കൊടകരയില്‍ സ്‌കൂള്‍ കുട്ടികള്‍ക്കു വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
കൊടകര വല്ലപാടി മുരിങ്ങത്തേരി വീട്ടില്‍ ലളിത് പ്രശാന്തിനെയാണ് തൃശ്ശൂര്‍ റൂറല്‍ പോലീസ് പിടികൂടിയത്. ഡിസംബര്‍ 20ന് കൊടകര സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വിതരണം ചെയ്യുന്നതിനായി കഞ്ചാവ് കൈവശം വെച്ചതിനാണ് ഇയാള്‍ പിടിയിലായത്. നടപടിക്രമങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കൊടകര പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. ദാസ്, സബ്ബ് ഇന്‍സ്‌പെക്ടര്‍ എം.ആര്‍. കൃഷ്ണ പ്രസാദ്, എ എസ്‌ഐമാരായ സാജു, ബിനു പൗലോസ്, ആഷ്‌ലിന്‍ ജോണ്‍, ഷീബ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രതീഷ്, …



















