nctv news pudukkad

nctv news logo
nctv news logo

Local News

parappukara panchayath

പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് ആലത്തൂരിലെ പാലക്കുഴി ലിഫ്റ്റ് ഇറിഗേഷന്‍ രണ്ടാം ഘട്ട പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു

പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് അംഗം എ. രാജീവ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കവിതാ സുനില്‍, മുന്‍ പഞ്ചായത്ത് അംഗം ടി.ആര്‍. ലാലു എന്നിവര്‍ പ്രസംഗിച്ചു. 1.86 ലക്ഷം രൂപ ചിലവിലാണ് പൈപ്പ് ലൈന്‍ നീട്ടിയത്.

pudukad, nellayi train

 ആലുവ ശിവരാത്രിയോടനുബന്ധിച്ച് ആലുവ വരെ നീട്ടിയ സ്‌പെഷല്‍ ട്രെയിനിന് പുതുക്കാട്, നെല്ലായി സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ് അനുവദിച്ചു

മാര്‍ച്ച് 8 വെള്ളിയാഴ്ച രാത്രി 11.33 ന് ട്രെയിന്‍ പുതുക്കാട് സ്‌റ്റേഷനിലും രാത്രി 11.39ന് നെല്ലായി സ്‌റ്റേഷനിലും എത്തിച്ചേരും. തിരിച്ച് മാര്‍ച്ച് 9 ശനിയാഴ്ച രാവിലെ ആലുവയില്‍ നിന്ന് കണ്ണൂരിലേക്ക് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 5.15ന് പുറപ്പെട്ട് നെല്ലായിയില്‍ രാവിലെ 6.13നും പുതുക്കാട് രാവിലെ 6.19നും എത്തിച്ചേരും. ഈ ട്രെയിനിന് പുറമെ മാര്‍ച്ച് 8 ന് 16325 നിലമ്പൂര്‍ കോട്ടയം എക്‌സ്പ്രസ്സിന് മുള്ളൂര്‍ക്കര, ഒല്ലൂര്‍, നെല്ലായി, കൊരട്ടി അങ്ങാടി സ്‌റ്റേഷനുകളില്‍ മാര്‍ച്ച് 8ന് അധിക സ്‌റ്റോപ്പ് അനുവദിച്ചു. …

 ആലുവ ശിവരാത്രിയോടനുബന്ധിച്ച് ആലുവ വരെ നീട്ടിയ സ്‌പെഷല്‍ ട്രെയിനിന് പുതുക്കാട്, നെല്ലായി സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ് അനുവദിച്ചു Read More »

water break

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജലമണി പദ്ധതി നടപ്പിലാക്കാന്‍ നിര്‍ദേശം

പൊതുവിദ്യാഭ്യാസ വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയത്. പൊതുപ്രവര്‍ത്തകനായ മുപ്ലിയം സ്വദേശി കെ.ജി. രവീന്ദ്രനാഥ് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. 2020ല്‍ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും കൊവിഡിനെ തുടര്‍ന്ന് പദ്ധതി നടപ്പാക്കിയിരുന്നില്ല. ഇതേ കുറിച്ച് രവീന്ദ്രനാഥ് കഴിഞ്ഞയാഴ്ച മനുഷ്യാവകാശ കമ്മീഷന്റെ ശ്രദ്ധയില്‍ ഇക്കാര്യം അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവ് ഇറക്കിയത.്എത്രയും വേഗം പദ്ധതി നടപ്പിലാക്കിയതായി ഉറപ്പ് വരുത്തണമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍, ആര്‍ഡിഡി, എ.ഡി, ഡയറ്റ് …

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജലമണി പദ്ധതി നടപ്പിലാക്കാന്‍ നിര്‍ദേശം Read More »

vendore school

വെണ്ടോര്‍ സെന്റ് മേരീസ് യു.പി. സ്‌കൂളിന്റെ വാര്‍ഷികവും അധ്യാപക രക്ഷാകര്‍ത്തൃദിനവും സംഘടിപ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷനായി. തിരക്കഥാകൃത്ത് ഹരി പി. നായര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. സ്‌കൂള്‍ മാനേജര്‍ പാദര്‍ ജോസ് പുന്നോലിപറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി. പ്രധാനാധ്യാപിക സമിത സെബാസ്റ്റ്യന്‍, ഫസ്റ്റ് അസിസ്റ്റന്റ് ഇ. ജിസി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

chocherikunnu temple

പുത്തൂര്‍ ചോച്ചേരിക്കുന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും പൂയ്യ മഹോത്സവവും ആഘോഷിച്ചു

രാവിലെ ഗണപതി ഹോമം, മുളപൂജ, കലശാഭിഷേകം, വിശേഷാല്‍ പൂജകള്‍, ശീവേലി എന്നീ ചടങ്ങുകള്‍ നടത്തി. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി വിജയന്‍ കാരുമാത്ര, മേല്‍ശാന്തി എം.ആര്‍. സഹദേവന്‍, അടിവാരം ഗണപതി കോവില്‍ മേല്‍ശാന്തി അശ്വിന്‍ എം. നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് വിവിധ ദേശക്കാരുടെ വാദ്യമേളത്തോടെയുള്ള കാവടി വരവ് ക്ഷേത്രത്തിലെത്തി സമാപിച്ചു. പൂയ്യ മഹോത്സവ ചടങ്ങുകള്‍ക്ക് ക്ഷേത്രം പ്രസിഡണ്ട് രാജന്‍ മുളങ്ങാട്ടുകര, സെക്രട്ടറി ഷാജി മുരിയാടന്‍, മുരളിധരന്‍ കാഞ്ഞിര, മറ്റ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. …

പുത്തൂര്‍ ചോച്ചേരിക്കുന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും പൂയ്യ മഹോത്സവവും ആഘോഷിച്ചു Read More »

p. jayarajan

മുകുന്ദപുരം താലൂക്ക് മണ്‍പാത്ര കുടില്‍ വ്യവസായ സഹകരണസംഘത്തിന്റെ ആസ്ഥാനമായ ചിറ്റിശേരിയില്‍ സംഘം നിര്‍മിക്കുന്ന ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം നടത്തി

കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് അംഗം കെ.എ. രതീഷ് വിശിഷ്ടാതിഥിയായും ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് അംഗം കമല സദാനന്ദന്‍, നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു എന്നിവര്‍ മുഖ്യാതിഥികളായും പങ്കെടുത്തു. സംഘം പ്രസിഡന്റ് കെ.സി. ദേവദാസന്‍, സെക്രട്ടറി എം.കെ. ചന്ദ്രന്‍, പഞ്ചായത്ത് അംഗം വി.ടി. വിജയലക്ഷ്മി, ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്ട് ഓഫീസര്‍ …

മുകുന്ദപുരം താലൂക്ക് മണ്‍പാത്ര കുടില്‍ വ്യവസായ സഹകരണസംഘത്തിന്റെ ആസ്ഥാനമായ ചിറ്റിശേരിയില്‍ സംഘം നിര്‍മിക്കുന്ന ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം നടത്തി Read More »

congress march

കുറുമാലിപ്പുഴയിലെ മണ്‍ചിറ നിര്‍മ്മാണം നടക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരന്തരപ്പിള്ളി പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കോണ്‍ഗ്രസ് വരന്തരപ്പിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധം മണ്ഡലം പ്രസിഡന്റ് ഇ.എം. ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയര്‍മാന്‍ കെ.എല്‍. ജോസ്, പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബിജു അമ്പഴക്കാടന്‍, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോളി ജോസഫ്, വിനയന്‍ പണിക്കവളപ്പില്‍, ഔസേഫ് ചെരടായി, ഡേവിസ് അക്കര, ഇ.എ. ഓമന, ബൈജു ഈന്തനച്ചാലി, ലൈസ ലീജോ, സുധിനി രാജീവ്, വാസുദേവന്‍ ആറ്റപ്പിള്ളി, പഞ്ചായത്ത് അംഗങ്ങളായ ജോജോ പിണ്ടിയാന്‍, രജനി ഷിനോയ്, രാധിക സുരേഷ്, ഷൈജു പട്ടിക്കാട്ടുകാരന്‍, …

കുറുമാലിപ്പുഴയിലെ മണ്‍ചിറ നിര്‍മ്മാണം നടക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരന്തരപ്പിള്ളി പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി Read More »

പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു

എലിക്കോട് ആദിവാസിയ്ക്ക് കോളനിയ്ക്ക് തൊട്ടടുത്താണ് പുലിയിറങ്ങിയത്. പശുക്കുട്ടിയുടെ പകുതിഭാഗവും ഭക്ഷിച്ചനിലയിലാണ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് പ്രദേശവാസികള്‍ പശുക്കുട്ടിയെ ചത്തനിലയില്‍ കണ്ടെത്തിയത്. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി.

കല്ലൂര്‍ പച്ചളിപ്പുറം അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും ആണ്ടാഘോഷവും നടത്തി

മഹാഗണപതി ഹോമം, നവകം, പഞ്ചകം, മേള അകമ്പടിയില്‍ എഴുന്നള്ളിപ്പ്, കാവടി, ശിങ്കാരിമേളം, നാദസ്വരം, കാഴ്ചശീവേലി എന്നിവയുണ്ടായി. 3 ഗജവീരന്മാര്‍ എഴുന്നള്ളിപ്പില്‍ അണിനിരന്നു. പ്രസാദഊട്ടും ഒരുക്കിയിരുന്നു. വൈകിട്ട് പൂമൂടല്‍ ചടങ്ങും നടത്തി. കീനൂര്‍ അനുഷ്ഠാനകലാക്ഷേത്രമാണ് മേളമൊരുക്കിയത്.

പരശുറാം എക്‌സ്പ്രസ്സിന് പുതുക്കാട് സ്‌റ്റോപ്പ് ലഭിച്ചിട്ട് പത്ത് വര്‍ഷം. കേക്ക് മുറിച്ച് ആഘോഷമാക്കി പാസഞ്ചേഴ്‌സ് അസോസിയേഷന്‍

നാഗര്‍കോവില്‍ മംഗലാപുരം പരശുറാം എക്‌സ്പ്രസ്സുകള്‍ക്ക് പുതുക്കാട് സ്‌റ്റോപ്പ് ലഭിച്ചിട്ട് ബുധനാഴ്ച പത്ത് വര്‍ഷം തികഞ്ഞു. ഈ ദിവസം പരശുറാം എക്‌സ്പ്രസ്സിന്റെ പുതുക്കാട് ജന്മദിനമായി സ്‌റ്റേഷനില്‍ ആലോഷം സംഘടിപ്പിച്ചിരിക്കുകയാണ് പുതുക്കാട് ട്രയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍. സ്‌റ്റേഷന്‍ മാസ്റ്റര്‍ കെ ഒ ജിന്‍സി കേക്ക് മുറിച്ച് ആഘോഷത്തിന് തുടക്കം കുറിച്ചു. സ്‌റ്റേഷനില്‍ യാത്രക്കെത്തിയ യാത്രക്കാര്‍ക്ക് ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.ആര്‍. വിജയകുമാര്‍, സെക്രട്ടറി അരുണ്‍ ലോഹിദാക്ഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ കേക്കുകള്‍ വിതരണം ചെയ്തു. എം. എസ.് കൃഷ്ണപ്രസാദ്, ടി.ആര്‍. …

പരശുറാം എക്‌സ്പ്രസ്സിന് പുതുക്കാട് സ്‌റ്റോപ്പ് ലഭിച്ചിട്ട് പത്ത് വര്‍ഷം. കേക്ക് മുറിച്ച് ആഘോഷമാക്കി പാസഞ്ചേഴ്‌സ് അസോസിയേഷന്‍ Read More »

പുതുക്കാട് മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലെ സംരംഭകരുടെ സംഗമം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന്‍, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരന്‍, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, വല്ലച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ്, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എസ്. ഷീബ, വ്യവസായ വാണിജ്യവകുപ്പ് അഡി. ഡയറക്ടര്‍ ഡോ. കെ.എസ.് കൃപകുമാര്‍, വ്യവസായി വികസന ഓഫീസര്‍ വി.എ. സെബി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ സുബൈര്‍ …

പുതുക്കാട് മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലെ സംരംഭകരുടെ സംഗമം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു Read More »

അതിരപ്പിള്ളിയില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ടാപ്പിംഗ് തൊഴിലാളിക്ക് പരുക്കേറ്റു

ടാപ്പിംഗ് തൊഴിലാളിയായ ബിജുവിനാണ് പരുക്കേറ്റത്. ബിജുവിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. (വിഒ) അതിരപ്പിള്ളി കാലടി പ്ലാന്റേഷന്‍ ഡിവിഷന്‍ 16 ലാണ് സംഭവം. പുലര്‍ച്ചെയോടെ ടാപ്പിങ്ങിനെത്തിയതായിരുന്നു ബിജുവും കൂടെയുണ്ടായിരുന്ന തൊഴിലാളികളും. തുടര്‍ന്നാണ് ഒന്‍പത് ആനകളടങ്ങുന്ന സംഘം ഇവരുടെ അരികിലേക്ക് എത്തിയത്. ആനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ബിജുവിനാണ് ഗുരുതരമായി പരിക്കേറ്റത്. ടാപ്പിംഗില്‍ ഏര്‍പ്പെട്ടിരുന്ന മറ്റ് തൊഴിലാളികളും മാനേജറും ആന കൂട്ടത്തെ കണ്ട് പല വഴിക്ക് ഓടി രക്ഷപ്പെട്ടു. നട്ടെല്ലിനും മുഖത്തും കൈകളിലും പരിക്കേറ്റ ബിജുവിനെ അങ്കമാലിയിലെ …

അതിരപ്പിള്ളിയില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ടാപ്പിംഗ് തൊഴിലാളിക്ക് പരുക്കേറ്റു Read More »

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ പുതിയതായി നിര്‍മ്മിക്കുന്ന അനുപല്ലവി അംഗന്‍വാടിയുടെ നിര്‍മ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ നിര്‍വഹിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. ബീന സുരേന്ദ്രന്‍, കാര്‍ത്തിക ജയന്‍, കെ.സി. പ്രദീപ്, റീന ഫ്രാന്‍സിസ്, എം.എ. ഷാബു, ടി.ആര്‍. രജീഷ്, കെ.ഡി. അശ്വതി, എം. ജോണ്‍സന്‍, ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എം. പുഷ്പാകരന്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കെ. ഹേമ എന്നിവര്‍ പ്രസംഗിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഒന്നരലക്ഷം രൂപയും നാട്ടുകാരുടെ സഹായത്തോടെ സ്വരൂപിച്ച ഒന്നരലക്ഷം രൂപയും ചേര്‍ത്താണ് 5 സെന്റ് സ്ഥലം മുത്രത്തിക്കര ശിവക്ഷേത്രത്തിന് പരിസരത്ത് വാങ്ങിയത്. 17 ലക്ഷം രൂപ ചിലവില്‍ നിര്‍മിക്കുന്ന …

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ പുതിയതായി നിര്‍മ്മിക്കുന്ന അനുപല്ലവി അംഗന്‍വാടിയുടെ നിര്‍മ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ നിര്‍വഹിച്ചു Read More »

ത്യാഗരാജാര്‍ പോളിടെക്‌നിക് കോളേജ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ സെക്രട്ടറി കം ട്രഷറര്‍ സ്ഥാനത്തുനിന്ന് വിരമിക്കുന്ന ഫാദര്‍ ജിയോ തെക്കിനിയത്തിന് കോളേജിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി

11 വര്‍ഷത്തെ സേവനത്തിനുശേഷം ത്യാഗരാജാര്‍ പോളിടെക്‌നിക് കോളേജ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ സെക്രട്ടറി കം ട്രഷറര്‍ സ്ഥാനത്തുനിന്ന് വിരമിക്കുന്ന ഫാദര്‍ ജിയോ തെക്കിനിയത്തിന് കോളേജിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ തൃശൂര്‍ അതിരൂപത വികാരി ജനറല്‍ മോണ്‍. ജോസ് കോനിക്കര അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ എന്‍.ജെ. സാബു, വിവിധ വകുപ്പ് മേധാവിമാരായ പി.എന്‍. സെബി, സി.ജെ. സിന്റോ, സിനോ ഫ്രാന്‍സിസ്, സ്റ്റാഫ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ലിജോ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. പുതുതായി സെക്രട്ടറി കം …

ത്യാഗരാജാര്‍ പോളിടെക്‌നിക് കോളേജ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ സെക്രട്ടറി കം ട്രഷറര്‍ സ്ഥാനത്തുനിന്ന് വിരമിക്കുന്ന ഫാദര്‍ ജിയോ തെക്കിനിയത്തിന് കോളേജിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി Read More »

മധ്യവയസ്‌കയായ പുഴയില്‍ ചാടി ജീവനൊടുക്കി

അവിട്ടത്തൂര്‍ സ്വദേശി കൂടലി വീട്ടില്‍ 50 വയസുള്ള ഷീബ ജോയിയാണ് കരുവന്നൂര്‍ വലിയ പാലത്തില്‍ നിന്നും പുഴയില്‍ ചാടി മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് ഇവര്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടുന്നത് ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും കണ്ടത്. തുടര്‍ന്ന് പൊലീസിനെയും അഗ്നിരക്ഷസേനയും നാട്ടുകാര്‍ വിവരം അറിയിച്ചു. ഷീബയുടെ ബാഗും, ചെരുപ്പും പാലത്തിനു മുകളില്‍ നിന്നും കണ്ടെത്തിയിരുന്നു. പൊലീസ് പരിശോധനയില്‍ ബാഗില്‍ നിന്നും ചികിത്സാരേഖകള്‍, മരുന്നു വാങ്ങിയ ലിസ്റ്റ്, പണം അടച്ച ബില്ല്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ …

മധ്യവയസ്‌കയായ പുഴയില്‍ ചാടി ജീവനൊടുക്കി Read More »

ചാറ്റിലാംപാടത്ത് വെള്ളം കിട്ടാതെ മുപ്പതേക്കറോളം മുണ്ടകന്‍ കൃഷി ഉണങ്ങി നശിക്കുന്നു

ദുരിതത്തില്‍ കര്‍ഷകര്‍. ചാലക്കുടി ഇറിഗേഷന്‍ പദ്ധതിക്കു കീഴിലെ വലതുകര കനാലിന്റെ ആറേശ്വരം ബ്രാഞ്ച് കനാല്‍ വഴി എത്തുന്ന വെള്ളത്തെ ആശ്രയിച്ചാണ് ചാറ്റിലാംപാടത്തെ കൃഷി. 20 ദിവസം കൂടുമ്പോഴാണ് ഒന്നോ രണ്ടോ ദിവസം ആറേശ്വരം കനാലിലേക്ക് അധികൃതര്‍ വെള്ളം തുറന്നുവിടുന്നത്. ചാറ്റിലാംപാടത്തേക്ക് വെള്ളം ഒഴുകിയെത്തുമ്പോഴും കനാല്‍ അടക്കുകയും ചെയ്യും. ഇക്കുറി മുണ്ടകന്‍ വിളയിറക്കിയ ശേഷം വേണ്ടത്ര അളവില്‍ ചാറ്റിലാംപാടത്തേക്ക് വെള്ളം എത്തിയിട്ടില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. കതിരുവന്നു തുടങ്ങിയ നെല്‍ച്ചെടികളാണ് ഇപ്പോള്‍ വെള്ളമില്ലാതെ ഉണങ്ങിതുടങ്ങിയിട്ടുള്ളത്. ജലസേചനത്തിന്റെ കുറവു മൂലം നെല്‍ച്ചെടികള്‍ക്ക് …

ചാറ്റിലാംപാടത്ത് വെള്ളം കിട്ടാതെ മുപ്പതേക്കറോളം മുണ്ടകന്‍ കൃഷി ഉണങ്ങി നശിക്കുന്നു Read More »

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ് (ഒരു വര്‍ഷം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ് (ഒരു വര്‍ഷം) എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 25ന് തൃശൂര്‍ പോസ്റ്റ് ഓഫീസ് റോഡിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എത്തണം. ഫോണ്‍: 9072592424, 0487 2429000.

സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള തദ്ദേശസ്വയംഭരണ വകുപ്പിന്റെ 2022- 23 സ്വരാജ് ട്രോഫി പുരസ്‌കാരത്തില്‍ രണ്ടാം സ്ഥാനം നേടി കൊടകര ബ്ലോക്ക് പഞ്ചായത്ത്

തുടര്‍ച്ചയായി രണ്ടാം തവണയാണ് കൊടകര ബ്ലോക്ക് പഞ്ചായത്തിന് പുരസ്‌കാരം ലഭിക്കുന്നത്. കൊട്ടാരക്കരയില്‍ വെച്ച് നടന്ന തദ്ദേശദിനാഘോഷ പരിപാടിയില്‍ വെച്ച് കൊടകര ബ്ലോക്ക് പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷില്‍ നിന്ന് സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്തിന്റെ യോഗങ്ങള്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി സ്റ്റിയറിങ് കമ്മിറ്റി യോഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗങ്ങള്‍, വിവിധ രജിസ്റ്ററുകള്‍ കാലികമാക്കല്‍, വാര്‍ഷിക ധനകാര്യ പത്രിക സമര്‍പ്പണം, വനിതാ സ്വയം തൊഴില്‍ ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് സൗകര്യം ധനസഹായം, …

സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള തദ്ദേശസ്വയംഭരണ വകുപ്പിന്റെ 2022- 23 സ്വരാജ് ട്രോഫി പുരസ്‌കാരത്തില്‍ രണ്ടാം സ്ഥാനം നേടി കൊടകര ബ്ലോക്ക് പഞ്ചായത്ത് Read More »

ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്.

ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്. കൊടകര, കല്ലൂര്‍, കയ്പമംഗലം, ഏങ്കക്കാട്, മുണ്ടൂര്‍ വില്ലേജ് ഓഫീസുകളിലാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്. ഓപ്പറേഷന്‍ സുതാര്യത എന്ന പേരില്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാഗമായിട്ടായിരുന്നു റെയ്ഡ്. ഇഡിസ്ട്രിക്റ്റ് പോര്‍ട്ടല്‍ സംവിധാനം അട്ടിമറിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത വില്ലേജ് ഓഫീസുകളിലാണ് പരിശോധന നടന്നത്. വില്ലേജ് ഓഫീസുകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്ന സംവിധാനമാണ് ഇഡിസ്ട്രിക്റ്റ് പോര്‍ട്ടല്‍. പല വില്ലേജ് ഓഫീസുകളിലും അപേക്ഷകള്‍ അണ്ടര്‍ റീ വെരിഫിക്കേഷന്‍/ അണ്ടര്‍ എക്‌സ്ട്രാ …

ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്. Read More »

കാന്‍ തൃശൂരിന്റെ ഭാഗമായി പറപ്പൂക്കര ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ജി. ശിവരാജന്‍, പ്രോഗ്രാം ജില്ലാ നോഡല്‍ ഓഫീസര്‍ പി.കെ. രാജു, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം.കെ. ഷൈലജ , നന്ദിനി സതീശന്‍, എ. രാജീവ്, ഷീബ സുരേന്ദ്രന്‍, ആനന്ദപുരം സാമൂഹിക ആരോഗ്യകേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.പി. ജോബി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.എ. ഷാജു എന്നിവര്‍ പ്രസംഗിച്ചു.