മറ്റത്തൂരില്‍ നിന്നുമുള്ള വാഴയുടെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശത്തും വിപണി. പാഡി അഗ്രോയുടെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളെ വിദേശ വിപണിയിലേക്ക് സ്വാഗതം ചെയ്തു വിയറ്റ്‌നാം സംഘം. കേരളീയത്തില്‍ പാഡി അഗ്രോയ്ക്ക് ലഭിച്ചത് മികച്ച സ്വീകാര്യത
മറ്റത്തൂര്‍ പഞ്ചായത്തിലെ കിഴക്കേ കോടാലി കേന്ദ്രീകരിച്ചുള്ള പാഡി അഗ്രോയ്ക്ക് ‘കേരളീയം’ വഴി തുറന്നു നല്‍കിയത് ആഭ്യന്തര വിദേശ വിപണിയിലേക്കുള്ള വാതിലാണ്. തിരുവനന്തപുരത്ത് നടന്ന കേരളീയം സ്റ്റാളില്‍ പാഡി അഗ്രോയുടെതായി വാഴയില്‍ നിന്നുള്ള 13 ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശനത്തിന് ഉള്‍പ്പെടുത്തിയതില്‍ വാഴപ്പിണ്ടി കൊണ്ടുള്ള ക്യാന്‍ഡി, സ്‌ക്വാഷ് എന്നിവയ്ക്ക് വിയറ്റ്‌നാമില്‍ നിന്നെത്തിയ മന്ത്രിമാര്‍ അടങ്ങുന്ന സംഘം വിയറ്റ്‌നാം വിപണിയിലേക്കുള്ള സാധ്യതകള്‍ തുറന്നു നല്‍കി. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ശേഷമാണ് സംഘം മടങ്ങിയത്. ഇതുകൂടാതെ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പും ഇവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച …