ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ബാക്കിയുള്ള നിര്‍മാണ പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ദേശീയപാതാ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി
മുമ്പ് നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ള പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലെ അവസ്ഥ വിലയിരുത്തുന്നതിനും പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമായി നാറ്റ്പാക്, പൊതുമരാമത്ത് വകുപ്പ് എന്‍.എച്ച് എഞ്ചിനിയറിംഗ് വിഭാഗം, പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു സംഘത്തെ കളക്ടര്‍ ചുമതലപ്പെടുത്തി. ഈ സംഘത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും കളക്ടര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്സമര്‍പ്പിക്കുക. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള …