പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ഡെന്റല്‍ ഹൈജീനിസ്റ്റിന്റെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുവാന്‍ യോഗ്യയാവരില് നിന്നും അപേക്ഷ ക്ഷണിക്കുന്നു
ഡിപ്ലോമ ഇന്‍ ഡെന്റല്‍ ഹൈജീനിസ്റ്റ് ആണ് യോഗ്യത. താല്പര്യമുള്ളവര് അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ ്സഹിതം ഈ മാസം 9ന് ഉച്ചയ്ക്ക് 2 മണിക്ക് മുന്‍പായി സൂപ്രണ്ട്, താലൂക്ക് ആശുപത്രി, പുതുക്കാട് പി ഒ- 680 301 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് വിളിക്കുക- 0480 2751232.
പുതുക്കാട് ഒല്ലൂക്കാരന്‍ ആനി അന്തരിച്ചു
പുതുക്കാട് അശോക റോഡില്‍ ഒല്ലൂക്കാരന്‍ ഫ്രാന്‍സീസ് ഭാര്യ ആനി (85) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച (06.01.2024) ഉച്ചതിരിഞ്ഞ് 3.30ന്. മക്കള്‍- തെരേസ ജോസി, പോള്‍ ജോ, ഫെലിക്സ്, ജോജി മരുമക്കള്‍- ജോസി, ആന്‍സി ജോ, പരേതയായ നിര്‍മല
സംസ്ഥാനത്ത് ഇന്നും സ്വർണവില ഇടിഞ്ഞു
തുടർച്ചയായ രണ്ടാം ദിനമാണ് വില ഇടിയുന്നത് ഇന്നലെ 200 രൂപ കുറഞ്ഞ് വില 47000 ത്തിന് താഴേക്കെത്തി. ഇന്ന് 320 രൂപയാണ് പവന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 46480 രൂപയാണ്. പുതുവർഷത്തിന്റെ ആരംഭത്തിൽ ഉയർന്നെങ്കിലും ശേഷം വില താഴ്ന്ന പ്രവണത ഉപഭോക്താക്കൾക്ക് ആശ്വാസം പകരുന്നുണ്ട്. ഇന്നലെയും ഇന്നുമായി 520 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 40 രൂപ കുറഞ്ഞു. വിപണി വില 5810 രൂപയാണ്.
കൊടകര ഒയാസീസ് ക്ലബ് പുതുവത്സരാഘോഷവും കുടുംബ സംഗമവും നടത്തി
ബെന്നി ബെഹനാന് എം.പി. ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ.എല്‍. ജോസ് അധ്യക്ഷത വഹിച്ചു. സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ, കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് എന്നിവര്‍ മുഖ്യതിഥികളായിരുന്നു. ക്ലബ് സെക്രട്ടറി വിനയന് തോട്ടാപ്പിള്ളി, പ്രോഗ്രം ചെയര്മാന് ടി.ജി. അജോ, ട്രഷറര്‍ പി.എസ്. പ്രിതിന്‍, പ്രോഗ്രാം കണ്‍വീനര്‍ സദാശിവന് കുറുവത്ത് എന്നിവര്‍ പ്രസംഗിച്ചു.
മറ്റത്തൂര്‍ പടിഞ്ഞാട്ടുമുറി എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ മന്നം ജയന്തി ആഘോഷം സംഘടിപ്പിച്ചു
കരയോഗം പ്രസിഡന്റ് പി. ശ്രീധരന്‍നായര്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. കരയോഗം സെക്രട്ടറി ഉണ്ണി പുതുവത്ത്, താലൂക്ക് പഞ്ചായത്ത് കമ്മിറ്റിയംഗം ടി. ശ്രീകുമാര്‍, വനിതാസമാജം സെക്രട്ടറി രജനി രാമന്, ബിന്ദു ശ്രീകുമാര്‍, ഗിരിജാരാജന്‍, സരസ്വതി, അശ്വതി ശ്രീകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പരിപാടിയില്‍ പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും ഉണ്ടായിരുന്നു.
ചെങ്ങാലൂര്‍ എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ മന്നംജയന്തി ആഘോഷിച്ചു
പരിപാടിയോടനുബന്ധിച്ച് പുഷ്പാര്‍ച്ചന നടത്തി. കരയോഗം വൈസ് പ്രസിഡന്റ് വിജയന് കാട്ടേടത്ത്, സെക്രട്ടറി വിജയകുമാര്‍, ട്രഷറര്‍ ചന്ദ്രമതി, സുരേഷ്, കമ്മിറ്റി അംഗങ്ങളായ സിജു എടത്തൂട്ട്,രേഖ രാധാകൃഷ്ണന്, മധുകുമാരി, ലീല ബാലകൃഷ്ണന്, സിന്ധു ശ്രീകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കടമ്പോട് ആനന്ദകലാസമിതി വായനശാലയുടെ ആഭിമുഖ്യത്തില്‍ അനുമോദന സദസും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു
ജില്ല പഞ്ചായത്ത് അംഗം ജെനീഷ് പി. ജോസ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ.വി. ഷൈജു അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സജിത രാജീവന്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമിത ഗിരി, ഷാന്റോ കൈതാരത്ത്, പി.എസ്. സുരേന്ദ്രന്, ഗ്രന്ഥശാല സമിതി താലൂക്ക് വൈസ് പ്രസിഡന്റ് എം.കെ. ബാബു, മറ്റത്തൂര്‍ നേതൃസമിതി കണ്‍വീനര്‍ ഹക്കിം കളിപറമ്പില്‍, വായനശാല സെക്രട്ടറി പി.എസ്. അംബുജാക്ഷന്, പീയൂസ് സിറിയക്, ഉഷ മാണി, ജിതി സലീഷ്, കെ.ആര്. ശിവശങ്കരന് എന്നിവര്‍ …
എസ്റ്റേറ്റ് ഓഫീസിന് മുന്പില് തൊഴിലാളി കുടുംബത്തിന്റെ കുത്തിയിരുപ്പ് സമരം
രണ്ടു വര്‍ഷത്തിലധികമായി സര്‍വീസ് നിന്നും പിരിഞ്ഞിട്ടും ഗ്രാറ്റ്വിറ്റി നല്‍കാത്തതിനെതിരെ ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് മുപ്ലി എസ്റ്റേറ്റ് ഓഫീസിന് മുന്പില് തൊഴിലാളി കുടുംബത്തിന്റെ കുത്തിയിരുപ്പ് സമരം. എച്ച് എം എല്‍ ബ്ലാക്ക്സ്മിത്തായിരുന്ന ശിവനും കുടുംബവുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. മാനേജ്മെന്റ് അവസാന ചര്‍ച്ച നടന്ന ഡിസംബര്‍ 31ന് തുക നല്‍കാമെന്നാണ് അറിയിച്ചിരുന്നതെന്നും കടക്കെണിയിലായ കുടുംബം ആത്മഹത്യയുടെ വക്കിലാണെന്നും ശിവന് പറഞ്ഞു. ശിവനൊപ്പം ഭാര്യ ബിന്ദുവും മൂന്ന് മക്കളുമാണ് ഓഫീസിന് മുന്പില് പ്രതിഷേധം നടത്തിയത്.
കല്ലൂര്‍ വെസ്റ്റ് ഹോളിമേരി റോസറി പള്ളിയില്‍ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് സമര്‍പ്പിത സംഗമം സംഘടിപ്പിച്ചു
ഇടവകയില്‍ നിന്നുള്ള വൈദികരും സിസ്റ്റേഴ്സും വൈദികാര്‍ഥികളും പങ്കെടുത്തു. സംഗമത്തോടനുബന്ധിച്ച് നടന്ന സമൂഹബലിയില്‍ ഇടവകയിലെ വൈദികരെല്ലാം കാര്‍മികരായി. തുടര്‍ന്നു നടന്ന പൊതുയോഗത്തില്‍ വികാരി ഫാ. ജോസഫ് പൂവത്തൂക്കാരന്‍ അധ്യക്ഷത വഹിച്ചു. ഫാ. ക്രിസ്റ്റി വട്ടക്കുഴി, മദര്‍ സിസ്റ്റര്‍ ക്ലെയര്‍, സിസ്റ്റര്‍ പ്രശാന്ത വട്ടക്കുഴി, ലാല്ജോ നമ്പാടന്, വര്‍ഗീസ് രായപ്പന് എന്നിവര്‍ പ്രസംഗിച്ചു.
നെന്മണിക്കര ഗ്രാമപഞ്ചായത്തില്‍ മണലി പുഴയോടു ചേര്‍ന്ന് പുതുവത്സരത്തില്‍ ഗ്രാമീണ ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമായി
വിനോദ സഞ്ചാരികള്‍ക്കും സാഹസിക ടൂറിസം ഇഷ്ടപെടുന്നവര്‍ക്കും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും ഉല്ലാസ യാത്ര നടുത്തുവാനും ഇ- വഞ്ചി ടൂറിസം പദ്ധതിയിലൂടെ നടപ്പാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ എന്റെ തൊഴില്‍ എന്റെ അഭിമാനും പദ്ധതിയും അഡ്വജര്‍ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ വീനിത് കൃഷ്ണനാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇ -വഞ്ചി ടൂറിസം പദ്ധതി കെ.കെ. രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ.് ബൈജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിന്‍സ്, മറ്റു ഗ്രാമപഞ്ചായത്ത് …
പ്രസിദ്ധമായ മൂന്നുമുറി അമ്പ് തിരുനാളിന്റെ സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു
പ്രസിദ്ധമായ മൂന്നുമുറി അമ്പ് തിരുനാളിന്റെ സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയിലെ അമ്പു തിരുനാളിന്റെ സ്വാഗതസംഘം ഓഫീസ് വികാരി ഫാ. ജോര്‍ജ് വേഴപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. അസി.വികാരി ഫാ: അഗസ്റ്റിന് കൂന്തിലി സന്നിഹിതനായിരുന്നു. ജനറല്‍ കണ്‍വീനര്‍ ഡിറ്റോ കോപ്ലി നേതൃത്വം നല്കി, ഇടവക കൈകാരന്മാര്, തിരുനാള്‍ കമ്മിറ്റി അംഗങ്ങള്‍, കേന്ദ്ര സമിതി ഭാരവാഹികള്‍, യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ജനുവരി 16ന് കൊടികയറ്റം, ജനുവരി 26, 27 തീയ്യതികളിലാണ് തിരുനാള്‍ …
പ്രസിദ്ധമായ മൂന്നുമുറി അമ്പ് തിരുനാളിന്റെ സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു Read More »
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ എല്ലാ മാസവും സൗജന്യ ഹെല്‍ത്ത് ക്യാരവാന്റെ സേവനം ലഭ്യമാക്കുന്ന ആരോഗ്യപരിപാലന പദ്ധതിക്ക് കോടാലിയില്‍ തുടക്കം കുറിച്ചു
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ എല്ലാ മാസവും സൗജന്യ ഹെല്‍ത്ത് ക്യാരവാന്റെ സേവനം ലഭ്യമാക്കുന്ന ആരോഗ്യപരിപാലന പദ്ധതിക്ക് കോടാലിയില്‍ തുടക്കം കുറിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തും ശാന്തിഭവന് പാലിയേറ്റീവ് ഹോസ്പിറ്റലും ഗുഡ് സ്മരിറ്റന്‍ മെഡിക്കല്‍ സെന്ററും സംയുക്തമായാണ് ആരോഗ്യപരിപാലന പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ഇന്ത്യയില്‍ ആദ്യമായി ഹെല്‍ത്ത് ക്യാരവാനിലൂടെ സൗജന്യ അള്‍ട്രാസൗണ്ട് സ്കാനിങ് സേവനവും പദ്ധതി വഴി ലഭ്യമാക്കുന്നുണ്ട്. ഹെല്‍ത്ത് കാരവാനില്‍ ഡോക്ടര്‍മാരുടെ സൗജന്യ ഒപി, സൗജന്യ ഡെന്റല്‍ പരിശോധന, സൗജന്യ പോര്‍ട്ടബിള്‍ എക്സറേ, സൗജന്യ അള്‍ട്രാ സൗണ്ട് സ്കാനിങ്, ക്യാന്‍സര്‍, …
പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി 2024
പുതുവർഷം പ്രതീക്ഷകളുടെതാണ്, ജീവിതത്തിൽ മനോഹരമായ ഏടുകൾ തുന്നിചേർക്കാൻ ശ്രമിക്കുന്നത് പോലെയാണ് ഓരോ പ്രതീക്ഷകളും. ഓരോ വർഷവും വലിയ പ്രതീക്ഷകളോടെയാണ് ആരംഭിക്കുന്നത്. പുതുവർഷത്തിൽ ഉറച്ച തീരുമാനമെടുത്ത് അത് ജീവിതത്തിൽ നടപ്പാക്കി സ്വപ്നം സാക്ഷാത്ക്കരിക്കുന്നത്തിനുള്ള അവസരം കൂടിയാണിത്. ഓരോ പുതുവർഷവും ഒത്തുചേരലുകളോടെയാണ് ആരംഭിക്കുന്നത്. പരസ്പരം സന്തോഷം പങ്കിട്ടും പ്രതീക്ഷകൾ കൈമാറിയുമാണ് ഓരോ പുതു വർഷത്തെയും വാരിപ്പുണരുന്നത്.
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വെറ്റിനറി ഡിസ്പെന്സറിയില് കൗ ലിഫ്റ്റിംഗ് മെഷീനും മൈക്രോസ്കോപ്പും വിതരണം ചെയ്തു
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 60,000 രൂപ ചിലവില്‍ വാങ്ങിയ കൗ ലിഫ്റ്റിംഗ് മെഷീനിന്റെയും മൈക്രോസ്കോപ്പിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു. എം.കെ. ഷൈലജ, ബീന സുരേന്ദ്രന്, എന്‍.എം. പുഷ്പാകരന്‍, ഷീബ സുരേന്ദ്രന്, ഡോ. സി.ഐ. ജോഷി , ടി.എം. യോഹന്നാന് എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് ഭരണാസമിതിയുടെ വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന 36 ഉദ്ഘാടനങ്ങളില്‍ ആറാമത്തെ ഉദ്ഘാടനമാണ് നടന്നത്. അസുഖം ബാധിച്ച് എണീക്കാന്‍ കഴിയാത്ത അവസ്ഥ വരുന്ന മൃഗങ്ങളെ ഉയര്‍ത്തുന്നതിനായാണ് ലിഫ്റ്റിംഗ് മെഷീന് ഉപയോഗിക്കുന്നത്. …
അമ്പനോളി സെന്റ് ജോര്‍ജ് പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി
ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി വികാരി ഫാ. പയസ് ചിറപ്പണത്ത് കൊടിയേറ്റം നിര്‍വഹിച്ചു. തുടര്‍ന്ന് വി. കുര്‍ബാനയും മറ്റു തിരുക്കര്‍മ്മങ്ങളും നടന്നു. വികാരി ഫാ. ആഷില്‍ കൈതാരന്‍ സഹകാര്‍മികനായി. കൈക്കാരന്മാരായ ജോസ് പാറേമാന്‍, പൈലി ചെറ്റയ്ക്ക, ജനറല്‍ കണ്‍വീനര്‍ സോബി നെല്ലിക്കാമണ്ണില്‍ എന്നിവര്‍ നേതൃത്വം നല്കി. ജനുവരി ആറ്, ഏഴ് തിയതികളിലാണ് തിരുനാള്‍.
പുതുക്കാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാലിലെ കറുകപ്പാടം എസ് സി റോഡ് കെ.കെ. രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു
. (വിഒ) കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് സസ്തിരം സമിതി അധ്യക്ഷന്‍ അല്‍ജോ പുളിക്കന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സതി സുധീര്‍, ഗ്രാമപഞ്ചായത്ത് അംഗം സുമാ ഷാജു എന്നിവര്‍ സന്നിഹിതരായിരുന്നു. കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ 2023- 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7,50,000 രൂപ ചെലവിലാണ് നിര്‍മാണം.
സംസ്ഥാനത്ത് നാളെ രാത്രി പെട്രോൾ പമ്പുകൾ അടച്ചിടും
സംസ്ഥാനത്ത് പുതുവത്സര തലേന്ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും. നാളെ രാത്രി എട്ട് മുതല്‍ മറ്റന്നാള്‍ രാവിലെ ആറു വരെയാണ് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുക. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പെട്രോള്‍ പമ്പുകള്‍ക്കുനേരെ നടക്കുന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് നടപടി. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ മാര്‍ച്ച് പത്ത് മുതല്‍ രാത്രി പത്ത് മണി വരെയെ പമ്പുകള്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്നും അസോസിയേഷന് വ്യക്തമാക്കി. ഗുണ്ടാ ആക്രമണം തടയാന്‍ ആശുപത്രി സംരക്ഷണ നിയമം പോലെ നിയമനിര്‍മാണം വേണമെന്നാണ് ആവശ്യം
തൊഴിലവസരങ്ങളും അറിയിപ്പുകളും
ട്രെയിനിങ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിന്റെ ഫുഡ് പ്രോസസിങ് ട്രെയിനിങ് സെന്ററിലേക്ക് ട്രെയിനിങ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നു. യോഗ്യത- ഫുഡ് ടെക്നോളജി/ ഫുഡ് ടെക്നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ ഒന്നാം ക്ലാസ്/ ഉയര്‍ന്ന രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും മോഡേണ്‍ ഫുഡ് പ്രോസസിങ് രംഗത്ത് രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും. പ്രതിമാസ വേതനം 25000 രൂപ. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവരെയും പരിഗണിക്കും. അവസാന …
ആമ്പല്ലൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം
ആമ്പല്ലൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. ശനിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ദേശീയപാതയില്‍ സിഗ്നലിന് തൊട്ടുമുന്‍പാണ് സംഭവം. ലോറി ട്രാക്ക് മാറുന്നതിനിടെ കാറില്‍ തട്ടിയാണ് അപകടം ഉണ്ടായത്. ആര്‍ക്കും പരുക്കില്ല.