കൊടകര പഞ്ചായത്ത് 12-ാം വാര്‍ഡിലെ തണല്‍ കൂട്ടായ്മയുടെ പതിഞ്ചാം വാര്‍ഷികാഘോഷവും 75വയസ്സ് കഴിഞ്ഞവര്‍ക്കുള്ള ഓണക്കോടി വിതരണവും സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ ഉത്ഘാടനം നിര്‍വഹിച്ചു
പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ വയോജനങ്ങളെ ആദരിച്ചു. പഞ്ചായത്ത് അംഗം ടി. വി. പ്രജിത്ത് അധ്യക്ഷത വഹിച്ചു. തണല്‍ പ്രസിഡന്റ് ബാബു ഐസക്, സെക്രട്ടറി കെ.വി. ഗോപി, ട്രഷറര്‍ കെ.എം. ജോര്‍ജ്, കലാഭവന്‍ രഞ്ജീവ് എം. ഓ, ഡേവിഡ്, രമാദേവി, കെ.വി. നാരായണ്‍, ലാസര്‍ മുട്ടത്ത്, കെ.ഡി. ഇട്ടൂപ്പ് എന്നിവര്‍ സന്നിഹിതരായി.