nctv news pudukkad

nctv news logo
nctv news logo

തൊഴിലവസരം

JOB VACANCY

തൊഴില്‍ മേള 21ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്റിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് നവംബര്‍ 21ന് ഉച്ചയ്ക്ക് 1.30 മുതല്‍ നാലുവരെ അഭിമുഖം നടത്തും. എം കോം, സി എ/ സി എ ഇന്റര്‍, എം ബി എ മാര്‍ക്കറ്റിങ്/ ഹ്യൂമന്‍ റിസോഴ്‌സസ്, എം സി എ, ബി ടെക്ക്/ ഏതെങ്കിലും ടെക്‌നിക്കല്‍ ബിരുദം, ബി കോം, ടാലി, ഡിപ്ലോമ ഇന്‍ ഗ്രാഫിക് ഡിസൈനിങ്, ഡിജിറ്റര്‍ മാര്‍ക്കറ്റിങ്, ബിരുദം, പ്ലസ്ടു, മൂന്ന് വര്‍ഷ ഡിപ്ലോമ തുടങ്ങിയവയാണ് യോഗ്യത. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. വാട്ട്‌സ് ആപ്പ്: 9446228282, ഫോണ്‍: 2333742.

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

സംസ്ഥാനത്തെ പുറത്തെ ദേശീയ പ്രാധാന്യമുള്ള/ ഐ ഐ ടി, ഐ ഐ എം, ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മെറിറ്റ്/ റിസര്‍വേഷന്‍ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ഒ ഇ സി, ഒ ബി സി (എച്ച്) വിഭാഗക്കാര്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. വിശദമായ വിജ്ഞാപനവും മാര്‍നിര്‍ദേശങ്ങളും www.bcdd.kerala.gov.in ല്‍ ലഭിക്കും. www.egrantz.kerala.gov.in മുഖേന ഡിസംബര്‍ 15നകം അപേക്ഷ നല്‍കണം. ഫോണ്‍: 0491 2505663.

മെഡിക്കല്‍ ഓഫീസര്‍ നിയമനം

ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിന് കീഴിലെ ഇ എസ് ഐ സ്ഥാപനങ്ങളിലേക്ക് മെഡിക്കല്‍ ഓഫീസറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. എം ബി ബി എസ് ബിരുദവും ടി സി എം സി രജിസ്‌ട്രേഷനുമുള്ളവര്‍ cru.czims@kerala.gov.in ഇ-മെയിലില്‍ നവംബര്‍ 24ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2391018.

ഗസ്റ്റ് അധ്യാപക നിയമനം

ചേലക്കര ഗവ. പോളിടെക്‌നിക് കോളജില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എന്‍ജിനീയറിങ് തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- ബിടെക് ഒന്നാം ക്ലാസ്. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം നവംബര്‍ 22ന് രാവിലെ 10ന് എഴുത്തു പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകണം. ഫോണ്‍: 04884 254484.


പി എസ് സി സര്‍ട്ടിഫിക്കറ്റ് പരിശോധന 20 മുതല്‍

വിവിധ കമ്പനി ബോര്‍ഡ്, കോര്‍പ്പറേഷനുകളിലേക്കുള്ള ജൂനിയര്‍ അസിസ്റ്റന്റ്/ കാഷ്യര്‍/ അസിസ്റ്റന്റ് ട്രേഡ് 2 (കാറ്റഗറി നമ്പര്‍ 026/22) തസ്തികയുടെ സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത ജില്ലയിലെ ഉദ്യോഗാര്‍ഥികളുടെ പ്രമാണ പരിശോധന നവംബര്‍ 20 മുതല്‍ 24 വരെ പി എസ് സി ജില്ലാ ഓഫീസില്‍ നടത്തും. അറിയിപ്പ് എസ് എം എസ്, പ്രൊഫൈല്‍ മെസ്സേജ് വഴി നല്‍കിയിട്ടുണ്ട്. നിശ്ചിത തീയതിയില്‍ അസല്‍ സര്‍ട്ടിഫിക്കുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0487 2327505.





Leave a Comment

Your email address will not be published. Required fields are marked *