nctv news pudukkad

Kerala news

നവകേരള സദസ്സ് ആർക്കും എതിരല്ലെന്ന് മുഖ്യമന്ത്രി

കേരളത്തെ തകരാൻ വിടില്ലെന്ന പൊതുവികാരമാണ് നാടെങ്ങും ശക്തമായി ഉയരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പുതുക്കാട് മണ്ഡലം നവകേരള സദസ്സ് തലോർ ദീപ്തി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നിറഞ്ഞു കവിഞ്ഞ ജനാവലിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.നവകേരള സദസ്സ് ആർക്കും എതിരല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് മുന്നോട്ടു പോവണം. അനർഹമായ ഒന്നും ആരും ചോദിക്കുന്നില്ല. കേന്ദ്രസർക്കാർ നമ്മെ ബോധപൂർവ്വം ദ്രോഹിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇത് നാടിനാകെ ബോധ്യമുണ്ടെങ്കിലും എല്ലാവരും യോജിച്ച്

നവകേരള സദസ്സ് ആർക്കും എതിരല്ലെന്ന് മുഖ്യമന്ത്രി Read More »

സ്വര്‍ണവില വീണ്ടും കുറഞ്ഞു

സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും ഇടിവ്. പവന് 320 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,960 രൂപയും ഗ്രാമിന് 40 രൂപ താഴ്ന്ന് 5745 രൂപയുമായി.

സ്വര്‍ണവില വീണ്ടും കുറഞ്ഞു Read More »

പുതുക്കാട് മണ്ഡല തല നവകേരള സദസ് : ബുധനാഴ്ച ഗതാഗത നിയന്ത്രണം

മുഖ്യമന്ത്രി നയിക്കുന്ന നവ കേരള സദസ്സ് പരിപാടിയോടനുബന്ധിച്ച് ഡിസംബർ 6ന് തലോരിലും പരിസരത്തും ഉച്ചതിരിഞ്ഞ് രണ്ട് മണി മുതൽ രാത്രി 8 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. തൃശ്ശൂർ ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പരമാവധി ഒല്ലൂർ വഴി ഒഴിവാക്കി കുട്ടനെല്ലൂർ വഴി ഹൈവേയിൽ കയറി പോകേണ്ടതാണ്. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ശേഷം ഒല്ലൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ഒല്ലൂർ സെൻററിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് മരത്താക്കര വഴി പോകേണ്ടതാണ്. തൈക്കാട്ടുശ്ശേരി

പുതുക്കാട് മണ്ഡല തല നവകേരള സദസ് : ബുധനാഴ്ച ഗതാഗത നിയന്ത്രണം Read More »

train cancel

മിഷോങ് ചുഴലിക്കാറ്റ്: 118 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് 118 ട്രെയിൻ സർവീസുകൾ റദ്ദാക്കി. കേരളത്തിൽ നിന്നുള്ള 35 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. തമിഴ്നാടിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്. കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതും അവിടെ നിന്ന് തിരിച്ചുവരുന്നതുമായ 35 ട്രെയിനുകളാണ് ഇതിൽ ഉൾപ്പെടുന്നത്.ഡിസംബർ 3 മുതൽ 6 വരെ തീയതികളിലെ ദീർഘദൂര ട്രെയിനുകളുൾപ്പെടെയാണ് റദ്ദാക്കിയത്. റദ്ദാക്കിയ ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചു നല്‍കുമെന്നും റെയില്‍വെ അറിയിച്ചു. തമിഴ്നാട്ടിലെ വടക്കൻ തീര ജില്ലകളിലും

മിഷോങ് ചുഴലിക്കാറ്റ്: 118 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി Read More »

കുതിച്ചുയർന്ന് സ്വർണ വില സംസ്ഥാനത്ത് സ്വർണ വില റെക്കോർഡിലേക്ക്

പവന് 600 രൂപ വർധിച്ച് 46,760 രൂപയും ഗ്രാമിന് 75 രൂപ വർധിച്ച് 5845 രൂപയുമായി.

കുതിച്ചുയർന്ന് സ്വർണ വില സംസ്ഥാനത്ത് സ്വർണ വില റെക്കോർഡിലേക്ക് Read More »

state-public-schools-set-christmas-exam-date

ക്രിസ്മസ് പരീക്ഷ ഡിസംബർ 12 മുതൽ

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ രണ്ടാംപാദ വാർഷിക പരീക്ഷ ഡിസംബർ 12 മുതൽ 22 വരെ.യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷകൾ ഡിസംബർ 13നും എൽപി വിഭാഗത്തിന്റേത് 15നും ആരംഭിച്ച് 21 ന് അവസാനിക്കും. ഹയർ സെക്കൻഡറി/വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ 12 മുതൽ 22 വരെയാണ്.

ക്രിസ്മസ് പരീക്ഷ ഡിസംബർ 12 മുതൽ Read More »

ക്ലീന്‍ കൊടകര പദ്ധതിയുടെ ഭാഗമായി കൊടകര ഗ്രാമപഞ്ചായത്തും കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ കൊടകര യൂണിറ്റും ചേര്‍ന്ന് ഹൈവേ പരിസരത്ത് ശുചീകരണം നടത്തി

ക്ലീന്‍ കൊടകര പദ്ധതിയുടെ ഭാഗമായി കൊടകര ഗ്രാമപഞ്ചായത്തും കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ കൊടകര യൂണിറ്റും ചേര്‍ന്ന് ഹൈവേ പരിസരത്ത് ശുചീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ ജോയ് നെല്ലിശ്ശേരി, അംഗങ്ങളായ സി.എ. റെക്‌സ്, സി.ഡി.സിബി, ടാക്‌സി െ്രെഡവേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികളായ ബാബുലേയന്‍, നന്ദന്‍, താജുദിന്‍, പഞ്ചായത്ത് അസി.സെക്രട്ടറി എം.എ. സുനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലിധിന്‍ ദേവസ്സി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ക്ലീന്‍ കൊടകര പദ്ധതിയുടെ ഭാഗമായി കൊടകര ഗ്രാമപഞ്ചായത്തും കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ കൊടകര യൂണിറ്റും ചേര്‍ന്ന് ഹൈവേ പരിസരത്ത് ശുചീകരണം നടത്തി Read More »

വിവിധ മേഖലകളില്‍ വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ച് രാപ്പാള്‍ വീനസ്സ് ക്ലബ്ബ്

ക്ലബിലെ അംഗങ്ങളുടെ മക്കള്‍ക്കായി സംഘടിപ്പിച്ച അനുമോദന സദസ് പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. സമ്മാനദാനവും പ്രസിഡന്റ് നിര്‍വഹിച്ചു. അടുത്തമാസം പഞ്ചാബില്‍ വച്ച് നടക്കുന്ന റോളര്‍ സ്‌ക്കേറ്റിംങ്ങ് ഹോക്കി ദേശീയ മത്സരത്തില്‍ പങ്കെടുക്കുന്ന കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വേദ രാജീവിനെയും ജില്ലാ തലം സ്‌ക്കൂള്‍ ഗെയിംസില്‍ ഷട്ടില്‍ ബാറ്റ്മിന്റണ്‍ മത്സരങ്ങളില്‍ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ച നീലാംബരി സാജന്‍, ശിവാനി സാജന്‍, അനുഗ്രഹ സന്തോഷ്, ദേവിക നൈജീവ്, ഇരിങ്ങാലക്കുട സബ് ജില്ലാതലം എല്‍.പി.

വിവിധ മേഖലകളില്‍ വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ച് രാപ്പാള്‍ വീനസ്സ് ക്ലബ്ബ് Read More »

പുതുക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ ഒരു സ്‌റ്റേഷന്‍ ഒരു ഉല്‍പ്പന്നം പദ്ധതിയുടെ ഭാഗമായി സ്റ്റാള്‍ ആരംഭിച്ചു

ചുരുങ്ങിയ ചിലവില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ യാത്രക്കാര്‍ക്ക് പരിചയപ്പെടുത്തുന്നതാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഒരു സ്‌റ്റേഷന്‍ ഒരു ഉല്‍പ്പന്നം പദ്ധതി. (വിഒ) ലേഡീസ് ബാഗുകള്‍ അടങ്ങിയ സ്റ്റാളിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം സി.പി. സജീവന്‍ നിര്‍വ്വഹിച്ചു. പുതുക്കാട് വെണ്ടോര്‍ സ്വദേശി ബേബി ജോസ് ആണ് വിവിധ തരം ലേഡി ബാഗുകളുടെ സ്റ്റാള്‍ സ്‌റ്റേഷനില്‍ ആരംഭിച്ചത്. ചടങ്ങില്‍ സ്‌റ്റേഷന്‍ സൂപ്രണ്ട് കെ.കെ. അനന്തലക്ഷ്മി, പുതുക്കാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സെബി കൊടിയന്‍, അനൂപ് മാത്യു, സ്‌റ്റേഷന്‍ ജീവനക്കാരായ സരിത, ത്രേസ്യ എന്നിവര്‍ പങ്കെടുത്തു.

പുതുക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ ഒരു സ്‌റ്റേഷന്‍ ഒരു ഉല്‍പ്പന്നം പദ്ധതിയുടെ ഭാഗമായി സ്റ്റാള്‍ ആരംഭിച്ചു Read More »

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി നടപ്പിലാക്കിയ ഭദ്രം കുടുംബ സുരക്ഷ പദ്ധതിയില്‍ അംഗമായിരുന്ന തലോര്‍ യൂണിറ്റിലെ സി.ജെ. ബെന്നിയുടെ മരണാനന്തര സഹായമായ 10 ലക്ഷം രൂപ കുടംബത്തിന് നല്‍കി

(വിഒ) കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ധനസഹായ തുക ബെന്നിയുടെ പത്‌നിക്കു കൈമാറി. തുടര്‍ന്ന് നടന്ന അനുസ്മരണ യോഗത്തില്‍ ജില്ലാ സെക്രട്ടറി സെബാസ്റ്റ്യന്‍ മഞ്ഞളി അധ്യക്ഷത വഹിച്ചു. പുതുക്കാട് നിയോജക മണ്ഡലം നേതാക്കളായ രഞ്ജിമോന്‍, ഡേവിസ് വില്ലേടത്ത്്ക്കാരന്‍, നെന്മാനിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു, വാര്‍ഡ് അംഗങ്ങളായ റോസിലി റപ്പായി, ട്രീസ ബാബു, യോഗത്തില്‍ സെക്രട്ടറി സി.ഡി. ആന്റണി, ട്രഷറര്‍ പി.എല്‍. ജോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി നടപ്പിലാക്കിയ ഭദ്രം കുടുംബ സുരക്ഷ പദ്ധതിയില്‍ അംഗമായിരുന്ന തലോര്‍ യൂണിറ്റിലെ സി.ജെ. ബെന്നിയുടെ മരണാനന്തര സഹായമായ 10 ലക്ഷം രൂപ കുടംബത്തിന് നല്‍കി Read More »

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹരിതകര്‍മ്മ സേനക്ക് വാങ്ങിയ ട്രോളികളുടെ വിതരണോദ്ഘാടനം

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹരിതകര്‍മ്മ സേനക്ക് വാങ്ങിയ ട്രോളികളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. അനൂപ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എം.കെ. ശൈലജ അധ്യക്ഷയായി. എന്‍. എം. പുഷ്പാകരന്‍, ജി. സബിത, വി.എസ്. പ്രതീഷ് എന്നിവര്‍ പ്രസംഗിച്ചു.

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹരിതകര്‍മ്മ സേനക്ക് വാങ്ങിയ ട്രോളികളുടെ വിതരണോദ്ഘാടനം Read More »

അലുമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്‍ പുതുക്കാട് മേഖല സമ്മേളനം വരന്തരപ്പിള്ളിയില്‍ ചേര്‍ന്നു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ഉദ്ഘാടനം ചെയ്തു

. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സൂര്യകുമാര്‍, ജില്ലാ പ്രസിഡന്റ് ബൈജു ചാലില്‍, മേഖല പ്രസിഡന്റ് മാര്‍ട്ടിന്‍ പെരേക്കാടന്‍, മേഖല ജനറല്‍ സെക്രട്ടറി സൈജു പനംകുളം, മേഖല ട്രഷറര്‍ ഡെല്‍ഫിന്‍ കോലഴി, ജില്ലാ പ്രവര്‍ത്തക സമിതി അംഗം ഷിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. അലുമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്റെ മുതിര്‍ന്ന അംഗങ്ങളെയും ആദരിച്ചു.

അലുമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്‍ പുതുക്കാട് മേഖല സമ്മേളനം വരന്തരപ്പിള്ളിയില്‍ ചേര്‍ന്നു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ഉദ്ഘാടനം ചെയ്തു Read More »

job vacancy

ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് അഞ്ച് ദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 19 മുതല്‍ 23 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി അഞ്ച് വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള സംരംഭകര്‍ക്ക് പങ്കെടുക്കാം. 3500 രൂപയാണ് ഫീസ്. താമസം ആവശ്യമില്ലാത്തവര്‍ക്ക് 1500 രൂപയാണ് ഫീസ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 2000 രൂപ താമസം ഉള്‍പ്പെടെയും 1000 രൂപ താമസം കൂടാതെയുമാണ് ഫീസ്. www.kied.info ല്‍ ഡിസംബര്‍ 15നകം അപേക്ഷിക്കണം.

ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി Read More »

ശക്തമായ മഴ തുടരും

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. തൃശൂര്‍, കൊല്ലം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം Read More »

ELECTRICITY RATE

വൈദ്യുതി നിരക്ക് കൂട്ടി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. റഗുലേറ്ററി കമ്മീഷന്‍ നിരക്ക് വര്‍ധന അംഗീകരിച്ചു. യൂണിറ്റിന് ശരാശരി 20 പൈസയാണ് കൂടിയത്. 40 യൂണിറ്റില്‍ താഴെ മാസ ഉപയോഗമുള്ളവര്‍ക്ക് നിരക്ക് വര്‍ധനവില്ല.

വൈദ്യുതി നിരക്ക് കൂട്ടി Read More »

kerala piravi

വീണ്ടുമൊരു കേരള പിറവി കൂടി വന്നെത്തി. കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്ന് 67 വര്‍ഷം തികയുന്നു

ഐക്യകേരളത്തിന് ഇന്ന് 66ാം പിറന്നാൾ. നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ പിന്നിട്ട വർഷങ്ങളുടെ ഓര്‍മ്മ പങ്കുവെക്കുകയാണ് ഇന്ന് കേരളം. 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ടത്. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്നാണ് മലയാളികളുടെ സംസ്ഥാനമായി നമ്മുടെ കൊച്ചു കേരളം രൂപം കൊള്ളുന്നത്.  പലതരത്തിലുള്ള പ്രതിസന്ധി ഘട്ടത്തിലും പോരാടി വിജയിച്ച കേരളീയർക്ക് ഇന്ന് ഉയർത്തെഴുന്നേൽപ്പിന്റെയും പ്രതീക്ഷയുടെയും ജന്മവാർഷികം തന്നെയാണ്.  കേരളത്തിന്റെ ജന്മദിനാഘോഷമാണ് കേരളപ്പിറവി.ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടി ഇന്ത്യൻ യൂണിയൻ രൂപീകൃതമായിട്ടും മലബാറും തിരുകൊച്ചിയും

വീണ്ടുമൊരു കേരള പിറവി കൂടി വന്നെത്തി. കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്ന് 67 വര്‍ഷം തികയുന്നു Read More »

NCTV ANNIVERSARY

നാട്ടില്‍ നീതിയുടെ പക്ഷം ചേര്‍ന്ന് 19 വര്‍ഷങ്ങള്‍

നാടിന്റെ വികസനത്തിനും വളര്‍ച്ചക്കുമൊപ്പം നിലകൊണ്ട എന്‍സിടിവിയുടെ വാര്‍ത്തകാലത്തിന് 19 വയസ്. പുതുക്കാട്, കൊടകര മേഖലകളിലെ പ്രാദേശിക മാധ്യമമായ എന്‍സിടിവിയില്‍ വാര്‍ത്താസംപ്രേഷണം ആരംഭിച്ചത് 2004 നവംബര്‍ ഒന്നിനായിരുന്നു. സാധാരണക്കാരുടെ ചുറ്റിലുമുള്ള സങ്കടങ്ങളും സന്തോഷങ്ങളും ആവശ്യങ്ങളും പൊതുമധ്യത്തിലേയ്ക്കും അധികാരികളിലേയ്ക്കും എത്തിക്കാന്‍ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന എന്‍സിടിവി ചാനല്‍ 20-ാം വയസിലേയ്ക്ക് ചുവടുവെയ്ക്കുകയാണ്. സംപ്രേഷണ പ്രദേശത്തെ ഗ്രാമങ്ങളുടെ വികസനമായിരുന്നു എന്‍സിടിവിയുടെ മുഖ്യ അജണ്ട. സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിന്റെയും മുഖ്യധാര മാധ്യമ ശ്രദ്ധയിലേക്കും കൊണ്ടുവരാനും എന്‍സിടിവിയുടെ ഇടപെടലുകള്‍ക്കായി. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍,

നാട്ടില്‍ നീതിയുടെ പക്ഷം ചേര്‍ന്ന് 19 വര്‍ഷങ്ങള്‍ Read More »

weather updates

10 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരുന്ന മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലും തെക്കേ ഇന്ത്യക്ക് മുകളിലും കിഴക്കൻ കാറ്റ് ശക്തമായേക്കും. ഈ സാഹചര്യത്തിൽ വടക്കൻ കേരളത്തിൽ ഉൾപ്പെടെ കൂടുതൽ സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക്‌ സാധ്യതയുണ്ട്.

10 ജില്ലകളിൽ യെല്ലോ അലർട്ട് Read More »