nctv news pudukkad

കനകമല തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഭാരത പ്രവേശന തിരുനാളിന് കൊടിയേറി. കനകമല കുരിശുമുടിയില്‍ തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ.അലക്‌സ് കല്ലേലി കൊടിയേറ്റി

നവംബര്‍ 21നാണ് തിരുന്നാള്‍. തിരുനാള്‍ ദിനത്തില്‍ മലമുകളില്‍ ആഘോഷമായ പാട്ടു കുര്‍ബ്ബാന, തിരുനാള്‍ സന്ദേശം, നോവന ,തുടര്‍ന്ന് നേര്‍ച്ച ഊട്ട് എന്നിവ ഉണ്ടായിരിക്കും. തിരുനാളിന് ഒരുക്കമായി 18, 19, 20 ന് അടിവാരം പള്ളിയില്‍ രാവിലെ 6.15 ന് ആഘോഷമായ വിശുിദ്ധ കുര്‍ബ്ബാനയും മറ്റു തിരുകര്‍മ്മങ്ങളും ഉണ്ടാകും. കൈക്കാരന്‍മാരായ ആന്റു കരിയാട്ടി, ലിജോ ചാതേലി, ഷിജു പഴേടത്ത് പറമ്പില്‍, ക്രിസ്‌റ്റോ കള്ളിയത്ത് പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *