ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊടകര ബ്ലോക്ക് സംഘാടക സമിതി രൂപീകരണയോഗം സംഘടിപ്പിച്ചു. യോഗം സി.പി.ഐ.എം തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് അഖിൽ ബാബു അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി പി.എൻ. വിഷ്ണു, സി.പി.ഐ.എം കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറർ ഇ.ഡി. ദിലീഷ് എന്നിവർ പ്രസംഗിച്ചു. രക്ഷാധികാരികളായി കെ.കെ. രാമചന്ദ്രൻ എം.എൽ.എ.യും ടി.എ. രാമകൃഷ്ണനെയും തെരഞ്ഞെടുക്കപ്പെട്ടു. ചെയർമാനായി പി.കെ. ശിവരാമൻ, കൺവീനറായി പി.എൻ. വിഷ്ണു, ട്രഷററായി അഖിൽ ബാബു എന്നിവരെയും യോഗം തീരുമാനിച്ചു.
ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം: കൊടകര ബ്ലോക്ക് സംഘാടക സമിതി രൂപീകരണയോഗം നടന്നു






