nctv news pudukkad

nctv news logo
nctv news logo

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലെ പ്രതിയെ 10 വര്‍ഷം കഠിന തടവിനും 75,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു

nctv news*pudukad news

യുവതിയോട് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ കാരുമാത്ര സ്വദേശിയായ ഏറാട്ടുപറമ്പില്‍ വീട്ടില്‍ മുഹമ്മദ് സഗീറിനെയാണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇയാളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റ് ചെയ്തു. 2018 ആഗസ്റ്റ് മാസം മുതല്‍ 2019 മാര്‍ച്ച് മാസം വരെയുള്ള വിവിധ കാലയളവില്‍ മുഹമ്മദ് സഗീര്‍ യുവതിയെ പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നല്‍കിയും പലസ്ഥലത്തും കൊണ്ട് പോയി പീഡിപ്പിച്ചു എന്നാണ് കേസ്. ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി വിവീജ സേതുമോഹന്‍ ആണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് വിജു വാഴക്കാല ഹാജരായി. പ്രോസിക്യൂഷന്‍ നടപടികള്‍ എഎസ്‌ഐ ആര്‍. രജനി ഏകോപിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *