nctv news pudukkad

ത്യാഗസ്മരണയിൽ വിശ്വാസിസമൂഹം; തൃശൂർ ലൂർദ്ദ് കത്തീഡ്രലിൽ പാദക്ഷാളന ശുശ്രൂഷ നടന്നു

തൃശൂർ ലൂർദ്ദ് മെട്രോപ്പോളിറ്റൻ കത്തീഡ്രലിൽ നടന്ന ഭക്തിനിർഭരമായ പെസഹാ തിരുകർമ്മങ്ങൾക്ക് തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു. ഈശോ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ മാതൃക കാട്ടിയതിന്റെ സ്മരണ പുതുക്കി കത്തീഡ്രലിൽ കാലുകഴുകൽ ശുശ്രൂഷയും വിശുദ്ധ കുർബാനയും നടന്നു.

പെസഹാ വ്യാഴത്തിന്റെ ഭാഗമായി ലൂർദ്ദ് കത്തീഡ്രലിൽ നടന്ന തിരുകർമ്മങ്ങളിൽ നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. തുടർന്ന് നടന്ന കാലുകഴുകൽ ശുശ്രൂഷയിൽ വൈദികരുടെ പാദങ്ങൾ കഴുകി ചുംബിച്ചുകൊണ്ട് മെത്രാപ്പോലീത്ത വിനയത്തിന്റെ സന്ദേശം വിശ്വാസികൾക്ക് പകർന്നു നൽകി. കത്തീഡ്രൽ വികാരി റവ. ഫാ. ജോസ് വല്ലൂരാൻ, അസിസ്റ്റന്റ് വികാരിമാരായ റവ. ഫാ. ഷോജോ മഞ്ഞാടിക്കൽ, ഗോഡവിൻ കിഴക്കൂടൻ, റവ. ഫാ. ക്ലിൻസൺ കാട്ടിപ്പറമ്പൻ എന്നിവർ തിരുകർമ്മങ്ങളിൽ സഹകാർമ്മികരായി. ചടങ്ങുകൾക്ക് നടത്തു കൈക്കാരൻ സെബി പാനികുളങ്ങര, കൈക്കാരന്മാരായ ജോർജ് കവലക്കാട്ട്, റോഷൻ പുതുക്കാടൻ എന്നിവരും വിവിധ ഭക്തസംഘടനാംഗങ്ങളും കുടുംബകൂട്ടായ്മ ഭാരവാഹികളും നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *