nctv news pudukkad

nctv news logo
nctv news logo

Kerala news

nctv news

നവംബര്‍ 1 കേരള പിറവി:

കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്ന് 66 വര്‍ഷം തികയുന്നു. ഐക്യകേരളത്തിന് ഇന്ന് 66-ാം പിറന്നാള്‍. നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ പിന്നിട്ട വര്‍ഷങ്ങളുടെ ഓര്‍മ്മ പങ്കുവെക്കുകയാണ് ഇന്ന് കേരളം. 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ടത്. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്നാണ് മലയാളികളുടെ സംസ്ഥാനമായി നമ്മുടെ കൊച്ചു കേരളം രൂപം കൊള്ളുന്നത്. പലതരത്തിലുള്ള പ്രതിസന്ധി ഘട്ടത്തിലും പോരാടി വിജയിച്ച കേരളീയര്‍ക്ക് ഇന്ന് ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും പ്രതീക്ഷയുടെയും ജന്മവാര്‍ഷികം തന്നെയാണ്. കേരളത്തിന്റെ ജന്മദിനാഘോഷമാണ് കേരളപ്പിറവി. …

നവംബര്‍ 1 കേരള പിറവി: Read More »

കല്ലൂര്‍ പടിഞ്ഞാറ് ഹോളിമേരി റോസറി പള്ളിയില്‍ പരിശുദ്ധ കൊന്തമാതാവിന്റെ ഊട്ടുതിരുനാള്‍ ആഘോഷിച്ചു.

ഊട്ട് ആശീര്‍വാദത്തിന് വികാരി ഫാ. ജോളി ചിറമ്മല്‍ കാര്‍മ്മികനായി. ആഘോഷമായ കുര്‍ബാനക്ക് ഫാ. വര്‍ഗീസ് കുത്തൂര്‍ കാര്‍മികനായി. ഫാ. സജി വട്ടക്കുഴി സഹകാര്‍മ്മികനായി. തുടര്‍ന്ന് നടന്ന നേര്‍ച്ച ഊട്ടില്‍ ആയിരങ്ങള്‍ പങ്കെടുത്തു. രാത്രി ജപമാല മാസാചരണ സമാപനവും നടന്നു. ആഘോഷങ്ങള്‍ക്ക് വികാരി ഫാ. ജോളി ചിറമ്മല്‍, പോള്‍ വട്ടക്കുഴി, ലിജോ തേക്കാനത്ത്, ജോവിന്‍സ് എക്കാടന്‍, ജോസ് കാവിട്ടി, പോള്‍ ചുള്ളി എന്നിവര്‍ നേതൃത്വം നല്‍കി