ഒന്നാം തിയതി െ്രെഡ ഡേയും മറ്റന്നാള്‍ ഗാന്ധി ജയന്തി ആയതിനാലുള്ള ഡ്രൈ ഡേയുമാണ്. ഇന്ന് 11 മണിവരെ ബാറുകള്‍ പ്രവര്‍ത്തിക്കുമെങ്കിലും നാളെയും മറ്റന്നാളും ബാറുകളടക്കം സംസ്ഥാനത്തെ എല്ലാ മദ്യ വില്‍പ്പനശാലകളും അടഞ്ഞുകിടക്കും.

അപ്പോളോ ടയേഴ്‌സ് എംപ്ലോയീസ് യൂണിയന്‍ (സി ഐ ടി യു) കുടുംബ സംഗമം നടത്തി

പേരാമ്പ്രയില്‍ നടന്ന ചടങ്ങ് യൂണിയന്‍ പ്രസിഡന്റ് എം.എം. വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് പ്രസിഡന്റ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി.  ജീവനക്കാരുടെ മക്കള്‍ക്കുള്ള കലാ കായിക വിദ്യാഭ്യാസ പുരസ്‌കാര വിതരണം, വിവിധ തലങ്ങളില്‍ മികവ് തെളിയിച്ചവരെ അനുമോദിക്കല്‍, മോട്ടിവേഷന്‍ ക്ലാസ്സ് എന്നിവയും നടത്തി. അപ്പോളോ ടയേഴ്‌സ് പ്രൊഡക്ഷന്‍ ഹെഡ് സി.എസ്. നളിനന്‍, സന്തോഷ് ജോസഫ് പാറളം, കെ.എസ.് ഷിജു, പോള്‍ മംഗലന്‍, ബിനോയ് സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. സൈബര്‍ പൊലീസ് ഓഫിസര്‍ രംഗീഷ് കടവത്ത് ക്ലാസ്സ് നയിച്ചു.