വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 ലെ മുത്തുമല മുപ്ലിയം റോഡ് നവീകരിക്കുന്നു
റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന് എംഎല്‍എ നിര്‍വഹിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം അജിതാ സുധാകരന്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹേമലതാ നന്ദകുമാര്‍, ഇഞ്ചക്കുണ്ട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബൈജു വൈപിനാടന് എന്നിവര്‍ പ്രസംഗിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ ചിലവിലാണ് റോഡ് നവീകരിക്കുന്നത്.
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 ലെ മുത്തുമല മുപ്ലിയം റോഡ് നവീകരിക്കുന്നു Read More »



















