പുതുക്കാട് മണ്ഡലത്തിലെ 2016 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളില്‍ അനുവദിച്ച എംഎല്‍എ ആസ്തി വികസന ഫണ്ടിന്റെയും, എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടിന്റെയും, ഫഌ് വര്‍ക്കിന്റെയും സംയുക്ത അവലോകനം ചേര്‍ന്നു. യോഗത്തിന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ഇ.കെ. അനൂപ്, എന്‍. മനോജ്, ടി.എസ്. ബൈജു, അജിത സുധാകരന്‍, മറ്റു പഞ്ചായത്ത് ജനപ്രതിനിധികള്‍, എഡിസി ജനറല്‍ അയന, ഫൈനാന്‍സ് ഓഫീസര്‍ കെ.ഇ. റാംസംഷിമ്മി, ജൂനിയര്‍ സൂപ്രണ്ടുമാരായ കെ. രമാദേവി, ബിന്ദു ഡേവിസ്, മറ്റ് ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍, പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടും പണി കഴിയാത്ത എല്ലാ പദ്ധതികളും അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ യോഗത്തില്‍ എംഎല്‍എ നിര്‍ദ്ദേശിച്ചു. ഓരോ പഞ്ചായത്തിലും നടന്നുവരുന്ന നിര്‍മ്മാണ പ്രവര്‍ത്തികളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തി
പുതുക്കാട് മണ്ഡലത്തിലെ എംഎല്‍എ വികസന ഫണ്ടുകളുടെ സംയുക്ത അവലോകന യോഗം ചേര്‍ന്നു.
