nctv news pudukkad

Local News

NCTV NEWS- PUDUKAD NEWS

ആശുപത്രികളില്‍ ചികിത്സ നിരക്കുകൾ പ്രദർശിപ്പിക്കണം, സേവനങ്ങൾ,പാക്കേജ് നിരക്കുകൾ, ഡോക്ടർമാരുടെ വിവരങ്ങൾ എന്നിവയും ഉൾപ്പെടണം. മാർഗനിർദ്ദേശവുമായി ഹൈക്കോടതി

ആശുപത്രികളുടെ പ്രവർത്തനത്തിന് മാർഗനിർദ്ദേശവുമായി ഹൈക്കോടതി.എല്ലാ ആശുപത്രികളും അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ പരിശോധിക്കുകയും അവരുടെ നില ഭദ്രമാക്കുകയും (Stabilize) ചെയ്യണം..പണമില്ലെന്നതോ രേഖകളില്ലെന്നതോ ചികിത്സ നിഷേധിക്കാൻ കാരണമാകരുത്..തുടർചികിത്സ ആവശ്യമെങ്കിൽ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട ഉത്തരവാദിത്തം എടുക്കണം.ഡിസ്ചാർജ് ചെയ്യുമ്പോൾ എല്ലാ പരിശോധനാ ഫലങ്ങളും (X-ray, ECG, Scan Reports) രോഗിക്ക് കൈമാറണം..ആശുപത്രി റിസപ്ഷനിലും വെബ്സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും ചികിത്സ നിരക്കുകൾ വ്യക്തമായി പ്രദർശിപ്പിക്കണം.ലഭ്യമായ സേവനങ്ങൾ, പാക്കേജ് നിരക്കുകൾ, ഡോക്ടർമാരുടെ വിവരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടണം..രോഗികളുടെ അവകാശങ്ങൾ, പരാതി നൽകാനുള്ള …

ആശുപത്രികളില്‍ ചികിത്സ നിരക്കുകൾ പ്രദർശിപ്പിക്കണം, സേവനങ്ങൾ,പാക്കേജ് നിരക്കുകൾ, ഡോക്ടർമാരുടെ വിവരങ്ങൾ എന്നിവയും ഉൾപ്പെടണം. മാർഗനിർദ്ദേശവുമായി ഹൈക്കോടതി Read More »

NCTV NEWS- PUDUKAD NEWS

ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു

ബോളിവുഡ് ഇതിഹാസ താരം ധര്‍മ്മേന്ദ്ര (89) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് ധര്‍മേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ 8ന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് അസുഖബാധിതനായത്. കഴിഞ്ഞ ഏപ്രിലില്‍ ദ്‌ദേഹത്തിന് നേത്രശസ്ത്രക്രിയ നടത്തിയിരുന്നു. ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് ധര്‍മേന്ദ്ര വിശേഷിപ്പിക്കപ്പെടുന്നത്. 1960ല്‍ ‘ദില്‍ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീര്‍, ചുപ്‌കേ ചുപ്‌കേ, ഡ്രീം ഗേള്‍ തുടങ്ങിയ ചിത്രങ്ങള്‍ …

ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു Read More »

NCTV NEWS- PUDUKAD NEWS

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാര്‍ അറസ്റ്റിൽ

 ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എന്‍ വാസുവിന് പിന്നാലെ വീണ്ടും നിര്‍ണായക അറസ്റ്റ്. 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന എ പത്മകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് പത്മകുമാറിന്‍റെ അറസ്റ്റ്. സ്വര്‍ണക്കൊള്ളയിലെ ആറാമത്തെ അറസ്റ്റാണിത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍. ശബരിമല ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കൊല്ലം വിജി കോടതിയിൽ ഇന്ന് തന്നെ പത്മകുമാറിനെ ഹാജരാക്കും.കട്ടിള പാളി …

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാര്‍ അറസ്റ്റിൽ Read More »

nctv news- pudukad news

ജില്ലാ പഞ്ചായത്ത് ആമ്പല്ലൂര്‍, പറപ്പൂക്കര, കൊടകര ഡിവിഷനുകളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ആമ്പല്ലൂര്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി ഷീല ജോര്‍ജ്, പറപ്പൂക്കര ഡിവിഷന്‍ സ്ഥാനാര്‍ഥി അമ്പിളി വേണു, കൊടകര ഡിവിഷന്‍ സ്ഥാനാര്‍ഥി കെ.ജെ. ഡിക്‌സന്‍ എന്നിവരാണ് ജില്ലാ കളക്ടര്‍ മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. 

nctv news- pudukad news

കൊടകര ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മുകുന്ദപുരം താലൂക്ക് കാര്‍ഷിക സഹകരണ സംഘത്തിന്റെ പുതിയ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എംആര്‍. ജയകുമാര്‍ അധ്യക്ഷനായി. സിപിഐ ജില്ലാ കമ്മറ്റിയംഗം പി.കെ. ശേഖരന്‍, കെ.ആര്‍. രാജേന്ദ്രന്‍, സുനന്ദ ശശി, കെ.എല്‍. സുരേഷ്, കെ.സി. കാര്‍ത്തികേയന്‍, സജിനി ദാസന്‍, സുസ്മിത സുജിത്ത്, ടി.ആര്‍. വാസുദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.

nctv news- pudukad news

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ക്രിസ്മസ് പരീക്ഷ തീയതികളില്‍ മാറ്റം വരാന്‍ സാധ്യത

ക്രിസ്മസ് അവധിക്ക് മുന്‍പും ശേഷവുമായി രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താനാണ് സാധ്യത. വിദ്യാഭ്യാസ ഗുണനിലവാര അവലോകന സമിതി യോഗത്തിലാകും അന്തിമ തീരുമാനം വരിക. 2025 2026 വിദ്യാഭ്യാസ കലണ്ടര്‍ അനുസരിച്ച് ഡിസംബര്‍ 11 മുതലാണ് രണ്ടാംപാദ വാര്‍ഷിക പരീക്ഷകള്‍ നടക്കാനിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് തീയതിയും വോട്ടെണ്ണലും പ്രഖ്യാപിച്ചതോടെയാണ് പരീക്ഷ ദിവസങ്ങള്‍ മാറുന്നത്. ഡിസംബര്‍ 9, 11 തീയതികളിലാണ് തിരഞ്ഞെടുപ്പ്. ഡിസംബര്‍13 നാണ് വോട്ടെണ്ണല്‍. ക്രിസ്മസ് അവധിക്ക് മുന്‍പും ശേഷവുമായി രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താനാണ് ഇപ്പോഴത്തെ ആലോചന. …

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ക്രിസ്മസ് പരീക്ഷ തീയതികളില്‍ മാറ്റം വരാന്‍ സാധ്യത Read More »

nctv news- pudukad news

അളഗപ്പനഗര്‍ പഞ്ചായത്തിലെ കുറുപ്പംകുളം റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം സജ്‌ന ഷിബു പ്രസംഗിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 13.63 ലക്ഷം രൂപ ചിലവിലാണ് റോഡ് നിര്‍മ്മിക്കുന്നത്.

nctv news- pudukad news

ഹരിത കേരള മിഷന്‍ വൃക്ഷവത്ക്കരണം മുരിയാട് പഞ്ചായത്തിന് ജില്ലയിലെ മൂന്നാം സ്ഥാനം

ഹരിത കേരളം മിഷന്‍ ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണ പരിപാടി ഒരു കോടിയിലധികം വൃക്ഷത്തൈകള്‍ നട്ട് ലക്ഷ്യം പഞ്ചായത്ത് പൂര്‍ത്തിയാക്കി. പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ വൃക്ഷവത്കരണവും പച്ചത്തുരുത്ത് പദ്ധതിയില്‍ ജില്ലയില്‍ മൂന്നാം സ്ഥാനത്തിനുള്ള അവാര്‍ഡും തൃശൂരില്‍ നടന്ന ചടങ്ങില്‍ റവന്യൂ മന്ത്രി കെ. രാജനില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളിയും സെക്രട്ടറിയും എം. ശാലിനിയും ഭരണസമിതി അംഗങ്ങളും ചേര്‍ന്ന് ഏറ്റുവാങ്ങി. പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടാം വാര്‍ഡിലെ പാലക്കുഴിയില്‍ 150 പരം …

ഹരിത കേരള മിഷന്‍ വൃക്ഷവത്ക്കരണം മുരിയാട് പഞ്ചായത്തിന് ജില്ലയിലെ മൂന്നാം സ്ഥാനം Read More »

NCTV NEWS- PUDUKAD NEWS

 മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മൂലംകുടം സ്‌കൂള്‍ പരിസരത്ത് പഞ്ചായത്ത് നിര്‍മ്മിച്ച ഹാപ്പിനസ് പാര്‍ക്ക് തുറന്നു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഹാപ്പിനസ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ഗ്രാമപഞ്ചായത്തക്കം ചിത്രാ സുരാജ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്

NCTV NEWS- PUDUKAD NEWS

പറപ്പൂക്കര പഞ്ചായത്തില്‍ മൊബൈല്‍ ക്രിമിറ്റോറിയം യാഥാര്‍ത്ഥ്യമായി

മൊബൈല്‍ ക്രിമിറ്റോറിയത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. ബീന സുരേന്ദ്രന്‍, കാര്‍ത്തിക ജയന്‍, കെ.സി. പ്രദീപ്, എം. കെ. ഷൈലജ എന്നിവര്‍ പ്രസംഗിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് 7 ലക്ഷവും ജില്ല പഞ്ചായത്ത് 10 ലക്ഷവും സംയുക്തമായി ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. മൊബൈല്‍ ക്രിമിറ്റോറിയത്തിന്റെ സേവനത്തിനായി 9995577575 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

NCTV NEWS- PUDUKAD NEWS

ഇരിങ്ങാലക്കുട ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി

മന്ത്രി ആര്‍. ബിന്ദു കലോത്സവം ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പുതുക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയര്‍മാനുമായ കെ.എം. ബാബുരാജ് ആമുഖപ്രഭാഷണം നടത്തി. ഫാ. പോള്‍ തേയ്ക്കാനത്ത് മുഖ്യ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് അംഗം സരിത രാജേഷ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി ചെയര്‍മാന്‍ അഡ്വ. അല്‍ജോ പുളിക്കന്‍, പുതുക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണും സ്വീകരണ കമ്മിറ്റി …

ഇരിങ്ങാലക്കുട ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി Read More »

nctv news- pudukad news

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു

മികച്ച നടനായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു. ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ഇത് എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്. മികച്ച നടിയായി ഷംല ഹംസ തിരഞ്ഞെടുക്കപ്പെട്ടു. ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനത്തിനാണ് പുരസ്‌കാരം.മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം ദര്‍ശന രാജേന്ദ്രനും ജ്യോതിര്‍മയിയും നേടി. മികച്ച നടനുള്ള പ്രത്യേക പരാര്‍ശത്തിന് ടൊവീനോ തോമസും ആസിഫ് അലിയും അര്‍ഹരായി. മികച്ച സംവിധായകനുള്ള പുരസ്‌കാരം ചിദംബരം നേടി. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രമാണ് ചിദംബരത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മഞ്ഞുമ്മല്‍ ബോയ്‌സ് ആണ് മികച്ച ചിത്രം. …

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു Read More »

NCTV NEWS- PUDUKAD NEWS

ചെമ്പുച്ചിറ ജിഎച്ച്എസ് സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാംപ് നടത്തി

മറ്റത്തൂര്‍ സിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി.സി. ഗീതാഞ്ജലി ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഐഎംഎ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.ജി. രാധാകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ കെ. സതീഷ്, എംപിടിഎ പ്രസിഡന്റ് ജിഷ ഹരിദാസ്, എസ്എംസി ചെയര്‍മാന്‍ സന്തോഷ് കുന്നുമ്മല്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ടി.എസ്. സൗമ്യ, സ്‌കൂള്‍ ചെയര്‍മാന്‍ സി.എസ്. മിഖായേല്‍ എന്നിവര്‍ പ്രസംഗിച്ചു.

nctv news- pudukad news

കൊടകര ബസ് സ്റ്റാന്റില്‍ സ്ഥാപിച്ച വാട്ടര്‍ എടിഎം തുറന്നു

കൊടകര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊടകര ബസ് സ്റ്റാന്റില്‍ സ്ഥാപിച്ച വാട്ടര്‍ എടിഎം കൊടകര പഞ്ചായത്ത് പ്രസിഡന്റ്് അമ്പിളി സോമന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി. രജീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്വപ്ന സത്യന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യ ഷാജു, ജനപ്രതിനിധികളായ. സി.ഡി. സിബി, ലത ഷാജു, പ്രനീല ഗിരീശന്‍, ഷിനി ജെയ്‌സണ്‍ എന്നിവര്‍ പ്രസംഗിച്ചു.

nctv news- pudukad news

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാംവാര്‍ഡിലെ 3 ജി ക്രഷ് അംഗന്‍വാടിയുടെ നിര്‍മ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് നിര്‍വഹിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന്‍, രണ്ടാം വാര്‍ഡ് അംഗം സനല്‍ മഞ്ഞളി, സിഡിഎസ് അംഗം റോസ് മേരി ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു. അളഗപ്പനഗര്‍ പഞ്ചായത്തിലെ ആദ്യ ക്രഷ് അംഗന്‍വാടിയാണ് ഇതെന്ന് പഞ്ചായത്ത് അംഗം സനല്‍ മഞ്ഞളി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ 2025 വാര്‍ഷിക പദ്ധതി ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ചാണ് നിര്‍മാണം. 

NCTV NEWS- PUDUKAD NEWS

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ കോനിക്കര നേതാജി വായനശാല റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ഹിനിതാ ഷാജു, കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.ജെ. രതീഷ് എന്നിവര്‍ പ്രസംഗിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 44.2 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം.

chimmini dam

കനത്ത മഴ മുന്നറിയിപ്പിന്റെയും ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിന്റെയും അടിസ്ഥാനത്തില്‍ ചിമ്മിനി ഡാമിലെ വെള്ളം കെഎസ്ഇബി വാല്‍വ് വഴി ഒഴുക്കിതുടങ്ങി

ചൊവ്വാഴ്ച ചിമ്മിനി ഡാമിലെ ജലനിരപ്പ് 74.85 മീറ്ററായിരുന്നു. 74.90 മീറ്ററിലെത്തുമ്പോഴാണ് ഡാമില്‍ ബ്ലൂ അലര്‍ട്ട് നല്‍കുക. 76.40 മീറ്റര്‍ വരെ ചിമ്മിനിയില്‍ ജലം സംഭരിക്കാനാകും. ബ്യൂഅലര്‍ട്ടിനോട് അടുത്തതോടെയാണ് വെള്ളം തുറന്നുവിടാന്‍ തൃശ്ശൂര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ അര്‍ജുന്‍ പാണ്ഡ്യന്‍ ഉത്തരവിട്ടത്. ചിമ്മിനി ഡാമില്‍ നിന്ന് കെ.എസ്.ഇ.ബി. ഫുള്‍ ലോഡ് ജനറേഷന്‍ വഴി വെള്ളം പകല്‍ സമയങ്ങളില്‍ തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിക്കാന്‍ തൃശ്ശൂര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കാണ് അനുമതി നല്‍കിയത്. ബുധനാഴ്ച രാവിലെ …

കനത്ത മഴ മുന്നറിയിപ്പിന്റെയും ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിന്റെയും അടിസ്ഥാനത്തില്‍ ചിമ്മിനി ഡാമിലെ വെള്ളം കെഎസ്ഇബി വാല്‍വ് വഴി ഒഴുക്കിതുടങ്ങി Read More »

nctv news- pudukad news

കൊടകര സ്വദേശി ഇ.ഡി. പ്രസാദ് നമ്പൂതിരി ശബരിമല മേല്‍ശാന്തി

ശബരിമല മേല്‍ശാന്തിയായി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയില്‍ ഇ.ഡി. പ്രസാദ് നമ്പൂതിരിയെ തെരഞ്ഞെടുത്തു. രാവിലെ എട്ടേകാലോടെയാണ് ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ കശ്യപ് വര്‍മയാണ് ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുത്തത്. നിലവില്‍ ആറേശ്വരം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം മേല്‍ശാന്തിയാണ് പ്രസാദ് നമ്പൂതിരി. ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുപ്പിനുശേഷം മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ് നടന്നു. മാളികപ്പുറം മേല്‍ശാന്തിയായി കൊല്ലം മയ്യനാട് ആയിരംതെങ്ങ് മുട്ടത്തുമഠം എംജി മനു നമ്പൂതിരിയെയാണ് തെരഞ്ഞെടുത്തത്.

NCTV NEWS- PUDUKAD NEWS

വരന്തരപ്പിള്ളി വില്ലേജ് ഓഫീസ് കെട്ടിട ഉദ്ഘാടനം സംഘാടകസമിതി രൂപീകരിച്ചു

അത്യാധുനിക രീതിയില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ നിര്‍മ്മിച്ച വരന്തരപ്പിള്ളി വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങിന്റെ സംഘാടകസമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണയോഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് അധ്യക്ഷത വഹിച്ചു. ചാലക്കുടി ഭൂരേഖ തഹസില്‍ദാര്‍ ആന്റോ ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ചെയര്‍മാനും ചാലക്കുടി തഹസില്‍ദാര്‍ കെ.സി. ജേക്കബ് കണ്‍വീനറുമായ സംഘാടകസമിതി രൂപീകരിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് അംഗം, റവന്യൂ …

വരന്തരപ്പിള്ളി വില്ലേജ് ഓഫീസ് കെട്ടിട ഉദ്ഘാടനം സംഘാടകസമിതി രൂപീകരിച്ചു Read More »

nctv news- pudukad news

നവീകരിച്ച വെള്ളിക്കുളങ്ങര ഹെല്‍ത്ത് സബ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരം, പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈബി സജി, മെഡിക്കല്‍ ഓഫീസര്‍ എം.വി. റോഷ് എന്നിവര്‍ പ്രസംഗിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ 7 ലക്ഷം രൂപ ഫണ്ടുപയോഗിച്ചാണ് നവീകരണ പ്രവര്‍ത്തികള്‍ നടത്തിയത്.