nctv news pudukkad

Author name: nctv news

nctv news- pudukad news

പുതുക്കാട് മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തികളെ സംബന്ധിച്ച് അധികൃതരുടെ അവലോകന യോഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റ്മാരായ അശ്വതി വിബി, കലാപ്രിയ സുരേഷ്, നോഡല്‍ ഓഫീസര്‍ ബിന്ദു പരമേഷ്, എല്‍ എസ് ജി ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ജെ. സ്മിത, വിവിധ വകുപ്പ് ഉദ്യോഗസ്ഥരും എന്നിവര്‍ പങ്കെടുത്തു. നിര്‍മ്മാണം പൂര്‍ത്തീകരിച്ച നന്തിക്കര മാപ്രാണം റോഡ്, ആനന്ദപുരം നെല്ലായി, കച്ചേരി കടവ് പാലം  അപ്പ്രോച്ച് റോഡ് വരന്തരപ്പിള്ളി  നന്തിപുലം എന്നീ റോഡുകള്‍ ഉദ്ഘാടനത്തിന് സജ്ജമായി. വരന്തരപ്പിള്ളി നന്തിപുലം റോഡിന്റെ പൂര്‍ത്തീകരണ ഉദ്ഘാടനം  ഓഗസ്റ്റ് 7 ന്

പുതുക്കാട് മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തികളെ സംബന്ധിച്ച് അധികൃതരുടെ അവലോകന യോഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു Read More »

nctv news- pudukad news

അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്‌നിക് കോളേജില്‍ ആന്റി നാര്‍ക്കോട്ടിക് ക്യാമ്പയിന്റെ ഭാഗമായി ലഹരിക്കെതിരെ ജനകീയ സദസ്സ് സംഘടിപ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, കൊടകതര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍ ,എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍. ശങ്കര്‍,പഞ്ചായത്ത് അംഗം സനല്‍ മഞ്ഞളി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന ആന്റി നാര്‍ക്കോട്ടിക് ക്യാമ്പയിന്‍ പൊതുസമ്മേളനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ലിജോ ജോണ്‍ അധ്യക്ഷനായി. പൊതുസമ്മേളനത്തിന് ഇലക്ട്രിക്കല്‍ വിഭാഗം എച്ച്ഒഡി എന്‍.പി, സെബി, ആന്റിനാര്‍ക്കോട്ടിക് കോഡിനേറ്റര്‍ എം.എഫ്. പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്‌നിക് കോളേജില്‍ ആന്റി നാര്‍ക്കോട്ടിക് ക്യാമ്പയിന്റെ ഭാഗമായി ലഹരിക്കെതിരെ ജനകീയ സദസ്സ് സംഘടിപ്പിച്ചു Read More »

nctv news- pudukad news

ഇരിങ്ങാലക്കുടയിൽ ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റിൽ

കാരുമാത്ര സ്വദേശിനി ഫസീലയെ (23) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഫസീലയുടെ ഭര്‍ത്താവ് നൗഫൽ (29) ഭര്‍തൃമാതാവ് റംലത്ത് (55) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ നേരത്തെ നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഫസീല രണ്ടാമത് ഗർഭിണിയായതിന്‍റെ പേരിൽ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് പരാതി. ഫസീലയുടെ നാഭിയിൽ ചവിട്ടിയതിന് പോസ്റ്റ്‍മോര്‍ട്ടത്തിൽ തെളിവ് ലഭിച്ചു. ഗർഭിണിയായ ഫസീലയെ നാഭിയിൽ ഭർത്താവ് നൗഫൽ ചവിട്ടിയെന്നാണ് കണ്ടെത്തൽ. മർദ്ദനത്തിന്‍റെ അടയാളം വയറ്റിലുണ്ടെന്ന് പോസ്റ്റ്‍മോര്‍ട്ടത്തിലെ പ്രാഥമിക സൂചന. ഇവരുടെ ആദ്യത്തെ

ഇരിങ്ങാലക്കുടയിൽ ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റിൽ Read More »

NCTV NEWS- PUDUKAD NEWS

ചിമ്മിനി ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ ഡാമില്‍ നിന്നും വെള്ളമൊഴുക്കുന്നത് നിര്‍ത്തിവച്ചു

റിവര്‍ സ്ലൂയിസ് വാല്‍വിലൂടെയും ജലവൈദ്യുത പദ്ധതിയുടെയും വാല്‍വുകള്‍ പൂര്‍ണമായും അടച്ചതായി അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച ഡാമില്‍ 69.53 മീറ്ററാണ് ജലനിരപ്പ് രേഖപ്പെടുത്തിയത്. 67.30 ശതമാനം ജലമാണ് ഡാമില്‍ ഇപ്പോഴുള്ളത്. റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കുന്നതിനാണ് ഡാമില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നത്. കഴിഞ്ഞ 2 ദിവസങ്ങളായി മഴ പൂര്‍ണമായും നിലച്ചതോടെയാണ് ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞത്. ഇതോടെ ചൊവ്വാഴ്ച ഡാം പൂര്‍ണമായും അടക്കുകയായിരുന്നു.

ചിമ്മിനി ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ ഡാമില്‍ നിന്നും വെള്ളമൊഴുക്കുന്നത് നിര്‍ത്തിവച്ചു Read More »

NCTV NEWS- PUDUKAD NEWS

ചിമ്മിനി ഡാം പാര്‍ക്കിങ് ഗ്രൗണ്ടിനുസമീപം മരംമുറിക്കുന്നതിനിടെ തൊഴിലാളിക്ക് ദാരുണാന്ത്യം

എച്ചിപ്പാറ ചക്കുങ്ങല്‍ വീട്ടില്‍ 49 വയസുള്ള അബ്ദുള്‍ഖാദറാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. വൈദ്യുത കമ്പികളിലേക്ക് വീണുകിടന്നിരുന്ന മരം മുറിച്ചുമാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പ്രദേശത്ത് ഗതാഗത തടസം ഉണ്ടായതോടെയാണ് വനംവകുപ്പ് അധികൃതര്‍ മരം മുറിച്ചുമാറ്റുന്നതിനായി അബ്ദുള്‍ഖാദറിനെ എല്‍പിച്ചത്. മരം കമ്പിയില്‍ വീണ് താഴ്ന്നതോടെ മേശയില്‍ കയറി നിന്ന് മുറിച്ചുമാറ്റിയ ശേഷം ഇറങ്ങുന്നതിനിടെ കമ്പിയില്‍ കുടുങ്ങി നിന്ന മരതടി അബ്ദുള്‍ഖാദറിന്റെ തലയില്‍ വന്ന് ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ വനംവകുപ്പിന്റെ വാഹനത്തില്‍ അബ്ദുള്‍ഖാദറിനെ വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന്

ചിമ്മിനി ഡാം പാര്‍ക്കിങ് ഗ്രൗണ്ടിനുസമീപം മരംമുറിക്കുന്നതിനിടെ തൊഴിലാളിക്ക് ദാരുണാന്ത്യം Read More »

nctv news- pudukad news

 ആമ്പല്ലൂരില്‍ റോഡരികില്‍ മാലിന്യം തള്ളിയ തട്ടുകട അടപ്പിച്ച് അളഗപ്പനഗര്‍ പഞ്ചായത്ത്. ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന ചേട്ടന്റെ കട എന്ന തട്ടുകട പൂട്ടാനാണ് പഞ്ചായത്തും ആരോഗ്യവകുപ്പും നോട്ടീസ് നല്‍കിയത്

രാത്രിയുടെ മറവിലാണ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തി നടത്തുന്നതെന്നും കടയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം സൂക്ഷിക്കുന്നതായും തട്ടുകടയുടെ പിറകിലെ പറമ്പിലും മാലിന്യം കുന്നുകൂട്ടി ഇട്ടിരിക്കുന്നതായും കണ്ടെത്തിയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ മേഖലയില്‍ പലയിടങ്ങളിലായി ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കുകളും ഹോട്ടലുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നുവെന്ന വ്യാപക പരാതിയെ തുടര്‍ന്നായിരുന്നു പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പ് അധികൃതരുടെയും പരിശോധന. ഹോട്ടല്‍ നടത്തുന്നയാളില്‍ നിന്നും സ്ഥലമുടമയില്‍ നിന്നും 25000 രൂപാ വീതം പിഴയീടാക്കി. ഉടന്‍ തന്നെ മാലിന്യം നീക്കം ചെയ്യാനും നിര്‍ദേശം നല്‍കി.  അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി,

 ആമ്പല്ലൂരില്‍ റോഡരികില്‍ മാലിന്യം തള്ളിയ തട്ടുകട അടപ്പിച്ച് അളഗപ്പനഗര്‍ പഞ്ചായത്ത്. ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന ചേട്ടന്റെ കട എന്ന തട്ടുകട പൂട്ടാനാണ് പഞ്ചായത്തും ആരോഗ്യവകുപ്പും നോട്ടീസ് നല്‍കിയത് Read More »

nctv news- pudukad news

പൊലീസിനെ ആക്രമിച്ച കേസില്‍ ഡ്യൂട്ടിയുടെ ഭാഗമായി മൊഴി നല്‍കാന്‍ അനുവദനീയമായ പ്രസവാവധിപോലും ദീര്‍ഘിപ്പിച്ചു കോടതിയിലെത്തിയ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ കോടതിമുറ്റത്തുനിന്ന് ആശുപത്രിയിലെത്തി ആണ്‍കുഞ്ഞിനു ജന്മം നല്‍കി

ഒല്ലൂര്‍ പോലീസ് സ്‌റ്റേഷനിലെ സിപിഒ ശ്രീലക്ഷ്മിയാണു പ്രസവിച്ചത്. കോടതിയിലെത്തിയപ്പോള്‍ ബ്ലീഡിംഗ് കണ്ടതിനെതുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശാരീരികവിശ്രമം വേണ്ട സമയത്തും ഡ്യൂട്ടിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥയുടെ കൃത്യനിര്‍വഹണത്തോടുള്ള ആത്മാര്‍ഥതയെ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയും സഹപ്രവര്‍ത്തകരും അഭിനന്ദിച്ചു. ഒല്ലൂര്‍ പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടറായിരുന്ന ഫര്‍ഷാദിനെ ആക്രമിച്ചു പരിക്കേല്പിച്ച കേസില്‍ മൊഴിനല്‍കാനാണു ശ്രീലക്ഷ്മി കോടതിയില്‍ ഡ്യൂട്ടിക്കായി എത്തിയത്. ഈ കേസില്‍ മൊഴിനല്‍കിയശേഷമേ അവധിയെടുക്കൂവെന്നു ശ്രീലക്ഷ്മി തീരുമാനിച്ചിരുന്നു. വീട്ടുകാരും സഹപ്രവര്‍ത്തകരും പ്രസവാവധി താമസിപ്പിക്കുന്നതില്‍ ഉണ്ടായേക്കാവുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ അറിയിച്ചെങ്കിലും ശ്രീലക്ഷ്മി തീരുമാനത്തില്‍ ഉറച്ചുനിന്നു.

പൊലീസിനെ ആക്രമിച്ച കേസില്‍ ഡ്യൂട്ടിയുടെ ഭാഗമായി മൊഴി നല്‍കാന്‍ അനുവദനീയമായ പ്രസവാവധിപോലും ദീര്‍ഘിപ്പിച്ചു കോടതിയിലെത്തിയ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ കോടതിമുറ്റത്തുനിന്ന് ആശുപത്രിയിലെത്തി ആണ്‍കുഞ്ഞിനു ജന്മം നല്‍കി Read More »

v s achuthanadan- death news vs- nctv news- pudukad news

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു

102 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ട് 3.20 നായിരുന്നു അന്ത്യം. ഏറെക്കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്ന വിഎസിനെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ജൂണ്‍ 23 ന് നിലഗുരുതരമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദന്‍. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വിഎസ് അക്ഷരാര്‍ത്ഥത്തില്‍ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങി വന്ന്

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു Read More »

nctv news- pudukad news

സിപിഎം മറ്റത്തൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെട്ടിച്ചാലില്‍ സംയോജിത കൃഷി ഇറക്കി.

സിപിഎം ജില്ലാ കമ്മറ്റി അംഗം ടി.എ. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി സി.വി. രവി അധ്യക്ഷനായി. സംയോജിത കൃഷി കണ്‍വീനര്‍ പി.എസ്. പ്രശാന്ത്, ഏരിയാ കമ്മറ്റി അംഗം എം.ആര്‍. രഞ്ജിത്ത്, പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ലോക്കല്‍ കമ്മറ്റി അംഗം പി.കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

സിപിഎം മറ്റത്തൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെട്ടിച്ചാലില്‍ സംയോജിത കൃഷി ഇറക്കി. Read More »

nctv news- pudukad news

കാട്ടൂരില്‍ ഊട്ടിന് എത്തിച്ച ആന ഇടഞ്ഞോടിയത് പരിഭ്രാന്തി പരത്തി

കാട്ടൂര്‍ എസ്എന്‍ഡിപി അമേയ കുമാരേശ്വര ക്ഷേത്രത്തില്‍ ഊട്ടിനെത്തിയ മഹാലക്ഷ്മി കുട്ടികൃഷ്ണന്‍ എന്ന ആനയാണ് ഇടഞ്ഞോടിയത്. ഞായറാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. ആനയുടെ മുന്‍കാലുകള്‍ ചങ്ങല കൊണ്ട് ബന്ധിച്ചിരുന്നില്ല. അര കിലോമീറ്ററോളം ഓടിയ ആനയെ പിന്നീട് പപ്പാന്‍മാര്‍ തന്നെ തളയ്ക്കുയായിരുന്നു. ആനയെ കണ്ട് ജനം പരിഭ്രാന്തരായെങ്കിലും ആര്‍ക്കും പരുക്കില്ല. ആന ഓടിയത് മൂലം പ്രദേശത്തെ ഒരു മതിലിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

കാട്ടൂരില്‍ ഊട്ടിന് എത്തിച്ച ആന ഇടഞ്ഞോടിയത് പരിഭ്രാന്തി പരത്തി Read More »

nctv news- pudukad news

ഗോവയില്‍ ഉള്ള ബന്ധുക്കളുടെ വീട്ടിലേക്കു പോകുന്നതിനിടെ വെള്ളിക്കുളങ്ങര സ്വദേശിയായ 57 കാരനെ തീവണ്ടിയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി

വെള്ളിക്കുളങ്ങര സൊസൈറ്റിപ്പടി പാറേക്കാടന്‍ ബേബിയെയാണ് കര്‍ണാടകയിലെ കാര്‍വാറില്‍ റെയില്‍ പാളത്തിനു സമീപം തീവണ്ടിയില്‍ നിന്നു വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് തൃശൂരില്‍ നിന്നുള്ള തീവണ്ടിയില്‍ ഇദ്ദേഹം മക്കളോടും ബന്ധുക്കളോടും ഒപ്പം ഗോവക്ക് പോയത്. ഗോവയില്‍ തീവണ്ടി ഇറങ്ങിയപ്പോള്‍ ബേബിയെ കാണുന്നില്ലെന്ന വിവരം സഹയാത്രികര്‍ അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബേബിയെ റെയില്‍ പാളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ

ഗോവയില്‍ ഉള്ള ബന്ധുക്കളുടെ വീട്ടിലേക്കു പോകുന്നതിനിടെ വെള്ളിക്കുളങ്ങര സ്വദേശിയായ 57 കാരനെ തീവണ്ടിയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി Read More »

nctv news- pudukad news

വയോജനങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും പോഷകാഹാര കിറ്റ് വിതരണം ചെയ്ത് അളഗപ്പനഗര്‍ പഞ്ചായത്ത്

പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്ഥിര സമിതി അധ്യക്ഷന്മാരായ പ്രിന്‍സി ഡേവിസ്, ജിജോ ജോണ്‍, പഞ്ചായത്ത് അംഗങ്ങളായ പ്രിന്‍സണ്‍ തയ്യാലക്കല്‍, പി.എസ്. പ്രീജു, അശ്വതി പ്രവീണ്‍, നിമിത ജോണ്‍, പി.കെ. ശേഖരന്‍, സജന ഷിബു, പി.എസ്. ദിനില്‍ എന്നിവര്‍ പ്രസംഗിച്ചു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സുധാകുമാരി ക്ലാസെടുത്തു

വയോജനങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും പോഷകാഹാര കിറ്റ് വിതരണം ചെയ്ത് അളഗപ്പനഗര്‍ പഞ്ചായത്ത് Read More »

NCTV NEWS- PUDUKAD NEWS

വിനോദ സഞ്ചാര വകുപ്പ് ചിമ്മിനി ഡാം ഇക്കോ ടൂറിസം പദ്ധതിയെ വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്തിന്റെ ടൂറിസം ഡെസ്റ്റിനേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ അനുവദിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ 

വനം വകുപ്പ് പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മുഖേന തയ്യാറാക്കി സമര്‍പ്പിച്ച വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ ഭാഗമായുള്ള പ്രവൃത്തികളും സൗകര്യങ്ങള്‍ക്കുമായാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. നേരത്തെ പദ്ധതിയ്ക്കായി എം.എല്‍ എ യുടെ മണ്ഡലം ആസ്തിവികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ പദ്ധതിക്കായി അനുവദിച്ചിരുന്നു.  പ്രവൃത്തിയുടെ നിര്‍വ്വഹണ ഏജന്‍സി കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ്. ഇതു കൂടാതെ 2025-26 വര്‍ഷത്തെ സംസ്ഥാന ബജറ്റിലും പദ്ധതിക്കായി 1 കോടി രൂപ അനുവദിക്കുകയും 20% തുകയായ 20 ലക്ഷം രൂപ നീക്കിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

വിനോദ സഞ്ചാര വകുപ്പ് ചിമ്മിനി ഡാം ഇക്കോ ടൂറിസം പദ്ധതിയെ വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്തിന്റെ ടൂറിസം ഡെസ്റ്റിനേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ അനുവദിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ  Read More »

NCTV NEWS- PUDUKAD NEWS

രാമായണ മാസാചരണത്തിന്റെ തുടക്കം കുറിച്ച് ഇന്ന് കര്‍ക്കിടകം ഒന്ന്

വിശ്വാസത്തിന്റയും ജീവിതചര്യയുടെയും കൂടിചേരലാണ് മലയാളിക്ക് ഈ മാസം. ഇനിയുള്ള മുപ്പതുനാള്‍ വീടുകളിലും ക്ഷേത്രങ്ങളിലും രാമായണ ശീലുകള്‍ ഉയരും. തോരാതെ മഴ പെയ്തിരുന്ന കര്‍ക്കിടകം മലയാളികള്‍ക്ക് പഞ്ഞകര്‍ക്കടകവും കള്ളക്കര്‍ക്കടവുമാണ്. കര്‍ക്കിടകത്തിന്റെ ക്ലേശത്തിനിടയിലും മനസിനും ശരീരത്തിനും ആശ്വാസം പകരാനാണ് രാമായണ പാരായണമെന്ന് വിശ്വാസം. രാമായണ മാസാചരണത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളില്‍ രാമായണ പാരായണം നടക്കും. വീടുകളിലും സന്ധ്യയ്ക്ക് നിറദീപങ്ങള്‍ തെളിയിച്ച് രാമായണ പാരായണം തുടരും. അടുത്ത പതിനൊന്ന് മാസങ്ങളിലേക്കുള്ള ആരോഗ്യ പരിചരണത്തിനും കര്‍ക്കിടകത്തിലാണ് തുടക്കമിടുക. രോഗങ്ങളെ പ്രതിരോധിക്കാന്‍ മനസിനും ശരീരത്തിനും പരിചരണം

രാമായണ മാസാചരണത്തിന്റെ തുടക്കം കുറിച്ച് ഇന്ന് കര്‍ക്കിടകം ഒന്ന് Read More »

nctv news- pudukad news

പൂക്കോട് കരുവാപ്പടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം അളഗപ്പനഗര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുവാപ്പടിയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

കൊടകര ഏരിയ കമ്മിറ്റിയംഗം ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. പി.കെ ഫ്രാന്‍സീസ് അദ്ധ്യക്ഷനായി. പി.കെ. വിനോദന്‍, സി.ആര്‍. രാജേഷ,് കെ.എന്‍. ബിജു, പി.എസ്. പ്രീജു, പി.എന്‍. വിനീഷ് എന്നിവര്‍ പ്രസംഗിച്ചു

പൂക്കോട് കരുവാപ്പടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം അളഗപ്പനഗര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുവാപ്പടിയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി Read More »

nctv news- pudukad news

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ വികസനത്തിന്റെ അഞ്ച് വര്‍ഷങ്ങളുടെ സാക്ഷ്യപത്രം ‘മുരിയാടിന്റെ മുഖശ്രീ’ മന്ത്രി ആര്‍. ബിന്ദു പ്രകാശനം ചെയ്തു

മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.പൊതുഭരണം ആധുനികവത്ക്കരിക്കുന്ന മൊബൈല്‍ ആപ്പ്, വാര്‍ഡുതോറും സേവാഗ്രാം ഗ്രാമകേന്ദ്രങ്ങള്‍, ചാറ്റ് ബോട്ട്, ഡിജി മുരിയാട്, ഗ്രീന്‍മുരിയാട്, ക്ലീന്‍ മുരിയാട്, ജീവധാര, ഉയിരെ, ടൂറിസം, ഗ്രാമവണ്ടി, മൊബൈല്‍ ക്രിമിറ്റോറിയം, പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്ക്, കൃഷി ഉപകേന്ദ്രം, ബഡ്‌സ് സ്‌കൂള്‍, വാട്ടര്‍ എം.ടി.എമ്മുകള്‍, വനിത ഫിറ്റ്‌നസ് സെന്റര്‍, വെല്‍നസ് സെന്റര്‍, ഷീ ഹെല്‍ത്ത്, വയോമന്ദസ്മിതം, കലാഗ്രാമം, പ്രാണാ ഡയാലിസിസ് പദ്ധതി തുടങ്ങിയവ ജനകീയ സംവാദങ്ങളിലൂടെ രൂപപ്പെട്ടതും നിര്‍വ്വഹണത്തിന്റെ നിര്‍ണായക ഘട്ടങ്ങള്‍

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ വികസനത്തിന്റെ അഞ്ച് വര്‍ഷങ്ങളുടെ സാക്ഷ്യപത്രം ‘മുരിയാടിന്റെ മുഖശ്രീ’ മന്ത്രി ആര്‍. ബിന്ദു പ്രകാശനം ചെയ്തു Read More »

NCTV NEWS- PUDUKAD NEWZ

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ തലത്തില്‍ നടത്തിവരുന്ന ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മറ്റത്തൂര്‍ യൂണിറ്റ് തല ഉദ്ഘാടനം മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിര്‍വഹിച്ചു 

ടി. ബാലകൃഷ്ണ മേനോന്‍ അധ്യക്ഷത വഹിച്ചു. എം.കെ. ബാബു, പി.എസ്. സുരേന്ദ്രന്‍, ഐ.ആര്‍. ബാലകൃഷ്ണന്‍, സി.പി. ത്രേസ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ തലത്തില്‍ നടത്തിവരുന്ന ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മറ്റത്തൂര്‍ യൂണിറ്റ് തല ഉദ്ഘാടനം മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിര്‍വഹിച്ചു  Read More »

NCTV NEWS- PUDUKAD NEWS

കേരള കോണ്‍ഗ്രസ് ആളൂര്‍ മണ്ഡലം സമ്മേളനം കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാന്‍ തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു

മണ്ഡലം പ്രസിഡന്റ് നൈജു ജോസഫ് ഊക്കന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് ചെയര്‍മാന്‍ എം.പി. പോളി, സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍, സേതുമാധവന്‍ പറയംവളപ്പില്‍, സിജോയ് തോമസ്, പി.ടി. ജോര്‍ജ്, ജോബി മംഗലന്‍, ജോജോ മാടവന എന്നിവര്‍ പ്രസംഗിച്ചു.

കേരള കോണ്‍ഗ്രസ് ആളൂര്‍ മണ്ഡലം സമ്മേളനം കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാന്‍ തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു Read More »

NCTV NEWS- PUDUKAD NEWS

കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരുക്ക്

പേരാമ്പ്രയില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരുക്ക്. അപ്പോളോ ടയേഴ്‌സിന് മുന്‍പില്‍ വെച്ച് തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. മണ്ണുത്തിയിലേക്ക് പോകുന്ന ഓര്‍ഡിനറി ബസിന് പുറകില്‍ സൂപ്പര്‍ ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. പരുക്കേറ്റ യാത്രക്കാരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരുക്ക് Read More »

NCTV NEWS UPDATE-PUDUKAD NEWS

കല്ലൂര്‍ ഭരത ആലങ്ങാട് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന കല്ലൂര്‍ ഭരത ആലങ്ങാട് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍ മുഖ്യ അതിഥിയായി. ഗ്രാമപഞ്ചായത്ത് അംഗം ലിന്റോ തോമസ് പ്രസംഗിച്ചു. 30 ലക്ഷം രൂപയാണ് റോഡ് നവീകരണത്തിനായി അനുവദിച്ചിട്ടുള്ളത്.

കല്ലൂര്‍ ഭരത ആലങ്ങാട് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം Read More »