പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഓണത്തിന് മുമ്പായി നാടിന്‌സമര്‍പ്പിക്കുമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും റവന്യൂ മന്ത്രി കെ. രാജനും അറിയിച്ചു.
പാര്‍ക്കിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിന്നുതിനായി ചേര്‍ന്ന അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു ഇരുവരും. യോഗത്തിന് ശേഷം മന്ത്രിതല സംഘം സുവോളജി പാര്‍ക്ക് സന്ദര്‍ശിച്ചു. കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാമും യോഗത്തില്‍ പങ്കെടുത്തു. മെയ് മാസത്തില്‍ത്തന്നെ സിവില്‍ പ്രവൃത്തികളെല്ലാം പൂര്‍ത്തിയാക്കുമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ വനേതര ആവശ്യങ്ങള്‍ക്കുള്ള ഭൂമിയില്‍ എ.ഐ, വെര്‍ച്ച്വല്‍ റിയാലിറ്റി പോലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് വിനോദ കേന്ദ്രങ്ങള്‍ തുടങ്ങുന്നത് പരിഗണനയിലുണ്ട്. മുഖ്യ ഫണ്ടിങ് ഏജന്‍സിയായ കിഫ്ബി നിര്‍മാണപുരോഗതിയില്‍ സംതൃപ്തി രേഖപ്പെടുത്തി. …