ടോള്‍ നല്‍കിയിട്ടും ദേശീയപാത അതോറിറ്റി സേവനങ്ങള്‍ നല്‍കുന്നില്ലെന്ന് സുപ്രീംകോടതി. റോഡിന്റെ അവസ്ഥ മോശം തന്നെയെന്ന് പറഞ്ഞ സുപ്രീംകോടതി സര്‍വീസ് റോഡുകളും മെച്ചപ്പെടുത്തിയില്ലെന്ന് വിമര്‍ശിച്ചു
പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് എന്‍.എച്ച്.എ.ഐ നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. ടോള്‍ പിരിവു നാലാഴ്ചത്തേക്കു തടഞ്ഞ കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാണ് എന്‍.എച്ച്.എ.ഐ. യുടെ ആവശ്യം. ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്ന് ദേശിയപാത അതോറിറ്റി വാദിച്ചു. 2.5 കിലോമീറ്റര്‍ കിലോമീറ്റര്‍ മാത്രമാണ് ഗതാഗതക്കുരുക്കെന്നും എന്‍.എച്ച്.എ.ഐ വിശദീകരിച്ചു. എന്നാല്‍ പണി പൂര്‍ത്തിയാകും മുമ്പ് ടോള്‍ പിരിച്ചല്ലോയെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് സഹ ജഡ്ജ് വിനോദ് ചന്ദ്രന് …
നന്തിക്കര മാപ്രാണം റോഡ് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ കെ രാമചന്ദ്രന് എംഎല്‍എ മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് എന്നിവര്‍ പ്രസംഗിച്ചു. 16.63 കോടി രൂപ ചിലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്
അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ലാബ് സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന് എംഎല്‍എ നിര്‍വഹിച്ചു
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന് അധ്യക്ഷത വഹിച്ചു. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി മുഖ്യാതിഥിയായി.കൊടകര ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.കെ. സദാശിവന്, അളഗപ്പനഗര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജോ ജോണ്‍, ബ്ലോക്ക് അംഗം ടെസി വില്‍സണ്‍, പഞ്ചായത്ത് അംഗം ദിനില്‍ പാലപ്പറമ്പില്‍, കൊടകര ബിപിസി ടി.ആര്. അനൂപ്, പ്രിന്‍സിപ്പല്‍ എസ് കെ മധുനചന്ദ്രന്, പ്രധാനധ്യാപിക സിനി എം. കുര്യാക്കോസ്, പിടിഎ പ്രസിഡന്റ് എന്‍.എസ്. ശാലിനി, വിദ്യാലയ …
കോണ്‍ഗ്രസ് നെന്മണിക്കര മണ്ഡലത്തില്‍ മഹാത്മ ഗാന്ധി കുടുംബ സംഗമവും ആദരവും സംഘടിപ്പിച്ചു
സനീഷ്കുമാര് ജോസഫ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ എംപി രമ്യ ഹരിദാസ് മുഖ്യാതിഥിയായി പങ്കെടുത്തു. ഉന്നത വിജയം നേടിയ എസ്എസ്എല്‍സി, +2 വിദ്യാര്‍ത്ഥികളെയും 70 കഴിഞ്ഞ മുതിര്‍ന്നവരെയും ചടങ്ങില്‍ ആദരിച്ചു. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഡിസിസി ജനറല്‍ സെക്രട്ടറി സെബി കൊടിയന്‍, കെ. കഷ്ണന്‍കുട്ടി, കെ.വി. പുഷ്പാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.
പേരാമ്പ്രയില്‍ മിനിലോറിയില്‍ പച്ചക്കറിക്കിടയില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന 2765 ലിറ്റര്‍ സ്പിരിറ്റ് പോലീസ് പിടികൂടി
ഡ്രൈവര്‍ ആലപ്പുഴ കൈനകരി സ്വദേശി മാരാന്തറ 32 വയസുള്ള സുരാജിനെ കസ്റ്റഡിയിലെടുത്തു. ഡാന്‍സാഫ് സ്വ്കാഡും കൊടകര സി ഐ പി.കെ.ദാസ്, എസ്.ഐ.ഡെന്നി, എ.എസ്.ഐ ഗോകുല്‍ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേര്‍ന്നാണ് സ്പിരിറ്റ് പിടികൂടിയത്. തമിഴ്്നാട്ടില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് മിനിലോറിയില്‍ കൊണ്ടുപോകുകയായിരുന്ന സ്പിരിറ്റ് വണ്ടി ദേശീയപാതയില്‍ നിര്‍മാണം നടത്തികൊണ്ടിരിക്കുന്ന അടിപ്പാതക്കു സമീപത്തുവെച്ചാണ് പോലീസ് പിടിയിലായത്. ഓണക്കാലം ലക്ഷ്യമാക്കി വ്യാജമദ്യ നിര്‍മിക്കാന്‍ ലക്ഷ്യമിട്ടാണ് സ്പിരിറ്റ് കടത്താന്‍ ശ്രമിച്ചത്. 35 ലിറ്റര്‍ വീതമുള്ള 79 കന്നാസുകളിലാക്കിയാണ് പച്ചക്കറിലോറിയില്‍ ഒളിപ്പിച്ചിരുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാന കേരളം പദ്ധതി വഴി അമ്പതിനായിരത്തിലധികം പട്ടിക ജാതി പട്ടിക വര്‍ഗ്ഗ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി ഒ.ആര്. കേളു
പുതുക്കാട് രണ്ടാം കല്ല് ഉന്നതിയില്‍ നടപ്പാക്കിയ ഒരു കോടി രൂപയുടെ അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കെ.കെ. രാമചന്ദ്രന് എം എല്‍ എ അധ്യക്ഷനായ ചടങ്ങില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം. ചന്ദ്രന്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സതി സുധീര്‍, പുതുക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു, ഗ്രാമ പഞ്ചായത്ത് അംഗം ഹിമ ദാസന്, ജില്ലാ പട്ടിക ജാതി …
പുതുക്കാട് മുപ്ലിയം ഇഞ്ചക്കുണ്ട് കോടാലി റോഡിന്റെ നവീകരണത്തിനു മുന്നോടിയായി കെ.കെ. രാമചന്ദ്രന് എംഎല്‍എയുടെ സാന്നിധ്യത്തില്‍ കിഫ്ബിയുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും സംയുക്ത പരിശോധന നടത്തി
പാതയിലെ ഇലക്ട്രിക്കല്‍ പോസ്റ്റുകള്‍ മാറ്റുന്നതിന് 2.13 കോടി രൂപയും വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് 1.70 കോടി രൂപയും അനുവദിച്ചതായി എംഎല്‍എ പറഞ്ഞു. യൂട്ടിലിറ്റി ഷിഫ്റ്റിംഗ് ഉടന്‍ ആരംഭിക്കുമെന്ന് തുടര്‍ന്ന് റോഡിന്റെ നിര്‍മ്മാണം തുടങ്ങാനാകുമെന്നും എംഎല്‍എ അറിയിച്ചു. റോഡിനായി ഭൂമി സൗജന്യമായി വിട്ടു നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. 74 കോടി രൂപയുടെ പുതിയ സാമ്പത്തിക അനുമതി ലഭിച്ചാല്‍ മറ്റു തടസ്സങ്ങള്‍ ഇല്ലെങ്കില്‍ നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കും. റോഡിലെ കുഴികള്‍ അടയ്ക്കുന്നതിന് തുക മാറ്റിവച്ചിട്ടുണ്ട് എന്നും …
ചിറ്റിശേരിയില്‍ കിണറ്റില്‍ വീണ് വയോധിക മരിച്ചു
കണ്ണമ്പുഴ വീട്ടില്‍ ഈനാശുവിന്റെ ഭാര്യ സിസിലിയാണ് മരിച്ചത്. 68 വയസായിരുന്നു. ബുധനാഴ്ച രാവിലെ 7.30നായിരുന്നു സംഭവം. പുതുക്കാട് അഗ്നിരക്ഷസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പുതുക്കാട് പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. സിസിലിയുടെ സംസ്കാരം വ്യാഴാഴ്ച രാവിലെ 9ന് ചിറ്റിശേരി സെന്റ് മേരീസ് പള്ളിയില്‍ നടക്കും. സിജോ, സിന്റോ എന്നിവര്‍ മക്കളും സിമി, ജിന്‍സി എന്നിവര്‍ മരുമക്കളുമാണ്.
പാലിയേക്കരയില്‍ ടോള്‍ പിരിവ് നാലാഴ്ചത്തേക്ക് നിര്‍ത്തി വെക്കാന്‍ ഹൈക്കോടതി ഉത്തരവ്
മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് കാരണം യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ കണക്കിലെടുത്താണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്കില്‍ ദേശീയപാത അതോറിറ്റിക്കെതിരെ ഹൈക്കോടതി തുടര്‍ച്ചയായി വിമര്‍ശനം ഉന്നയിച്ചിരുന്നു. ദേശീയപാതാ അതോറിറ്റി ഒരുമാസം മുന്‍പ് നല്കിയ വാക്ക് പാലിച്ചില്ലെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടാഴ്ചയ്ക്കകം പ്രശ്നം പരിഹരിക്കാനാകുമെന്നാണ് ഒരു മാസം മുന്‍പ് അറിയിച്ചത്. രണ്ടാഴ്ചയ്ക്കകം പ്രശ്നം പരിഹരിക്കുമെന്ന് ഇപ്പോഴും പറയുന്നു. എത്രനാള്‍ക്കകം പ്രശ്നം പരിഹരിക്കുമെന്ന് ഇപ്പോഴും പറയുന്നു. എത്രനാള്‍ക്കകം പ്രശ്നം പരിഹരിക്കാനാകുമെന്നും കോടതി ചോദിച്ചു. …
പാലിയേക്കരയില്‍ ടോള്‍ പിരിവ് നാലാഴ്ചത്തേക്ക് നിര്‍ത്തി വെക്കാന്‍ ഹൈക്കോടതി ഉത്തരവ് Read More »
പുതുക്കാട് മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തികളെ സംബന്ധിച്ച് അധികൃതരുടെ അവലോകന യോഗം കെ.കെ. രാമചന്ദ്രന് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്, പഞ്ചായത്ത് പ്രസിഡന്റ്മാരായ അശ്വതി വിബി, കലാപ്രിയ സുരേഷ്, നോഡല്‍ ഓഫീസര്‍ ബിന്ദു പരമേഷ്, എല്‍ എസ് ജി ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ജെ. സ്മിത, വിവിധ വകുപ്പ് ഉദ്യോഗസ്ഥരും എന്നിവര്‍ പങ്കെടുത്തു. നിര്‍മ്മാണം പൂര്‍ത്തീകരിച്ച നന്തിക്കര മാപ്രാണം റോഡ്, ആനന്ദപുരം നെല്ലായി, കച്ചേരി കടവ് പാലം അപ്പ്രോച്ച് റോഡ് വരന്തരപ്പിള്ളി നന്തിപുലം എന്നീ റോഡുകള്‍ ഉദ്ഘാടനത്തിന് സജ്ജമായി. വരന്തരപ്പിള്ളി നന്തിപുലം റോഡിന്റെ പൂര്‍ത്തീകരണ ഉദ്ഘാടനം ഓഗസ്റ്റ് 7 ന് …
അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്നിക് കോളേജില്‍ ആന്റി നാര്‍ക്കോട്ടിക് ക്യാമ്പയിന്റെ ഭാഗമായി ലഹരിക്കെതിരെ ജനകീയ സദസ്സ് സംഘടിപ്പിച്ചു
കെ.കെ. രാമചന്ദ്രന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, കൊടകതര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന് ,എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. ശങ്കര്‍,പഞ്ചായത്ത് അംഗം സനല്‍ മഞ്ഞളി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന ആന്റി നാര്‍ക്കോട്ടിക് ക്യാമ്പയിന് പൊതുസമ്മേളനം കെ.കെ. രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ലിജോ ജോണ്‍ അധ്യക്ഷനായി. പൊതുസമ്മേളനത്തിന് ഇലക്ട്രിക്കല്‍ വിഭാഗം എച്ച്ഒഡി എന്‍.പി, സെബി, ആന്റിനാര്‍ക്കോട്ടിക് കോഡിനേറ്റര്‍ എം.എഫ്. പോള്‍ എന്നിവര്‍ പ്രസംഗിച്ചു. …
ഇരിങ്ങാലക്കുടയിൽ ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റിൽ
കാരുമാത്ര സ്വദേശിനി ഫസീലയെ (23) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഫസീലയുടെ ഭര്‍ത്താവ് നൗഫൽ (29) ഭര്‍തൃമാതാവ് റംലത്ത് (55) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ നേരത്തെ നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഫസീല രണ്ടാമത് ഗർഭിണിയായതിന്റെ പേരിൽ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് പരാതി. ഫസീലയുടെ നാഭിയിൽ ചവിട്ടിയതിന് പോസ്റ്റ്മോര്‍ട്ടത്തിൽ തെളിവ് ലഭിച്ചു. ഗർഭിണിയായ ഫസീലയെ നാഭിയിൽ ഭർത്താവ് നൗഫൽ ചവിട്ടിയെന്നാണ് കണ്ടെത്തൽ. മർദ്ദനത്തിന്റെ അടയാളം വയറ്റിലുണ്ടെന്ന് പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക സൂചന. ഇവരുടെ ആദ്യത്തെ …
ചിമ്മിനി ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ ഡാമില്‍ നിന്നും വെള്ളമൊഴുക്കുന്നത് നിര്‍ത്തിവച്ചു
റിവര്‍ സ്ലൂയിസ് വാല്‍വിലൂടെയും ജലവൈദ്യുത പദ്ധതിയുടെയും വാല്‍വുകള്‍ പൂര്‍ണമായും അടച്ചതായി അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച ഡാമില്‍ 69.53 മീറ്ററാണ് ജലനിരപ്പ് രേഖപ്പെടുത്തിയത്. 67.30 ശതമാനം ജലമാണ് ഡാമില്‍ ഇപ്പോഴുള്ളത്. റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കുന്നതിനാണ് ഡാമില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നത്. കഴിഞ്ഞ 2 ദിവസങ്ങളായി മഴ പൂര്‍ണമായും നിലച്ചതോടെയാണ് ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞത്. ഇതോടെ ചൊവ്വാഴ്ച ഡാം പൂര്‍ണമായും അടക്കുകയായിരുന്നു.
ചിമ്മിനി ഡാം പാര്‍ക്കിങ് ഗ്രൗണ്ടിനുസമീപം മരംമുറിക്കുന്നതിനിടെ തൊഴിലാളിക്ക് ദാരുണാന്ത്യം
എച്ചിപ്പാറ ചക്കുങ്ങല്‍ വീട്ടില്‍ 49 വയസുള്ള അബ്ദുള്ഖാദറാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. വൈദ്യുത കമ്പികളിലേക്ക് വീണുകിടന്നിരുന്ന മരം മുറിച്ചുമാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പ്രദേശത്ത് ഗതാഗത തടസം ഉണ്ടായതോടെയാണ് വനംവകുപ്പ് അധികൃതര്‍ മരം മുറിച്ചുമാറ്റുന്നതിനായി അബ്ദുള്‍ഖാദറിനെ എല്പിച്ചത്. മരം കമ്പിയില്‍ വീണ് താഴ്ന്നതോടെ മേശയില്‍ കയറി നിന്ന് മുറിച്ചുമാറ്റിയ ശേഷം ഇറങ്ങുന്നതിനിടെ കമ്പിയില്‍ കുടുങ്ങി നിന്ന മരതടി അബ്ദുള്‍ഖാദറിന്റെ തലയില്‍ വന്ന് ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ വനംവകുപ്പിന്റെ വാഹനത്തില്‍ അബ്ദുള്‍ഖാദറിനെ വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് …
ചിമ്മിനി ഡാം പാര്‍ക്കിങ് ഗ്രൗണ്ടിനുസമീപം മരംമുറിക്കുന്നതിനിടെ തൊഴിലാളിക്ക് ദാരുണാന്ത്യം Read More »
ആമ്പല്ലൂരില്‍ റോഡരികില്‍ മാലിന്യം തള്ളിയ തട്ടുകട അടപ്പിച്ച് അളഗപ്പനഗര്‍ പഞ്ചായത്ത്. ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന ചേട്ടന്റെ കട എന്ന തട്ടുകട പൂട്ടാനാണ് പഞ്ചായത്തും ആരോഗ്യവകുപ്പും നോട്ടീസ് നല്‍കിയത്
രാത്രിയുടെ മറവിലാണ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തി നടത്തുന്നതെന്നും കടയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം സൂക്ഷിക്കുന്നതായും തട്ടുകടയുടെ പിറകിലെ പറമ്പിലും മാലിന്യം കുന്നുകൂട്ടി ഇട്ടിരിക്കുന്നതായും കണ്ടെത്തിയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ മേഖലയില്‍ പലയിടങ്ങളിലായി ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കുകളും ഹോട്ടലുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നുവെന്ന വ്യാപക പരാതിയെ തുടര്‍ന്നായിരുന്നു പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പ് അധികൃതരുടെയും പരിശോധന. ഹോട്ടല്‍ നടത്തുന്നയാളില്‍ നിന്നും സ്ഥലമുടമയില്‍ നിന്നും 25000 രൂപാ വീതം പിഴയീടാക്കി. ഉടന്‍ തന്നെ മാലിന്യം നീക്കം ചെയ്യാനും നിര്‍ദേശം നല്കി. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, …
പൊലീസിനെ ആക്രമിച്ച കേസില്‍ ഡ്യൂട്ടിയുടെ ഭാഗമായി മൊഴി നല്കാന് അനുവദനീയമായ പ്രസവാവധിപോലും ദീര്‍ഘിപ്പിച്ചു കോടതിയിലെത്തിയ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ കോടതിമുറ്റത്തുനിന്ന് ആശുപത്രിയിലെത്തി ആണ്‍കുഞ്ഞിനു ജന്മം നല്കി
ഒല്ലൂര്‍ പോലീസ് സ്റ്റേഷനിലെ സിപിഒ ശ്രീലക്ഷ്മിയാണു പ്രസവിച്ചത്. കോടതിയിലെത്തിയപ്പോള്‍ ബ്ലീഡിംഗ് കണ്ടതിനെതുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശാരീരികവിശ്രമം വേണ്ട സമയത്തും ഡ്യൂട്ടിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥയുടെ കൃത്യനിര്‍വഹണത്തോടുള്ള ആത്മാര്‍ഥതയെ സിറ്റി പോലീസ് കമ്മീഷണര്‍ ആര്. ഇളങ്കോയും സഹപ്രവര്‍ത്തകരും അഭിനന്ദിച്ചു. ഒല്ലൂര്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറായിരുന്ന ഫര്‍ഷാദിനെ ആക്രമിച്ചു പരിക്കേല്പിച്ച കേസില്‍ മൊഴിനല്‍കാനാണു ശ്രീലക്ഷ്മി കോടതിയില്‍ ഡ്യൂട്ടിക്കായി എത്തിയത്. ഈ കേസില്‍ മൊഴിനല്‍കിയശേഷമേ അവധിയെടുക്കൂവെന്നു ശ്രീലക്ഷ്മി തീരുമാനിച്ചിരുന്നു. വീട്ടുകാരും സഹപ്രവര്‍ത്തകരും പ്രസവാവധി താമസിപ്പിക്കുന്നതില്‍ ഉണ്ടായേക്കാവുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ അറിയിച്ചെങ്കിലും ശ്രീലക്ഷ്മി തീരുമാനത്തില്‍ ഉറച്ചുനിന്നു. …
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് അന്തരിച്ചു
102 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ട് 3.20 നായിരുന്നു അന്ത്യം. ഏറെക്കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്ന വിഎസിനെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ജൂണ്‍ 23 ന് നിലഗുരുതരമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദന്. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വിഎസ് അക്ഷരാര്‍ത്ഥത്തില്‍ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങി വന്ന് …
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് അന്തരിച്ചു Read More »
സിപിഎം മറ്റത്തൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെട്ടിച്ചാലില്‍ സംയോജിത കൃഷി ഇറക്കി.
സിപിഎം ജില്ലാ കമ്മറ്റി അംഗം ടി.എ. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി സി.വി. രവി അധ്യക്ഷനായി. സംയോജിത കൃഷി കണ്‍വീനര്‍ പി.എസ്. പ്രശാന്ത്, ഏരിയാ കമ്മറ്റി അംഗം എം.ആര്. രഞ്ജിത്ത്, പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ലോക്കല്‍ കമ്മറ്റി അംഗം പി.കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
കാട്ടൂരില്‍ ഊട്ടിന് എത്തിച്ച ആന ഇടഞ്ഞോടിയത് പരിഭ്രാന്തി പരത്തി
കാട്ടൂര്‍ എസ്എന്‍ഡിപി അമേയ കുമാരേശ്വര ക്ഷേത്രത്തില്‍ ഊട്ടിനെത്തിയ മഹാലക്ഷ്മി കുട്ടികൃഷ്ണന് എന്ന ആനയാണ് ഇടഞ്ഞോടിയത്. ഞായറാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. ആനയുടെ മുന്‍കാലുകള്‍ ചങ്ങല കൊണ്ട് ബന്ധിച്ചിരുന്നില്ല. അര കിലോമീറ്ററോളം ഓടിയ ആനയെ പിന്നീട് പപ്പാന്മാര് തന്നെ തളയ്ക്കുയായിരുന്നു. ആനയെ കണ്ട് ജനം പരിഭ്രാന്തരായെങ്കിലും ആര്‍ക്കും പരുക്കില്ല. ആന ഓടിയത് മൂലം പ്രദേശത്തെ ഒരു മതിലിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.