കെട്ടിട നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സിഐടിയു പുതുക്കാട് മേഖലാ സമ്മേളനം സംഘടിപ്പിച്ചു
സിഐടിയു കൊടകര ഏരിയ പ്രസിഡന്റ് എ.വി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഐ.എസ്. ഷാജു അധ്യക്ഷനായി. ഫിലോമിന ഫ്രാന്‍സിസ്, സിപിഎം പുതുക്കാട് മേഖലാ സെക്രട്ടറി അല്‍ജോ പുളിക്കന്‍, എം.എ. ഫ്രാന്‍സിസ് സിന്ധു ഭാസ്‌കരന്‍, നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ കൊടകര ഏരിയ സെക്രട്ടറി എം.കെ. അശോകന്‍, സി.പി. സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി.ജി. ഷാജി സെക്രട്ടറി, പ്രസിഡന്റായി ഐ.എസ്. ഷാജുവിനെയും ട്രഷററായി ടി ഡി സന്ദീപിനെയും 14 അംഗ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.