ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് തോട്ടത്തില്‍ പശുവിനെ ചത്ത നിലയില്‍ കണ്ടത്.പശുവിന്റെ ശരീര ഭാഗങ്ങള്‍ പുലി ഭക്ഷിച്ച നിലയിലാണ്. മുന്‍പും പ്രദേശത്ത് പുലിയിറങ്ങി പശുക്കളെ കൊന്നിരുന്നു. ജനവാസ മേഖലയില്‍ പുലിയിറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. രണ്ട് മാസം മുന്‍പ് കുണ്ടായി ചൊക്കന റോഡില്‍ കാര്‍ യാത്രക്കാര്‍ പുലിയെ കണ്ടിരുന്നു. കഴിഞ്ഞയാഴ്ച വലിയകുളം തോട്ടത്തില്‍ പുലിക്കുട്ടിയെ കണ്ടതായി തോട്ടം തൊഴിലാളികള്‍ പറഞ്ഞു. കാട്ടാനശല്യത്താല്‍ പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യത്തില്‍ പുലിയും എത്തിയതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. വനപാലകര്‍ ഇടപെട്ട് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.