nctv news pudukkad

nctv news logo
nctv news logo

Local News

maha siva rathri

നെല്ലായി പന്തല്ലൂര്‍ ചെങ്ങാന്തുരുത്തി ശിവശക്തി മഹാവിഷ്ണു ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോല്‍സവം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു 

ഏഴിന് വൈകുന്നേരം ദേശത്തെ കലാപ്രതിഭകളുടെ കലാവിരുന്ന്, എട്ടിന് വൈകുന്നേരം മറ്റത്തൂര്‍ പള്ളമുറി യുവജനസംഘത്തിന്റെ നേതൃത്വത്തില്‍  ചെണ്ടുകാവടി, ശിങ്കാരിമേളം, തെയ്യാട്ടം എന്നിവയുടെ അകമ്പടിയോടെ താലംവരവ്, പഞ്ചാരിമേളം, ചികില്‍സ ധനസഹായ വിതരണം, ഉന്നതവിജയം നേടിയവരെ ആദരിക്കല്‍, സ്റ്റാര്‍കോമഡി ഷോ എന്നിവയുണ്ടാകും. ഒമ്പതിന് പുലര്‍ച്ചെ 2.15 മുതല്‍ രാവിലെ ഒമ്പതുവര ക്ഷേത്രത്തിനു സമീപത്തെ പുഴയോരത്ത് പിതൃബലിതര്‍പ്പണം നടക്കും. രാമചന്ദ്രന്‍ ഇയത്, ശിവന്‍ ശാന്തി എന്നിവര്‍ കാര്‍മികത്വം വഹിക്കും. വാര്‍ത്തസമ്മേളനത്തില്‍ പ്രസിഡന്റ് രവീന്ദ്രന്‍ കല്ലുംപുറം, ട്രഷറര്‍ പ്രശാന്ത് കളരിക്കല്‍, വൈസ് പ്രസിഡന്റ് സുകുമാരന്‍ …

നെല്ലായി പന്തല്ലൂര്‍ ചെങ്ങാന്തുരുത്തി ശിവശക്തി മഹാവിഷ്ണു ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോല്‍സവം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു  Read More »

nenmanikara temple

നെന്മണിക്കര മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി

തന്ത്രി വടക്കേടത്ത് ഹരി നമ്പൂതിരി, മേല്‍ശാന്തി മനോഹരന്‍ എമ്പ്രാന്തിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. വ്യാഴാഴ്ച വരെ വൈകിട്ട് വിവിധ പരിപാടികളും പ്രത്യേക ചടങ്ങുകളും ഉണ്ടായിരിക്കും. ശിവരാത്രിദിനമായ വെള്ളിയാഴ്ച രാവിലെ 9ന് ശ്രീഭൂതബലി, കാഴ്ചശീവേലി, ഉച്ചതിരിഞ്ഞ് 3ന് പഞ്ചവാദ്യ അകമ്പടിയില്‍ കാഴ്ചശീവേലി, രാത്രി 8ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, കേളത്ത് സുന്ദരന്‍ മാരാര്‍ പ്രാമാണികനായ പാണ്ടിമേളം എന്നിവ ഉണ്ടായിരിക്കുന്നതാണ്. 

kopdakara block pensioners

പെന്‍ഷന്‍, ക്ഷാമാശ്വാസ കുടിശ്ശിക വിതരണം ചെയ്യുന്നതിന് ആവശ്യമായ ഫണ്ട് സംസ്ഥാനത്തിന് അനുവദിക്കണമെന്നും പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും സമര്‍പ്പിച്ച ഭീമഹര്‍ജികള്‍ അടിയന്തരമായി തീര്‍പ്പാക്കണമെന്ന് കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടകര ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു

പുതുക്കാട്  നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ കൊടകര ബ്ലോക്ക് പ്രസിഡന്റ് എം.എ. ജോസ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഇ.വി. ദശരഥന്‍, വി.വി. പരമേശ്വരന്‍, കെ.ഒ. പൊറിഞ്ചു, കെ.എം. ശിവരാമന്‍, കെ. സുകുമാരന്‍, പി. തങ്കം, ഐ.ആര്‍. ബാലകൃഷ്ണന്‍, ടി.എ. വേലായുധന്‍, കെ.വി. രാമകൃഷ്ണന്‍, കെ. സദാനന്ദന്‍, പി.വി. ശാരംങ്ഗന്‍, സി.പി. ത്രേസ്യ എന്നിവര്‍ പ്രസംഗിച്ചു.

inchakund school annual day

ഇഞ്ചക്കുണ്ട് ലൂര്‍ദ്പുരം ഗവണ്‍മെന്റ് യുപി സ്‌കൂളിന്റെ 62മത് വാര്‍ഷികവും സ്റ്റാര്‍സ് പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. എസ് എസ് കെ ജില്ലാ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ എന്‍.ജെ. ബിനോയ്, സ്‌കൂള്‍ എച്ച്എം റിന്‍സി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. 

മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കറുടെ ഒഴിവ്‌

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ കല്ലൂര്‍ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കറുടെ ഒരു ഒഴിവുണ്ട്. അടിസ്ഥാന യോഗ്യത : ജിഎന്‍എം നഴ്‌സിങ്ങ്, പ്രായ പരിധി : 40 വയസ്സിനു താഴെ, യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 11ന് ഉച്ചക്ക് 2 മണിക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്.

വെള്ളിക്കുളങ്ങരയില്‍ അരക്കിലോയിലധികം കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍

വെള്ളിക്കുളങ്ങരയില്‍ അരക്കിലോയിലധികം കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍. പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് ബാഭ്‌ല സ്വദേശി 37 വയസുള്ള സുറത്തുള്‍ ഹസനെയാണ് വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. അറുന്നൂറ് ഗ്രാമോളം കഞ്ചാവ് ഇയാളില്‍ നിന്നും പിടികൂടി. അതിരാവിലെ മറ്റത്തൂര്‍ മുതല്‍ വെള്ളിക്കുളങ്ങര വരെ കാല്‍നടയായി സഞ്ചരിച്ചാണ് ഹസന്റെ ലഹരിവില്‍പന. പ്രത്യേകം അറകള്‍ തുന്നിച്ചേര്‍ത്ത ഒന്നിലധികം അടിവസ്ത്രങ്ങള്‍ ധരിച്ച് അതിലൊളിപ്പിച്ചാണ് ഇയാള്‍ കഞ്ചാവ് പൊതികള്‍ സൂക്ഷിച്ചിരുന്നത്. പഴയ ലോട്ടറിടിക്കറ്റുകള്‍ ശേഖരിച്ച് അവയില്‍ പൊതിഞ്ഞാണ് കഞ്ചാവ് കൈമാറിയിരുന്നത്. മറ്റുള്ളവര്‍ക്ക് ഇയാള്‍ ലോട്ടറി വിറ്റതായി …

വെള്ളിക്കുളങ്ങരയില്‍ അരക്കിലോയിലധികം കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍ Read More »

parappukara panchayath kinar

പറപ്പൂക്കര ഗ്രാമപഞ്ചായത്തും എം ജി എന്‍ ആര്‍ ജി എസും സംയുക്തമായി നിര്‍മ്മിച്ച ആലത്തൂര്‍ തുരുത്തുംപറമ്പ് പൊതുകിണര്‍ നാടിന് സമര്‍പ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്  ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ്, ബ്ലോക്ക് അംഗം കവിതാ സുനില്‍, മുന്‍ പഞ്ചായത്ത് അംഗം ടി. ആര്‍. ലാലു, വാര്‍ഡ് അംഗം എ. രാജീവ,് എം ജി എന്‍ ആര്‍ ജി എസ് ഉദ്യോഗസ്ഥ അശ്വതി എന്നിവര്‍ സന്നിഹിതരായിരുന്നു. 

vellikulangara school

 വെള്ളിക്കുളങ്ങര ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ സ്റ്റാര്‍സ് പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

സ്റ്റാര്‍സ് പദ്ധതിയുടെ 10 ലക്ഷവും മറ്റത്തൂര്‍ പഞ്ചായത്തിന്റെ 500000 ഫണ്ടും കൂടി വകയിരുത്തിക്കൊണ്ട് 15 ലക്ഷം രൂപ ചിലവഴിച്ചാണ് ജി യു പി എസിന്റെ മോഡല്‍ പ്രീ െ്രെപമറി വിഭാഗത്തിന് വര്‍ണ്ണകൂടാരം നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ ജില്ലാപഞ്ചായത്ത് അംഗം ജെനിഷ് പി. ജോസ് മുഖ്യാതിഥിയായി. പ്രധാനാധ്യാപിക ഷൈബി ജോണ്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി.എസ.് നിജില്‍, പഞ്ചായത്ത് അംഗങ്ങളായ ഷൈബി സജി, കെ.എസ്. ബിജു, ചിത്ര സുരാജ്, സീനിയര്‍ അധ്യാപിക …

 വെള്ളിക്കുളങ്ങര ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ സ്റ്റാര്‍സ് പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

പറപ്പൂക്കര പഞ്ചായത്ത് ആറാം വാര്‍ഡ് പന്തല്ലൂരില്‍ 3.19 ലക്ഷം രൂപ ചെലവില്‍ പുതിയതായി നിര്‍മിച്ച ചില്ലായില്‍ റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു

പഞ്ചായത്തംഗം കെ.കെ. രാജന്‍ അധ്യക്ഷനായി. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പഴ്‌സണ്‍ കാര്‍ത്തിക ജയന്‍, ദീപ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

വീടിന്റെ മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്

മുറിക്കകത്തെ അലമാരകളും, മേശവലിപ്പുകളും തുറന്ന് സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിലായിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്. സൈഫുദീനും ഭാര്യയും ഉംറക്ക് പോയിരിക്കുകയാണ്. വീട്ടിലെത്തിയ യുവാവാണ് വാതില്‍ കുത്തിത്തുറന്ന നിലയില്‍ ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കയ്പമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍ എം.ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് അഭിവാദ്യം അര്‍പ്പിച്ച് ബിജെപി ആമ്പല്ലൂര്‍ മണ്ഡലം സമിതിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി

മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ്, സന്ദീപ് ആമ്പല്ലൂര്‍, ജനാര്‍ദ്ദനന്‍ പാലക്കല്‍, ആന്റണി ചക്കുംപീടിക, നിവീഷ് സുധാകരന്‍, വിദ്യാധരന്‍ കോപ്പാട്ടില്‍, അനില്‍കുമാര്‍ തൃക്കൂര്‍, ബാബു കാളക്കല്ല്, പ്രേമന്‍ വടക്കുമുറി എന്നിവര്‍ നേതൃത്വം നല്‍കി.

ടി.എന്‍.പ്രതാപന്‍ എംപി നയിക്കുന്ന വെറുപ്പിനെതിരെ സ്‌നേഹസന്ദേശ യാത്രയുടെ സമാപന സമ്മേളനം ചൊവ്വാഴ്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് മണ്ഡലത്തിലെ ചെങ്ങാലൂര്‍ ശാന്തിനഗറില്‍ വൈകിട്ട് 4നായിരിക്കും സമാപന സമ്മേളനം. ബ്ലോക്ക് പ്രസിഡന്റ് സുധന്‍ കാരയില്‍ അധ്യക്ഷനാകും. സമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, ടി.ജെ.സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ, യുഡിഎഫ് ജില്ല ചെയര്‍മാന്‍ എം.പി. വിന്‍സന്റ്, മുന്‍എംഎല്‍എ അനില്‍ അക്കര, കെപിസിസി സെക്രട്ടറി സി.സി.ശ്രീകുമാര്‍, ബ്ലോക്ക് ചീഫ് കോര്‍ഡിനേറ്റര്‍ കെ.എം.ബാബുരാജ് തുടങ്ങി നേതാക്കള്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന യാത്ര ചെങ്ങാലൂര്‍, സൂര്യഗ്രാമം, ആറ്റപ്പിള്ളി, മറ്റത്തൂര്‍കുന്ന്, വാസുപുരം വഴി അവിട്ടപ്പിള്ളിയില്‍ സമാപിക്കും. പുതുക്കാട്, മറ്റത്തൂര്‍, പറപ്പൂക്കര, …

ടി.എന്‍.പ്രതാപന്‍ എംപി നയിക്കുന്ന വെറുപ്പിനെതിരെ സ്‌നേഹസന്ദേശ യാത്രയുടെ സമാപന സമ്മേളനം ചൊവ്വാഴ്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു Read More »

പുതുക്കാട് മണ്ഡലത്തിലെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളിക്കുളങ്ങര ഗവണ്‍മെന്റ് യുപി സ്‌കൂളിന് പുതിയ കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍ ഒരു കോടി രൂപ അനുവദിച്ചതായി കെ കെ രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പ് 2023, 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. നിലവില്‍ കാലപ്പഴക്കം കൊണ്ട് ജീര്‍ണാവസ്ഥയിലായിരുന്നു യു.പി സ്‌കൂള്‍ കെട്ടിടം നിലനിന്നിരുന്നത്. തുടര്‍ന്ന് കെ കെ രാമചന്ദ്രന്‍ എംഎല്‍എയുടെ നിര്‍ദ്ദേശം പരിഗണിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കെട്ടിട നിര്‍മ്മാണത്തിനായി തുക അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മ്മാണ ചുമതല.

മുകുന്ദപുരം താലൂക്ക് തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന 433 -ാം നമ്പര്‍ റേഷന്‍ ഷോപ്പ് കെ സ്റ്റോര്‍ ആയി പരിവര്‍ത്തനം ചെയ്തുകൊണ്ടുള്ള ചടങ്ങിന്റെ ഉദ്ഘാടനം പുതുക്കാട് എംഎല്‍എ കെ കെ രാമചന്ദ്രന്‍ നിര്‍വഹിച്ചു.

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹേമലത സുകുമാരന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പോള്‍സണ്‍ തെക്കുംപീടിക, ഗ്രാമപഞ്ചായത്ത് മെമ്പര്‍ അനു പനങ്കുടന്‍, രാഷ്ട്രീയ കക്ഷി നേതാക്കളായ സുലൈമാന്‍ വി കെ, ജോണ്‍ വട്ടക്കുഴി, ജോര്‍ജ് താഴെക്കാടന്‍, രാഘവന്‍ മുളങ്ങാടന്‍, സന്ദീപ് കണിയത്ത്, അഖില്‍ മുകുന്ദപുരം താലൂക്ക് സപ്ലൈ ഓഫീസര്‍ പി എ എല്‍ബി, റേഷനിങ് ഇന്‍സ്‌പെക്ടര്‍ ഒ എസ് സജീവ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എല്‍ എല്‍ …

മുകുന്ദപുരം താലൂക്ക് തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന 433 -ാം നമ്പര്‍ റേഷന്‍ ഷോപ്പ് കെ സ്റ്റോര്‍ ആയി പരിവര്‍ത്തനം ചെയ്തുകൊണ്ടുള്ള ചടങ്ങിന്റെ ഉദ്ഘാടനം പുതുക്കാട് എംഎല്‍എ കെ കെ രാമചന്ദ്രന്‍ നിര്‍വഹിച്ചു. Read More »

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ പുതുക്കാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിരോധസമരം സംഘടിപ്പിച്ചു

എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മറ്റിയംഗം പി. തങ്കം ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പുതുക്കാട് സെന്ററില്‍ നടന്ന സമരത്തില്‍ ഏരിയ കമ്മറ്റിയംഗം സാറാമ്മ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം സരിത രാജേഷ്, പി കെ എസ് ജില്ലാ കമ്മറ്റിയംഗങ്ങളായ പി വി മണി, പഞ്ചായത്ത് അംഗങ്ങളായ സുമ ഷാജു, ഹിമ ദാസന്‍, എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് ഏരിയ കമ്മറ്റിയംഗളായ സാവിത്രി, സജിത്ത് കോമത്തുകാട്ടില്‍ എന്നിവര്‍ സംസാരിച്ചു.

മുകുന്ദപുരം താലൂക്ക് തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന 433 -ാം നമ്പര്‍ റേഷന്‍ ഷോപ്പ് കെ സ്റ്റോര്‍ ആയി പരിവര്‍ത്തനം ചെയ്തുകൊണ്ടുള്ള ചടങ്ങിന്റെ ഉദ്ഘാടനം പുതുക്കാട് എംഎല്‍എ കെ കെ രാമചന്ദ്രന്‍ നിര്‍വഹിച്ചു

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹേമലത സുകുമാരന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പോള്‍സണ്‍ തെക്കുംപീടിക, ഗ്രാമപഞ്ചായത്ത് മെമ്പര്‍ അനു പനങ്കുടന്‍, രാഷ്ട്രീയ കക്ഷി നേതാക്കളായ സുലൈമാന്‍ വി കെ, ജോണ്‍ വട്ടക്കുഴി, ജോര്‍ജ് താഴെക്കാടന്‍, രാഘവന്‍ മുളങ്ങാടന്‍, സന്ദീപ് കണിയത്ത്, അഖില്‍ മുകുന്ദപുരം താലൂക്ക് സപ്ലൈ ഓഫീസര്‍ പി എ എല്‍ബി, റേഷനിങ് ഇന്‍സ്‌പെക്ടര്‍ ഒ എസ് സജീവ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എല്‍ എല്‍ …

മുകുന്ദപുരം താലൂക്ക് തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന 433 -ാം നമ്പര്‍ റേഷന്‍ ഷോപ്പ് കെ സ്റ്റോര്‍ ആയി പരിവര്‍ത്തനം ചെയ്തുകൊണ്ടുള്ള ചടങ്ങിന്റെ ഉദ്ഘാടനം പുതുക്കാട് എംഎല്‍എ കെ കെ രാമചന്ദ്രന്‍ നിര്‍വഹിച്ചു Read More »

കല്ലൂര്‍ ആദൂരില്‍ ഏക്കര്‍ക്കണത്തിന് പാടത്ത് പുല്ലിന് തീ പിടിച്ചു

പാടത്തെ ഉണങ്ങിയ പുല്ലിനും സമീപത്തെ മണ്ണെടുത്ത കുഴികളിലെ പുല്‍ക്കാടുകള്‍ക്കുമാണ് തീ പിടിച്ചത്.(വിഒ) അഗ്നിബാധ മൂലം പ്രദേശത്ത് ഏകദേശം ഒരു കിലോമീറ്ററോളം പുക വ്യാപിച്ചു. പുതുക്കാടുനിന്നും എത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. സമീപത്തെ വീടുകളിലേക്കും പറമ്പുകളിലേക്കും തീ പടരാതിരിക്കാന്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ഏറെ പണിപ്പെട്ടു. ചൂട് കൂടി വരുന്നതിനാല്‍ അഗ്നിബാധ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.

മണ്ണൂത്തി പറവട്ടാനിയില്‍ ബൈക്കും ബസും കുട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു

പുതുക്കാട് മണ്ഡലത്തിലെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളിക്കുളങ്ങര ഗവണ്‍മെന്റ് യുപി സ്‌കൂളിന് പുതിയ കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍ ഒരു കോടി രൂപ അനുവദിച്ചതായി കെ കെ രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് 2023, 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. നിലവില്‍ കാലപ്പഴക്കം കൊണ്ട് ജീര്‍ണാവസ്ഥയിലായിരുന്നു യു.പി സ്‌കൂള്‍ കെട്ടിടം നിലനിന്നിരുന്നത്. തുടര്‍ന്ന് കെ കെ രാമചന്ദ്രന്‍ എംഎല്‍എയുടെ നിര്‍ദ്ദേശം പരിഗണിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കെട്ടിട നിര്‍മ്മാണത്തിനായി തുക അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മ്മാണ ചുമതല.

ടി എന്‍ പ്രതാപന്‍ എം പി നയിക്കുന്ന വെറുപ്പിനെതിരെ സ്‌നേഹസന്ദേശ യാത്ര അളഗപ്പ നഗറില്‍ പര്യടനം നടത്തി. കരുവാപ്പടിയില്‍ നിന്നും ആരംഭിച്ച സ്‌നേഹ സന്ദേശ യാത്ര വരന്തരപ്പിള്ളി പൗണ്ടില്‍ സമാപിച്ചു

തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട വി.എസ്.സുനില്‍കുമാര്‍ പുതുക്കാട് മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തി. നെന്മണിക്കര, വല്ലച്ചിറ, പറപ്പൂക്കര, പുതുക്കാട് പഞ്ചായത്തുകളിലെ വിവിധ സ്ഥാപനങ്ങളിലും പള്ളികള്‍, കോണ്‍വെന്റുകള്‍, സ്‌കൂളുകള്‍, കോളജുകള്‍ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം അനൗദ്യോഗിക പ്രചാരണത്തിന്റെ ഭാഗമായി ആദ്യമായാണ് വി.എസ്. സുനില്‍കുമാര്‍ മണ്ഡലത്തില്‍ എത്തിയത്. സ്ഥാനാര്‍ഥിക്കൊപ്പം റെവന്യൂ മന്ത്രി കെ രാജന്‍, പുതുക്കാട് എംഎല്‍എ കെ.കെ.രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിന്‍സ്, എല്‍ഡിഎഫ് നേതാക്കളായ ടി.എ. രാമകൃഷ്ണന്‍, പി.കെ.ശിവരാമന്‍, പി.കെ.ശേഖരന്‍, …

ടി എന്‍ പ്രതാപന്‍ എം പി നയിക്കുന്ന വെറുപ്പിനെതിരെ സ്‌നേഹസന്ദേശ യാത്ര അളഗപ്പ നഗറില്‍ പര്യടനം നടത്തി. കരുവാപ്പടിയില്‍ നിന്നും ആരംഭിച്ച സ്‌നേഹ സന്ദേശ യാത്ര വരന്തരപ്പിള്ളി പൗണ്ടില്‍ സമാപിച്ചു Read More »

പാലാ രൂപതയിലെ പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളി അങ്കണത്തില്‍ ഒരു സംഘം യുവാക്കള്‍ ആരാധന തടസ്സപ്പെടുത്തി വാഹനങ്ങളുടെ മല്‍സരയോട്ടം നടത്തിയതിലും അതു വിലക്കിയ അസി. വികാരി ഫാ. ജോസഫ് ആറ്റുചാലിലിനെ വാഹനമിടിച്ചു അപായപ്പെടുത്താന്‍ ശ്രമിച്ചതിലും ഇരിങ്ങാലക്കുട രൂപത വൈദിക, സന്യസ്ത, അല്‍മായ യോഗം പ്രതിഷേധിച്ചു

കുറ്റവാളികള്‍ക്കെതിരെ മാതൃകാപരമായ വിധത്തില്‍ നിയമനടപടി സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതരും പൊലിസും കരുതല്‍ നടപടികള്‍ എടുക്കണമെന്നും ആവശ്യപ്പെട്ടു. പള്ളിയില്‍ ആരാധന നടക്കുന്ന സമയത്ത് യുവാക്കളുടെ സംഘം പള്ളിമുറ്റത്ത് കടന്നുകയറി അതിക്രമം നടത്തിയത് ഗൗരവപൂര്‍വം കാണണം. അതിനേക്കാള്‍ ഗുരുതരമായ തെറ്റാണ് വൈദികനെ വാഹനമിടിച്ചു കൊലപ്പെടുത്താന്‍ നടത്തിയ ശ്രമം. കേരളത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദവും വിവിധ വിഭാഗങ്ങള്‍ക്കിടയിലുള്ള സഹിഷ്ണുതാ മനോഭാവവും തകര്‍ക്കാനുള്ള ഗൂഢശ്രമം ഇതിന്റെ പിന്നിലുണ്ടോയെന്ന് അന്വേഷിക്കണം. കേസ് ലഘൂകരിച്ചു കാണാനും ഒറ്റപ്പെട്ട സംഭവമായി ചിത്രീകരിക്കാനുമുള്ള ചില കേന്ദ്രങ്ങളുടെ ശ്രമത്തില്‍ …

പാലാ രൂപതയിലെ പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളി അങ്കണത്തില്‍ ഒരു സംഘം യുവാക്കള്‍ ആരാധന തടസ്സപ്പെടുത്തി വാഹനങ്ങളുടെ മല്‍സരയോട്ടം നടത്തിയതിലും അതു വിലക്കിയ അസി. വികാരി ഫാ. ജോസഫ് ആറ്റുചാലിലിനെ വാഹനമിടിച്ചു അപായപ്പെടുത്താന്‍ ശ്രമിച്ചതിലും ഇരിങ്ങാലക്കുട രൂപത വൈദിക, സന്യസ്ത, അല്‍മായ യോഗം പ്രതിഷേധിച്ചു Read More »