എറണാകുളം ഭാഗത്തേക്കുള്ള സര്‍വീസ് റോഡ് മെറ്റല്‍ വിരിച്ചു കഴിഞ്ഞെങ്കിലും ടാറിങ് നടത്തിയിട്ടില്ല. പൊടിശല്യം രൂക്ഷമായതോടെ വ്യാപാരികളും യാത്രക്കാരും ദുരിതത്തിലാണ്. വാഹനങ്ങള്‍ കടന്നുപോകുമ്പോഴുണ്ടാകുന്ന പൊടിപടലം കച്ചവട സ്ഥാപനങ്ങളെ ശ്വാസം മുട്ടിക്കുകയാണ്. ദേശീയപാതയോരത്തെ സ്ഥാപനങ്ങളും മുഴുവന്‍ പൊടി നിറഞ്ഞ അവസ്ഥയാണ്. പൊടിശ്വസിച്ച് തുമ്മലും ശ്വാസം മുട്ടലും ഉണ്ടാകുമെന്ന ആശങ്കയും നാട്ടുുകാര്‍ക്ക് ഉണ്ട്. നൂറുകണക്കിന് വാഹനങ്ങള്‍ ഓടുന്ന തിരക്കേറിയ പാതയായതിനാല്‍ ഏതുസമയവും പൊടിയുടെ ശല്യമുണ്ട്. സര്‍വീസ് റോഡുകളുടെ നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കിയാലേ ഈ ദുരിതത്തിന് പരിഹാരമാകൂ. വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കി പൊടിശല്യം ഇല്ലാതാക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.