nctv news pudukkad

വിവിധ ആവശ്യങ്ങളുന്നയിച്ച് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തോട്ടം തൊഴിലാളികള്‍ കലക്്‌ട്രേറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.

തോട്ടം തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിക്കുക, കരാര്‍ പണികള്‍ നിര്‍ത്തലാക്കുക തുടങ്ങീ വിവിധ ആവശ്യങ്ങളുന്നയിച്ച് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തോട്ടം തൊഴിലാളികള്‍ കലക്്‌ട്രേറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ പ്രസിഡന്റ് ടി.എ. ആന്റോ അധ്യക്ഷത വഹിച്ചു. ആന്റണി കുറ്റൂക്കാരന്‍, എം.കെ. പോള്‍സണ്‍, സി.എം. ആലിക്കുട്ടി, വി.എം. ഹബീബ്, എം.എ. മൊയ്തീന്‍കുട്ടി, ലീന ഡേലിസ്, മാലതി എം.അറുമുഖന്‍, ലത്തീഫ് മുച്ചിക്കല്‍, കെ.എം. കുഞ്ഞുമുഹമ്മദ്, സി.എ. ഷബിര്‍ അലി എന്നിവര്‍ പ്രസംഗിച്ചു. വാണിയംപാറ, പാലപ്പിള്ളി, മലക്കപ്പാറ എസ്റ്റേറ്റുകളിലെ തൊഴിലാളികള്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു. 

Leave a Comment

Your email address will not be published. Required fields are marked *