കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ജില്ലാ പഞ്ചായത്ത് അംഗം കെ.ജെ. ഡിക്‌സണ്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ഞെരിഞ്ഞാംമ്പിള്ളി, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാന്റോ നന്തിപുലം, പുതുക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. ജോജു, കെ ആര്‍എഫ്ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷിബു കൃഷ്ണരാജ്, മറ്റു ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, കെ ആര്‍ എഫ് ബി, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി,ബാബ് കണ്‍സ്ട്രക്ഷന്‍ കമ്പനി സിഇഒ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഫെബ്രുവരി 13 മുതല്‍ ആരംഭിക്കും. 73 കോടി രൂപ ചിലവില്‍ 18.2 കിലോമീറ്റര്‍ നീളത്തിലും 9 മീറ്റര്‍ വീതിയിലുമാണ് റോഡ് പുനര്‍ നിര്‍മ്മിക്കുക. പുതുക്കാട് വരന്തരപ്പിള്ളി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഈ റോഡ് കിഫ്ബി ധനസഹായത്തോടെ ഏറ്റവും ആധുനിക നിര്‍മ്മാണ സാങ്കേതിക വിദ്യയായ എഫ് ഡി ആര്‍ സാങ്കേതിക രീതി ഉപയോഗിച്ചുള്ള നിര്‍മ്മാണമാണ് നടത്തുക. സ്ഥലം ഏറ്റെടുക്കുന്ന ഭാഗത്തെ മതിലുകള്‍ ഉള്‍പ്പടെയുള്ളവ പുനര്‍ നിര്‍മ്മിക്കുന്നതിനായി ഏഴു കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. റോഡ് ഒരാഴ്ചക്കുള്ളില്‍ അറ്റകുറ്റപ്പണികള്‍ നടത്തും. നിര്‍മ്മാണ പ്രവര്‍ത്തിയുടെ മേല്‍നോട്ടത്തിനായി 3 പഞ്ചായത്തിലും മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി ബാബു ചെയര്‍മാനും, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം കെ ജെ ഡിക്‌സണ്‍ കണ്‍വീനറുമായി പുതുക്കാട് പഞ്ചായത്ത് മോണിറ്ററിങ് കമ്മിറ്റിയും, കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ഞെരിഞ്ഞാമ്പിള്ളി ചെയര്‍മാനും, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാന്റോ നന്തിപുലം കണ്‍വീനറുമായി വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് മോണിറ്ററിങ് കമ്മിറ്റിയും, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ചെയര്‍മാനും, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് കണ്‍വീനറുമായി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് മോണിറ്ററിംഗ് കമ്മിറ്റിയും രൂപീകരിച്ചു. അതാത് പഞ്ചായത്തിലെ ജില്ലബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍,മുന്‍ ജനപ്രതിനിധികള്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ മോണിറ്ററിംഗ് കമ്മിറ്റിയുടെ ഭാഗമാകും.
പുതുക്കാട് മുപ്ലിയം ഇഞ്ചക്കുണ്ട ്‌കോടാലി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ നടത്തി.






