nctv news pudukkad

nctv news logo
nctv news logo

latest news

pudukad - pudukad news- nctv live- nctv news

പുതുക്കാട് തെക്കേ തൊറവിലെ അപകട വളവില്‍ തൊറവ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ചു

പുതുക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു കോണ്‍വെക്‌സ് മിററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തൊറവ് കൂട്ടായ്മ പ്രസിഡന്റ് വര്‍ഗ്ഗീസ് തെക്കേത്തല അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ഫിലോമിന ഫ്രാന്‍സിസ്, സി.പി. സജീവന്‍ എന്നിവരും വിജയകുമാര്‍ പുതുക്കാട്ടില്‍, നടുവം ഹരി, സി.കെ. ദില്‍, ജോജോ കുറ്റിക്കാടന്‍, രമ്യക് കിളിയാറ, രാധാകൃഷ്ണന്‍ അമ്പാടി എന്നിവര്‍ പ്രസംഗിച്ചു.

kerala state pensioners- cmdrf-nctv news- nctv live- pudukad news

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സമാഹരിച്ച പത്തുലക്ഷം രൂപ കൈമാറി

അളഗപ്പനഗര്‍, പുതുക്കാട്, കൊടകര, മറ്റത്തൂര്‍, വരന്തരപ്പിള്ളി, നെന്മണിക്കര, തൃക്കൂര്‍ എന്നിങ്ങനെ ഏഴ് യൂണിറ്റുകളില്‍ നിന്നായി സമാഹരിച്ച 10,50,950 രൂപ പുതുക്കാട് സബ് ട്രഷറി ഓഫീസര്‍ എം.എന്‍. അജിതക്ക് കൈമാറി. ട്രഷറി ജൂനിയര്‍ സൂപ്രണ്ട് പി.കെ. വിജയ, കെ.എസ്.എസ്.പി.യു. ബ്ലോക്ക് ഭാരവാഹികളായ ടി. ബാലകൃഷ്ണമേനോന്‍, പി. തങ്കം, കെ.വി. രാമകൃഷ്ണന്‍, ടി.എ. വേലായുധന്‍, കെ. സുകുമാരന്‍, പി.വി. ശാരംഗന്‍, പി.വി. ദേവസി, ടി.എം. രാമന്‍കുട്ടി എന്നിവര്‍ സന്നിഹിതരായി.

kerala b=vanitha commission- nctv news- palapilly estate- nctv live

പാലപ്പിള്ളിയിലെ വന്യജീവി ശല്യം: നടപടികള്‍ക്കായി വനംവകുപ്പിന് നിര്‍ദേശം നല്‍കുമെന്ന് വനിതാ കമ്മീഷന്‍

പാലപ്പിള്ളി എസ്‌റ്റേറ്റ് മേഖലയിലെ വന്യജീവി ശല്യം തൊഴിലാളികളുടെ ജീവനും തൊഴിലിനും ഭീഷണിയാകുന്ന സാഹചര്യത്തില്‍ വനവകുപ്പുമായി സഹകരിച്ച് വേണ്ട നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്ന് കേരള വനിതാ കമ്മീഷന്‍ അംഗം ഇന്ദിര രവീന്ദ്രന്‍. പാലപ്പിള്ളി എസ്‌റ്റേറ്റ് മേഖലയില്‍ തോട്ടം മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനായി കേരള വനിത കമ്മീഷന്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിങ് ഉദ്ഘാനം ചെയ്യുകയായിരുന്നു അഡ്വ. ഇന്ദിര രവീന്ദ്രന്‍. ഇത്തരം ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സ്ത്രീധന നിരോധന നിയമത്തില്‍ ഒരു ഭേദഗതി വനിത കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. …

പാലപ്പിള്ളിയിലെ വന്യജീവി ശല്യം: നടപടികള്‍ക്കായി വനംവകുപ്പിന് നിര്‍ദേശം നല്‍കുമെന്ന് വനിതാ കമ്മീഷന്‍ Read More »

മറ്റത്തൂര്‍ ഇറിഗേഷന്‍ കനാല്‍ - NCTV NEWS - NCTV PUDUKAD - NCTV LIVE

തൊഴിലുറപ്പ് തൊഴിലാളികളിറങ്ങി പാഴ്‌ച്ചെടികളും പുല്ലും നീക്കിയതോടെ കാടുമൂടി കിടന്ന മറ്റത്തൂര്‍ ഇറിഗേഷന്‍ കനാലിന്റെ മുഖം തെളിയുന്നു

ചാലക്കുടി ഇറിഗേഷന്‍ പദ്ധതിയുടെ വലതുകര കനാലിന്റെ ശാഖയായ മറ്റത്തൂര്‍ കനാലില്‍ ശരിയായ വിധത്തിലുള്ള അറ്റകുറ്റ പണികള്‍ നടക്കാത്തതിനാല്‍ ഏറെക്കാലമായി ശോച്യാവസ്ഥയിലായിരുന്നു. നീരൊഴുക്കിനു തടസമായ വിധത്തില്‍ കനാലിലും ഗതാഗതത്തിനു തടസമായ വിധത്തില്‍ കനാല്‍് ബണ്ടുകളിലും വളര്‍ന്നു നിന്ന കുറ്റിച്ചെടികള്‍ തൊഴിലാളികള്‍ വെട്ടി നീക്കി. ഇഴജന്തുക്കളും മാലിന്യവും നിറഞ്ഞ്  അങ്ങേയറ്റം ശോച്യസ്ഥിതിയിലായിരുന്ന  കനാലിന്റെ  മുഖം തെളിഞ്ഞതോടെ ബണ്ട് റോഡുകളിലൂടെയുള്ള യാത്രയും സുഗമമായിട്ടുണ്ട്. മറ്റത്തൂര്‍ പഞ്ചായത്തിലൂടെ 18 കിലോമീറ്റര്‍ നീളത്തില്‍ ഒഴുകുന്ന കനാല്‍ തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തി 7500 തൊഴില്‍ ദിനങ്ങളിലിലൂടെയാണ് നവീകരിക്കുന്നത്.

milk benefits- haelth- nctv news- nctv live

ആരോഗ്യത്തിന് വളരെ നല്ലൊരു ദ്രാവകമാണ് പാല്‍. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും ചര്‍മ്മത്തിന്റെ മൃദുത്വം ഉണ്ടാകാനുമെല്ലാം പാല്‍ സഹായിക്കും

പാലുല്‍പ്പന്നങ്ങളിലെ പ്രോട്ടീന്‍ പ്രായമാകുമ്പോള്‍ ചര്‍മ്മത്തിന്റെ മൃദുത്വത്തെ സഹായിക്കും. വാര്‍ദ്ധക്യത്തെ ചെറുക്കുകയും ചര്‍മ്മത്തെ പുനഃസ്ഥാപിക്കുകയും ചെയ്യുന്ന അറിയപ്പെടുന്ന ആന്റിഓക്‌സിഡന്റായ റെറ്റിനോള്‍ പാലിലും കാണപ്പെടുന്നു.  പാലിന് സ്വാഭാവിക മോയ്‌സ്ചറൈസിംഗ് ഗുണങ്ങളുണ്ട്, കൂടാതെ ശുദ്ധീകരണ ഫലങ്ങളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. പാല്‍ ഉപയോഗിക്കുമ്പോള്‍ ചര്‍മ്മത്തിന് തിളക്കവും ലഭിക്കും. പാലിലെ രണ്ട് പ്രോട്ടീനുകള്‍ കസീന്‍, മോര്‍ എന്നിവ മുടിയെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. ഇതില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ഇത് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുകയും ചെയ്യുന്നു. പാലിലെ വിറ്റാമിന്‍ ഡി പുതിയ രോമകൂപങ്ങളുടെ …

ആരോഗ്യത്തിന് വളരെ നല്ലൊരു ദ്രാവകമാണ് പാല്‍. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും ചര്‍മ്മത്തിന്റെ മൃദുത്വം ഉണ്ടാകാനുമെല്ലാം പാല്‍ സഹായിക്കും Read More »

ഡെന്റല്‍ ക്യാമ്പ് - nctv news-nctv pudukad-nctv live

കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് വിമന്‍ ഡവലപ്‌മെന്റ് സെല്‍ ഇന്ത്യന്‍ ഡന്റല്‍ അസോസിയേഷന്‍ ചാലക്കുടി ബ്രാഞ്ചുമായി സഹകരിച്ച് ഡെന്റല്‍ ക്യാമ്പ് സംഘടിപ്പിച്ചു

സഹൃദയ കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഡേവിസ് ചെങ്ങിനിയാടന്‍ അധ്യക്ഷനായ ചടങ്ങില്‍ ഡോ. മരിയ ക്ലിസ്റ്റന്‍ ദന്ത പരിപാലനവുമായി ബന്ധപ്പെട്ട ക്ലാസ് നയിച്ചു. ഡോ. ലിജേഷ് സണ്ണി, ഡോ. ദീപക് ജോബി, ഡോ. വിഷ്ണു മോഹന്‍, ഡോ. അമല്‍ജിത്ത്, ഡോ. ജിസ്‌ന ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. പ്രിന്‍സിപ്പല്‍ കെ.എല്‍. ജോയ്, വൈസ് പ്രിന്‍സിപ്പല്‍ കെ. കരുണ, വിമന്‍ ഡവലപ്‌മെന്റ് സെല്‍ കണ്‍വീനര്‍ സ്വപ്‌ന സി.  കോമ്പാത്ത്, സെക്രട്ടറി സുപ്രിയ കെ.കെ., വിമന്‍ ഡവലപ്‌മെന്റ് …

കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് വിമന്‍ ഡവലപ്‌മെന്റ് സെല്‍ ഇന്ത്യന്‍ ഡന്റല്‍ അസോസിയേഷന്‍ ചാലക്കുടി ബ്രാഞ്ചുമായി സഹകരിച്ച് ഡെന്റല്‍ ക്യാമ്പ് സംഘടിപ്പിച്ചു Read More »

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 25 പവനിലധികം തൂക്കം വരുന്ന പൊന്നിന്‍ കിരീടം- nctv news-nctv pudukad-nctv live

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 25 പവനിലധികം തൂക്കം വരുന്ന പൊന്നിന്‍ കിരീടം വഴിപാട് ലഭിച്ചു

പ്രവാസിയായ ചങ്ങനാശേരി കോട്ടമുറി ദ്വാരകയില്‍ രതീഷ് മോഹനാണ് കിരീടം ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത്. പന്തീരടി പൂജയ്ക്കും ഉച്ചപൂജയ്ക്കും ഗുരുവായൂരപ്പന് പൊന്നിന്‍ കിരീടം ചാര്‍ത്തി. 200.53 ഗ്രാം തൂക്കമുള്ള കിരീടം പൂര്‍ണമായും ദുബായിലാണ് നിര്‍മ്മിച്ചത്. രതീഷ് മോഹന് ദേവസ്വം തിരുമുടി മാല, കളഭം, പഴം, പഞ്ചസാര എന്നിവ അടങ്ങിയ ഗുരുവായൂരപ്പന്റെ വിശിഷ്ട പ്രസാദങ്ങള്‍ നല്‍കി. ഇദ്ദേഹം കഴിഞ്ഞ  ഒക്ടോബറില്‍ ഗുരുവായൂരപ്പന് പൊന്നോടക്കുഴല്‍ സമര്‍പ്പിച്ചിരുന്നു.

CPM AREA CONFERENCE - SANGADAKA SAMITHY - NCTV NEWS -NCTV LIVE- NCTV PUDUKAD

സിപിഎം കൊടകര ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു

ജില്ല കമ്മിറ്റി അംഗം ടി.എ. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.ആര്‍. പ്രസാദന്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍, കെ.ജെ. ഡിക്‌സന്‍, എം.ആര്‍. രഞ്ജിത്ത്, ഇ.കെ. അനൂപ്, സരിത രാജേഷ്, പി. കെ. വിനോദ്, സോജന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. പി.കെ. ശിവരാമനെ ചെയര്‍മാനായും സോജന്‍ ജോസഫിനെ കണ്‍വീനറായും പി.കെ. വിനോദിനെ ട്രഷററായും തിരഞ്ഞെടുത്തു. നവംബര്‍ 22, 23, 24 തിയ്യതികളിലായി ആമ്പല്ലൂരിലാണ് സമ്മേളനം.

ചെങ്ങാലൂര്‍ രണ്ടാംകല്ല്- എഎല്‍പി സ്‌കൂള്‍ പോഷന്‍ അഭിയാന്‍ 2024 - nctv news- nctv live - nctv pudukad

ചെങ്ങാലൂര്‍ രണ്ടാംകല്ല് എഎല്‍പി സ്‌കൂളില്‍ പോഷന്‍ അഭിയാന്‍ 2024 സംഘടിപ്പിച്ചു

വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ നിന്നും പോഷക സമൃദ്ധമായ സാധനങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ വ്യത്യസ്തമായ ഭക്ഷണത്തിന്റെ പ്രദര്‍ശനവും നടന്നു. റാണി ആന്റു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് തോബി തോട്ടിയാന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക നിക്‌സണ്‍ പോള്‍, എംപിടിഎ പ്രസിഡന്റ് ശ്രുതി നിഖില്‍,  പ്രേമ ബാബു, പിടിഎ വൈസ് പ്രസിഡന്റ്, അനൂപ് ചന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി നിബിത ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ - വനിതാ ജിം ഫിറ്റ്‌നസ് സെന്റര്‍ - NCTV NEWS-NCTV PUDUKAD-NCTV LIVE

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍  ഉള്‍പ്പെടുത്തി 35 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച വനിതാ ജിം ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് നിര്‍വഹിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത്, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.എസ്. നിജില്‍, സനല ഉണ്ണികൃഷ്ണന്‍, പഞ്ചായത്തംഗം കെ.വി. ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ദിവ്യ ഗോപിനാഥ്, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ടി.എ. വിജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. 

ബികെഎംയു അളഗപ്പനഗര്‍ ഈസ്റ്റ് തെക്കേക്കര-പച്ചക്കറികൃഷി വിളവെടുപ്പ്-nctv news-nctv live-nctv pudukad

ബികെഎംയു അളഗപ്പനഗര്‍ ഈസ്റ്റ് തെക്കേക്കരയിലെ കര്‍ഷക തൊഴിലാളികള്‍ ചെയ്ത പച്ചക്കറികൃഷിയുടെ വിളവെടുപ്പ് നടത്തി

ബികെഎംയു ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ വി.എസ്. പ്രിന്‍സ് ഉദ്ഘാടനം നിര്‍വഹിച്ചു. വിളവെടുത്ത പച്ചക്കറികള്‍ വാര്‍ഡ് അംഗം വി.കെ. വിനീഷിന് കൈമാറിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സിപിഐ അളഗപ്പനഗര്‍ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി വി.കെ. അനീഷ്, ബി.കെ.എം.യു സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം രജനി കരുണാകരന്‍, പി.യു. ഹരികൃഷ്ണന്‍, അഞ്ജുഷ, വി.കെ. കരുണാകരന്‍, ഷീജ കുന്നുമ്മക്കര, അമ്മുക്കുട്ടി ചേന്ദ്ര എന്നിവര്‍ പ്രസംഗിച്ചു

LADIES FINGER BENEFITS- HEALTH TIPS- NCTV NEWS- NCTV LIVE

പച്ചക്കറികൂട്ടത്തില്‍ ഏറ്റവും പോഷകഗുണങ്ങളുള്ള ഒന്നാണ് വെണ്ടയ്ക്ക

വെണ്ടയ്ക്ക കറി രൂപത്തില്‍ കഴിക്കാറുണ്ടെങ്കിലും പച്ചയ്ക്ക് കഴിക്കുന്നവര്‍ കുറവാണ്. വെണ്ടയ്ക്ക് കഴിച്ചാല്‍ ഉള്ള ഗുണങ്ങള്‍ ചെറുതല്ല. ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയ സുഖമമാക്കി മലബന്ധം എന്ന പ്രശ്‌നത്തെ അകറ്റുന്നു. ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയ സുഖമമാക്കി മലബന്ധം എന്ന പ്രശ്‌നത്തെ അകറ്റുന്നു. ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ഉള്ളതിനാല്‍ ഫ്രീ റാഡിക്കല്‍ നാശത്തില്‍ നിന്ന് കരളിനെ സംരക്ഷിക്കുന്നു. വെണ്ടയ്ക്ക ശീലമാക്കിയാല്‍ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം നിലനിറുത്താനും സഹായിക്കും. വെണ്ടക്കയില്‍ വിറ്റാമിന്‍ എ, സി, ഇ, സിങ്ക് എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്. …

പച്ചക്കറികൂട്ടത്തില്‍ ഏറ്റവും പോഷകഗുണങ്ങളുള്ള ഒന്നാണ് വെണ്ടയ്ക്ക Read More »

വികലാംഗ അസോസിയേഷന്‍ ഓഫ് ഇന്ത്യ സെന്ററല്‍ കമ്മിറ്റി പുതുക്കാട് യൂണിറ്റ് - nctv news- nctv pudukad - nctv live

ഭിന്നശേഷിക്കാരുടെ പെന്‍ഷന്‍ 2500 രൂപയാക്കണമെന്ന് വികലാംഗ അസോസിയേഷന്‍ ഓഫ് ഇന്ത്യ സെന്ററല്‍ കമ്മിറ്റി പുതുക്കാട് യൂണിറ്റ് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ആര്‍.രമേഷ് അധ്യക്ഷനായിരുന്നു. പുതുക്കാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സെബി കൊടിയന്‍, സംസ്ഥാന പ്രസിഡണ്ട് വര്‍ഗീസ് തെക്കേത്തല, ജില്ല സെക്രട്ടറി ബാലസുബ്രമണ്യം, ജില്ല ട്രഷറര്‍ എ.ജി.മാധവന്‍, വരന്തരപ്പിള്ളി യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ് പല്ലിശ്ശേരി, യൂണിറ്റ് സെക്രട്ടറി കെ.വി.ജോസഫ്, ജോയ് മാനാടന്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി തിരഞ്ഞടുത്തു. പ്രസിഡന്റ് വര്‍ഗീസ് തെക്കേത്തല, ജനറല്‍ സെക്രട്ടറി ജോസഫ് കരിയാട്ടില്‍, ട്രഷറര്‍ സെല്‍വില്‍ കണ്ണംപുഴ, വൈസ് പ്രസിഡന്റ് ജോയ് മാനാടന്‍, …

ഭിന്നശേഷിക്കാരുടെ പെന്‍ഷന്‍ 2500 രൂപയാക്കണമെന്ന് വികലാംഗ അസോസിയേഷന്‍ ഓഫ് ഇന്ത്യ സെന്ററല്‍ കമ്മിറ്റി പുതുക്കാട് യൂണിറ്റ് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു Read More »

പികെഎസ് മറ്റത്തൂര്‍ ലോക്കല്‍ സമ്മേളനം - nctv news-nctv pudukad-nctv live

പികെഎസ് മറ്റത്തൂര്‍ ലോക്കല്‍ സമ്മേളനം നാഡിപ്പാറയില്‍ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം സി.ഗോപദാസ് ഉദ്ഘാടനം ചെയ്തു

ലോക്കല്‍ കമ്മറ്റി പ്രസിഡന്റ് പി.എ.രഘു അധ്യക്ഷനായി. ലോക്കല്‍ കമ്മറ്റി സെക്രട്ടറി വി.എസ്. സുബീഷ്, സിപിഎം മറ്റത്തൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി സി.വി.രവി, പി.കെ.എസ് കൊടകര ഏരിയ പ്രസിഡന്റ് പി.വി.മണി, സി.എം. സുലോചന, പി.കെ.പത്മനാഭന്‍, എം.എ.സുഗതന്‍, സീബ ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റായി പി.എ.രഘുവിനെയും സെക്രട്ടറിയായി വി.എസ്.സുബീഷിനെയും ട്രഷററായി എം.എ.സുഗതനെയും തിരഞ്ഞെടുത്തു.

കേരള കോണ്‍ഗ്രസ് (എം) മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റി-nctv news-nctv pudukad-nctv live

കേരള കോണ്‍ഗ്രസ് (എം) മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അറുപതാം ജന്മദിനം ആഘോഷിച്ചു

 പുത്തനോളിയില്‍ ജില്ല സ്റ്റിയറിങ് കമ്മിറ്റി അംഗം വിനു കൂട്ടുങ്ങല്‍, കോടാലിയില്‍ ജില്ല സ്റ്റിയറിങ് കമ്മിറ്റി അംഗം പ്രഭു ചാണശ്ശേരി, മറ്റത്തൂരില്‍ മണ്ഡലം വൈസ് പ്രസിഡന്റ് സദാനന്ദന്‍ കാട്ടുങ്കല്‍ എന്നിവര്‍ പതാക ഉയര്‍ത്തി. മണ്ഡലം പ്രസിഡന്റ് ജോസി മാണി വര്‍ഗീസ്, ദേവസി കുട്ടി, രാജേഷ്, രജീവന്‍, സജീവന്‍ എന്നിവര്‍ സന്നിഹിതരായി.

പുതുക്കാട് മുപ്ലിയം ഇഞ്ചക്കുണ്ട് കോടാലി കിഫ്‌ബി റോഡ് വാർഡ് തല മീറ്റിങ് - nctv news-nctv pudukad-nctv live

പുതുക്കാട്- മുപ്ലിയം-ഇഞ്ചക്കുണ്ട്-കോടാലി കിഫ്ബി റോഡിന്റെ വാര്‍ഡ് തല മീറ്റിങ് നാഡിപ്പാറ പിറവി വായനശാലയില്‍ സംഘടിപ്പിച്ചു

മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം അഭിലാഷ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബ്ലോക്ക് അംഗം ടി.കെ. അസ്സൈന്‍, പഞ്ചായത്തംഗം ഗീത ജയന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രധിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ സന്നിഹിതരായി.

job vacancy- nctv news- nctv live

തൊഴിലവസരം

ലാബ് ടെക്‌നിഷ്യന്‍ ഒഴിവ് പറപ്പൂക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നിഷ്യന്‍ ആയി ജോലി ചെയ്യുവാന്‍ സന്നദ്ധതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകര്‍ പ്ലസ് ടു, ഡി.എം.എല്‍.ടി. / ബി.എസ്.സി. എം.എല്‍.ടി. (പാരാമെഡിക്കല്‍ രജിസ്‌ട്രേഷന്‍) യോഗ്യതയുള്ളവരായിരിക്കണം. അപേക്ഷകള്‍ ഈ മാസം 14നി വൈകുന്നേരം 4 മണിക്ക് മുമ്പായി മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് കുടുംബാരോഗ്യ കേന്ദ്രം, പറപ്പൂക്കര, നെല്ലായി പി.ഒ എന്ന വിലാസത്തില്‍ ഓഫീസില്‍ ലഭിച്ചിരിക്കണം. ആംബുലന്‍സ് ഡ്രൈവറെ ആവശ്യമുണ്ട് പറപ്പൂക്കര കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഓടിക്കുന്നതിന് തയ്യാറായിട്ടുള്ളവരില്‍ …

തൊഴിലവസരം Read More »

General Masdoor Sangham Alagappa unit-nctv news-nctv live-nctv pudukad

ജനറല്‍ മസ്ദൂര്‍ സംഘം അളഗപ്പ യൂണിറ്റ് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു

മേഖല സെക്രട്ടറി ഉണ്ണി പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡന്റ് എം. തുളസീദാസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ടി.ടി. ജോമോന്‍, എം.വി. രാജന്‍, കെ.കെ. മനോജന്‍, എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റായി എം. തുളസീദാസ്, വൈസ് പ്രസിഡന്റായി ഇ.കെ. സത്യന്‍, സെക്രട്ടറി പി.എസ്. രാജു, ജോയിന്റ് സെക്രട്ടറി എ.എസ്. ഷിജില്‍, ട്രഷറര്‍ എം.എല്‍. ബിജു എന്നിവരെ തിരഞ്ഞെടുത്തു.

kodakara puthukakvu temple-nctv news-nctv pudukad-nctv live

കൊടകര പുത്തുകാവ് ദേവീക്ഷേത്രത്തില്‍ ദേവീഭാഗവത നവാഹയജ്ഞത്തിന് തുടക്കമായി

തന്ത്രി അഴകത്തുമനയ്ക്കല്‍ ഹരീഷ് കുമാര്‍ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. ക്ഷേത്രം പ്രസിഡന്റ്   ഉണ്ണികൃഷ്ണന്‍ എടാട്ട്, സെക്രട്ടറി എം.എന്‍. രാമന്‍ നായര്‍, വൈസ് പ്രസിഡന്റ് എ.കെ. പ്രേമന്‍, ജോയിന്റ് സെക്രട്ടറി പ്രസന്നകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പള്ളിപ്പാട് ശിവദാസന്‍സ്വാമി യജ്ഞാചാര്യനായിട്ടുള്ള നവാഹ യജ്ഞം ഈ മാസം 11ന് ആറാട്ടോടെ സമാപിക്കും.

Thrikkur govt lp school-pancharimelam arangettam-nctv news-nctv pudukad-nctv live

തൃക്കൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ പഞ്ചാരിമേളം അരങ്ങേറ്റം നടത്തി

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.  തൃക്കൂര്‍ ജയകൃഷ്ണന്‍, ശിവപ്രസാദ് എന്നിവരുടെ ശിക്ഷണത്തില്‍ 18 കുട്ടികളാണ് അരങ്ങറ്റം നടത്തിയത്. ജില്ല പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ്, ചേര്‍പ്പ് വിദ്യാഭ്യാസ ഉപജില്ല ഓഫീസര്‍ എം.വി. സുനില്‍കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. പഞ്ചായത്തംഗം മായ രാമചന്ദ്രന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജിഷ ഡേവീസ്, പ്രധാനാധ്യാപിക എല്‍. ജെസീമ എന്നിവര്‍ പ്രസംഗിച്ചു. പഠനത്തോടൊപ്പം കലാരംഗത്തും കുട്ടികളുടെ മികവ് പ്രകടിപ്പിക്കുന്നതിനായി സ്‌കൂളില്‍ …

തൃക്കൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ പഞ്ചാരിമേളം അരങ്ങേറ്റം നടത്തി Read More »